by Midhun HP News | Jan 29, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പ്രതിയുടെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായില്ല. പ്രതി അവശനിലയിലാണെന്നും പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞു.
പ്രതി പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായതായാണ് സൂചന. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മട്ടായി മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം.
by Midhun HP News | Jan 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോ ഗ്രാം പതിക്കും. വ്യാജനെ തടയാനും കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നതിനുമാണ് ബെവ്കോയുടെ തന്നെ ഹോളോ ഗ്രാം പതിക്കുന്നത്. മദ്യ വിതരണ കമ്പനികൾ തന്നെ ഹോളോ ഗ്രാം പതിച്ച് വെയർ ഹൗസിലെത്തിക്കും. മദ്യ കുപ്പികള്‍ വെയ്ർ ഹൗസിലെത്തിച്ച ശേഷമാണ് കുപ്പിയുടെ അടപ്പിന് മുകളിൽ സ്റ്റിക്കർ ഒട്ടിക്കുന്നത്. വ്യാജനെ തടയാനും അനധികൃത വിൽപ്പന തടയുന്നതിനുമൊക്കയാണ് ബെവ്ക്കോയുടെ മുദ്രപതിക്കുന്നത്. ഇപ്പോള്‍ ഒട്ടിക്കുന്ന ഹോളോഗ്രാം മാതൃകയിലുള്ള സ്റ്റിക്കർ കൊണ്ട് കാര്യമായ ഉപയോഗമില്ല. വ്യാജൻമാരും ഇതേ രീതിയിൽ ഹോളോ ഗ്രാം ഉണ്ടാക്കുന്നുണ്ട്. പുതിയ ഹോളോ ഗ്രാം മുദ്ര സ്കാൻ ചെയ്താൽ മദ്യ വിതരണക്കാരുടെ വിവരം, വെയർഹൗസിന്റെ വിശദാംശങ്ങൾ എന്നിവ ഉള്‍പ്പെടെ അറിയാം. അനധകൃതമായി ബെവ്കോയിൽ നിന്നുള്ള വിൽപ്പന പിടികൂടിയാൽ സ്കാൻ ചെയ്തൽ മുഴുവൻ വിവരങ്ങളും ലഭിക്കും. മാത്രമല്ല ഹോളോ ഗ്രാം പൊട്ടിച്ചാൽ അടപ്പും തുറക്കും. പൊട്ടിച്ച് ഉപയോഗിച്ച് വീണ്ടും ഹോളോഗ്രാം ഒപ്പിച്ചുവയ്ക്കാനും കഴിയില്ല. മദ്യവിതരണത്തിന്റെ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാൻ പുതിയ ഹോളോ ഗ്രാം വഴി കഴിയുമെന്ന് ബെവ്ക്കോ എംഡി പറഞ്ഞു. വെയർഹൗസുകളിലും ഔട്ട് ലെറ്റുകളിലും പൊട്ടിപോകുന്ന മദ്യകുപ്പികളുടെ എണ്ണം ഉള്‍പ്പെടെ തിട്ടപ്പെടുത്താൻ പുതിയ സംവിദാനത്തിലൂടെ കഴിയും. സി-ഡിറ്റ് പ്രിൻറ് ചെയ്യുന്ന നിലവിലെ ഹോളോ ഗ്രാം സിറ്റിക്കറുകള്‍ 300 തൊഴിലാളികളെ കൊണ്ടാണ് ഒട്ടിക്കുന്നത്. പുതിയ സംവിധാനത്തിൽ തൊഴിലാളികളുടെ ആവശ്യമില്ല. മദ്യകമ്പനികള്‍ ഫാക്ടറികളിൽ സ്ഥാപിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ഹോളോ ഗ്രാം കുപ്പികളിൽ പതിപ്പിക്കുന്നത്. ഈ മെഷീൻ സ്ഥാപിക്കമെങ്കിൽ മദ്യ വില വർദ്ധിപ്പിക്കണമെന്നായിരുന്ന മദ്യ വിതരണ കമ്പനികളുടെ ആവശ്യം. ഹോളോ ഗ്രാം പതിക്കുന്നത് മെഷീനിലേക്ക് മാറുമ്പോള്‍ ഈ ജോലി ചെയ്തിരുന്ന തൊഴിലാളിളികളെ ഔട്ട് ലെറ്റുകളിലേക്ക് പുനർവിന്യസിപ്പിക്കും
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
വർക്കല: റെയിൽവേ സ്റ്റേഷനൻ പാർക്കിംഗ് സമീപം തീപിടുത്തമുണ്ടായി. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിന്റെ സമീപത്തുള്ള ആൾപ്പാർപ്പില്ലാത്ത പുരയിടത്തിലാണ് സാമൂഹ്യവിരുദ്ധർ തീ ഇട്ടത്. തുടർന്നുണ്ടായ തീപിടുത്തത്തിൽ വർക്കല ഫയർഫോഴ്സിന്റെ സംയോജിതമായ ഇടപെടൽ നിമിത്തം വൻ അപകടം ഒഴിവായി.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
കേരളാ ജേർണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ആരംഭിച്ചു. സംഘടനയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് മണിവസന്തം ശ്രീകുമാർ സമ്മേളനം നടക്കുന്ന വെഞ്ഞാറമൂട് വയ്യേറ്റ് പാം റോയൽ ഹാളിന് മുൻവശം പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ കൃഷ്ണകുമാർ, വൈസ് ചെയർമാൻ മുഹമ്മദ് റാഫി, ജില്ലാ ട്രഷറർ ബിനു എസ് ആർ മേഖലാ കമ്മിറ്റി അംഗങ്ങൾ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
ഒരു നാടിനെ മുഴുവൻ കാർഷികവൃത്തിയിലേക്ക് തിരികെ കൊണ്ടുവന്ന മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പിരപ്പമൺകാട് പാടശേഖരസമിതി ഭാരവാഹികളെ തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വച്ച് കേരള സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉപഹാരം നൽകി ആദരിച്ചു. കേരള ഗവൺമെന്റിന്റെ കാർഷിക സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരം തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയോട് അനുബന്ധിച്ചാണ് അനുമോദനം സംഘടിപ്പിക്കപ്പെട്ടത്.
