മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പുറത്ത്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: മൂന്നാംഘട്ട കരട് പട്ടിക പുറത്ത്

കല്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പുറത്ത്. മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വഴി ഇല്ലാത്ത പ്രദശങ്ങളിലുള്ളവരാണ് മൂന്നാംഘട്ട പട്ടികയിലുള്ളത്.ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 393 ആയി. പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്.

പത്താം വാര്‍ഡില്‍ 18ഉം മുണ്ടക്കൈ മേഖലയിലെ പതിനൊന്നാം വാര്‍ഡില്‍ 37ഉം പന്ത്രണ്ടാം വാര്‍ഡില്‍15ഉം കുടുംബങ്ങള്‍ പട്ടികയിലുള്‍പ്പെട്ടു. ഇങ്ങനെ ഏഴുപത് കുടുംബങ്ങളാണ് മൂന്നാം ഘട്ട പട്ടികയിലുള്ളത്. ഒന്നാംഘട്ട പട്ടികയില്‍ 242 കുടുംബങ്ങളും നോ ഗോ സോണിലെ രണ്ടാംഘട്ട പട്ടികയില്‍ 81 കുടുംബങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അവസാനഘട്ട പട്ടികും പുറത്തുവരുമ്പോള്‍ 393 കുടുംബങ്ങളാണ് ഗുണഭോക്താക്കളായി വരുന്നത്.

ഒന്നാംഘട്ട കരട് പട്ടികയില്‍ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരാണ് ഉള്‍പ്പെട്ടിരുന്നത്. രണ്ടാംഘട്ടത്തില്‍ വാസയോഗ്യമല്ലെന്ന് ജോണ്‍ മത്തായി കമ്മീഷന്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ വീടുകളുള്ളവരും മൂന്നാംഘട്ട കരട് പട്ടികയില്‍ വീട്ടിലേക്ക് വഴി ഇല്ലാതായി ഒറ്റപ്പെട്ട ആളുകളും ഉള്‍പ്പെടുന്നു. ഇനിയും 16 കുടുംബങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താണുള്ള സാധ്യതയുണ്ട്്. ഇത് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനും ദുരന്ത നിവാരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

രഞ്ജി ഫൈനലിലെത്തി ചരിത്രമെഴുതി; കേരള ക്രിക്കറ്റ് താരങ്ങൾ ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തും, വൻ സ്വീകരണം

രഞ്ജി ഫൈനലിലെത്തി ചരിത്രമെഴുതി; കേരള ക്രിക്കറ്റ് താരങ്ങൾ ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തും, വൻ സ്വീകരണം

തിരുവനന്തപുരം: ചരിത്രമെഴുതി രഞ്ജി ട്രോഫി പോരാട്ടത്തിന്റെ ഫൈനലിലേക്ക് ആദ്യമായി മുന്നേറിയ കേരള ക്രിക്കറ്റ് ടീം ഇന്ന് തിരുവനന്തപുരത്ത് എത്തും. ഫൈനലിൽ കിരീടം വിദർഭ സ്വന്തമാക്കിയെങ്കിലും കേരളത്തിന്റെ ഫൈനൽ പ്രവേശം ഭാവിയിലേക്കുള്ള പ്രചോദനമാണ്. ടീമിന് വൻ സ്വീകരണമൊരുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ടീമിനെ നാട്ടിലേക്ക് കൊണ്ടു വരും. ഇതിനായി ഇരുവരും നാ​ഗ്പുരിലെത്തിയിട്ടുണ്ട്.

താരങ്ങളെ തിരികെ എത്തിക്കാൻ കെസിഎ സ്വകാര്യ വിമാനം ചാർട്ടർ ചെയ്തിട്ടുണ്ട്. എയർ എംബ്രെയർ വിമാനത്തിൽ ഇന്ന് രാത്രി 9.30നു ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. കെസിഎ ഭാരവാഹികളും അം​ഗങ്ങളും ചേർന്നു ടീമിനെ സ്വീകരിക്കും.

നാളെ ഹയാത്ത് ഹോട്ടലിൽ വൈകീട്ട് 6നു അനുമോദന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ്, കായിക മന്ത്രി അബ്ദുറഹിമാൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, പി രാജീവ്, എംഎൽഎമാർ പൗര പ്രമുഖർ പങ്കെടുക്കും. നാ​ഗ്പുരിൽ നടന്ന കലാശ പോരാട്ടത്തിൽ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സിലെ ലീഡ് ബലത്തിലാണ് വിദർഭ കിരീടം നേടിയത്. അവരുടെ മൂന്നാം കിരീട നേട്ടമായിരുന്നു നാ​ഗ്പുരിലേത്.

ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം ഉടന്‍ അറിയിക്കാം, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും: മുഖ്യമന്ത്രി

ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം ഉടന്‍ അറിയിക്കാം, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും: മുഖ്യമന്ത്രി

കോഴിക്കോട്: പൊലീസ് സേവനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലും ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷനായി നിര്‍മ്മിച്ച പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് സ്‌റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങള്‍ തൃപ്തികരമാണോ അല്ലയോ എന്ന് രേഖപ്പെടുത്താന്‍ സാധിക്കും. കേസ് രജിസ്റ്റര്‍ ചെയ്തശേഷം രസീത് ലഭ്യമാക്കാതിരിക്കുക, അപേക്ഷ സ്വീകരിക്കാതിരിക്കുക, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, സേവനത്തിന് കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങി എല്ലാവിധ പരാതികളും ഇതുവഴി അറിയിക്കാന്‍ സാധിക്കും. ‘തുണ’ വെബ്‌സൈറ്റിലും പോള്‍ ആപ്പിലും ഈ സൗകര്യം ലഭ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനപക്ഷത്തു നിന്നാവണം പൊലീസുകാര്‍ കൃത്യ നിര്‍വഹണം നടത്തേണ്ടത്. പൊതുജനങ്ങളോടും മൃദുവായും കുറ്റവാളികളോട് ദൃഢമായും ഇടപെടണം. പൊതുജനങ്ങള്‍ക്ക് ഭയരഹിതമായി പൊലീസ് സ്‌റ്റേഷനുകളില്‍ കയറി വരാന്‍ സാധിക്കണമെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് പരിഹാരവുമായി തിരികെ പോകാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുവണ്ണാമൂഴി അങ്ങാടിക്ക് സമീപം ജലവിഭവവകുപ്പ് അനുവദിച്ച കുറ്റിയാടി ജലസേചനപദ്ധതിയുടെ 50 സെന്റ് സ്ഥലത്താണ് 1.46 കോടിരൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിച്ചത്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് കോര്‍പ്പറേഷനാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

75 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

75 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ ഡബ്ല്യൂ 811( Win Win W 811) ലോട്ടറി ഫലം പ്രഖ്യാപിച്ചു. WN 155804 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ WW 837056 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്.

Consolation Prize Rs.8,000/-

WO 155804

WP 155804

WR 155804

WS 155804

WT 155804

WU 155804

WV 155804

WW 155804

WX 155804

WY 155804

WZ 155804

3rd Prize Rs.100,000/- (1 Lakh)

1) WN 843406

2) WO 838712

3) WP 818479

4) WR 392567

5) WS 665566

6) WT 742751

7) WU 660001

8) WV 726145

9) WW 369944

10) WX 931145

11) WY 620561

12) WZ 637472

Advertisement

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ദമാമിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ ടോയ്‌ലറ്റിൽ പുകവലിച്ച ആലപ്പുഴ സ്വ​ദേശി പിടിയിൽ

ദമാമിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ ടോയ്‌ലറ്റിൽ പുകവലിച്ച ആലപ്പുഴ സ്വ​ദേശി പിടിയിൽ

തിരുവനന്തപുരം: ദമാമിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരൻ സുരക്ഷാ ലംഘനം നടത്തി. ശുചിമുറിയിൽ സിഗരറ്റ് വലിച്ചതിന് ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54 കാരനെ അധികൃതർ പിടികൂടി. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് ഇയാൾ സിഗരറ്റ് കത്തിച്ചത്.

ശുചിമുറിയിൽ പുക ഉയർന്നതോടെ വിമാനത്തിലെ സുരക്ഷാ അലാറം മുഴങ്ങിയപ്പോഴാണ് സംഭവം ജീവനക്കാർ അറിഞ്ഞത്. തുടർന്ന് ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യാത്രക്കാരനെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.വിമാനയാത്രയിൽ തീപിടിക്കുന്ന വസ്തുക്കൾ കൈവശം വയ്ക്കുന്നത് നിയമ ലംഘനമാണ്.

എയർ ഇന്ത്യ എക്സ്പ്രസിലെ സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. 2023 ജൂലൈയിൽ പുണെയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചതിന് മഹാരാഷ്ട്ര സ്വദേശി ശിവദാസിനെ അന്ന് അധികൃതർ പിടികൂടിയിരുന്നു. തീപ്പെട്ടി ഒളിപ്പിച്ചു കടത്തിയ ശിവദാസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ശുചിമുറിയിൽ വെച്ചാണ് സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചത്.

നദിയിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സ്കൂബാ ടീം മുങ്ങിയെടുത്ത് ഉടമസ്ഥന് നൽകി

നദിയിൽ നഷ്ടപ്പെട്ട സ്വർണ്ണമാല സ്കൂബാ ടീം മുങ്ങിയെടുത്ത് ഉടമസ്ഥന് നൽകി

ആറ്റിങ്ങൽ: നാവായിക്കുളം വെട്ടിയറ സ്വദേശി അർജ്ജുൻരാജിൻ്റെ രണ്ടര പവൻ്റെ സ്വർണ്ണമാലയാണ് ഇന്നലെ വൈകുന്നേരം ആലംകോട് പള്ളിമുക്ക് മണ്ണൂർഭാഗത്ത് വാമനപുരം നദിയിൽ സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടെ നഷ്ടപ്പെട്ടത്.

അർജ്ജുൻരാജ് ആറ്റിങ്ങൽ ഫയർ & റസ്ക്യൂ നിലയത്തിൽ സഹായം അഭ്യർത്ഥിച്ച് എത്തിയതിനെ തുടർന്ന് ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിൻ്റെ നേതൃത്വത്തിൻ സ്കൂബാ ടീം അംഗങ്ങളായ അഷറഫ്, പ്രണവ്, ഫയർ ഓഫീസർമാരായ സതീശൻ, സുജിത്, ഫയർ ഓഫീസർ ഡ്രൈവർ ശരത് ലാൽ, ഹോംഗാർഡ് ബിജു എന്നിവരടങ്ങുന്ന ടീമാണ് സ്വർണ്ണമാല മുങ്ങിയെടുത്ത് ഉടമസ്ഥന് കൈമാറിയത്.