പാടശേഖര സമിതിക്ക് വേണ്ടി സമിതി പ്രസിഡന്റ് സാബു വി ആർ ഉപഹാരം ഏറ്റുവാങ്ങി. സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ബി അനീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ അനുകുമാരി ഐഎഎസ് മുഖ്യാതിഥിയായി. മണ്ണ് സംരക്ഷണ വിഭാഗം ഡയറക്ടർ സാജു കെ സുരേന്ദ്രൻ ഐ ഇ എസ്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഡെപ്യൂട്ടി ഡയറക്ടർ എം വിഭീഷ് ഐഎസ്എസ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ജോയിന്റ് ഡയറക്ടർ ഹലീമ ബീഗം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യോഗത്തിന് എ ശിവകുമാർ സ്വാഗതവും എം.ജി.രാജമ്മ നന്ദിയും പറഞ്ഞു.
20 വർഷക്കാലം തരിശ് കിടന്ന വയലുകളെ ഇവിടത്തെ കർഷക കൂട്ടായ്മ, രണ്ടുവർഷക്കാലം കൊണ്ടാണ് പൂർണ്ണമായും കൃഷിയോഗ്യമാക്കി മാറ്റിയത്. കൃഷിയോടൊപ്പം സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയും, സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയും ആണ് ഇവിടെ കാർഷിക മുന്നേറ്റം സാധ്യമാകുന്നത്. പാട്ട കരാർ വ്യവസ്ഥയിൽ താല്പര്യമുള്ള ആളുകളെ സംഘടിപ്പിച്ച് കൃഷി ആരംഭിച്ച പാടശേഖരത്തിൽ കൃഷി ലാഭകരമാണെന്ന് കണ്ടതോടെ, വയൽ ഉടമകളിൽ ഏറെക്കുറെ എല്ലാവരും കൃഷിയിലേക്ക് തിരികെയെത്തുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു .
നാട്ടിലെ സാമൂഹിക കൂട്ടായ്മകൾക്ക് പുറമെ ചുറ്റുമുള്ള വിദ്യാലയങ്ങളിലെ കുട്ടികളും അവരുടെ വിദ്യാലയത്തിന്റെ പേരിൽ കൃഷി ഇറക്കാനായി എല്ലാതവണയും വയലുകളിൽ എത്തുന്നതും വയൽ കാഴ്ചകൾ കാണാൻ നഗരപ്രദേശങ്ങളുടെ വിദ്യാലയങ്ങളിലെ കുട്ടികൾ ഉൾപ്പെടെ എത്തിച്ചേരുന്നതും അവശകരമായ അനുഭവം തന്നെയാണ്. പാടശേഖരത്തിന്റെ സ്വന്തം ബ്രാൻഡിൽ വിപണിയിൽ ഇറക്കിയ പിരപ്പമൺകാട് കുത്തരിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു എന്നത് കർഷകരെ സംബന്ധിച്ച് വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഇവിടുത്തെ ഏറ്റവും വലിയ ബഹുജന കൂട്ടായ്മയായ പിരപ്പമൺകാട് സൗഹൃദ സംഘം ഈ കാർഷിക മുന്നേറ്റത്തിന് നൽകുന്ന സംഭാവന വിലമതിക്കാനാവാത്തതാണ്.
വരൾച്ച, വെള്ളപ്പൊക്കം, ചാഴിയുടെ ആക്രമണം തുടങ്ങിയ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുന്ന ഈ കർഷക കൂട്ടായ്മ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൃഷി നശിപ്പിക്കുന്ന പന്നിക്കൂട്ടത്തിന്റെ ആക്രമണമാണ്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് പാടശേഖരസമിതി സെക്രട്ടറി അൻഫാർ ഗ്രാമപഞ്ചായത്തിനും കൃഷിവകുപ്പിനും നൽകിയ നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.
ഉമ എന്ന നെൽവിത്തിലൂടെ ജില്ലയിലെ മികച്ച പാടശേഖരമായി, കാർഷിക വിജയം നേടിയ കർഷകർ ഇത്തവണ പരീക്ഷണാർത്ഥം നവരത്ന എന്ന നെല്ലിനം കൂടി പാടശേഖരത്തിൽ പരീക്ഷിക്കുകയാണ്.
by Midhun HP News | Jan 28, 2025 | Latest News, ജില്ലാ വാർത്ത
കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. റേഷൻ കടകളിലെ അവശ്യവസ്തുക്കൾ സംസ്ഥാന സർക്കാർ ഉടൻ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച ധർണ യുഡിഎഫ് ആറ്റിങ്ങൽ നിയോജകമണ്ഡലം ചെയർമാൻ അഡ്വ വി . ജയകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് ടി പി അമ്പിരാജ, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ എസ് കെ പ്രിൻസ് രാജ്, ജയചന്ദ്രൻ നായർ. എസ്, ബ്ലോക്ക് ഭാരവാഹികളായ ആലംകോട് നസീർ, വിനയ്കുമാർ.കെ , ഷാജി.എച്ച് , ഐ എൻ ടി യു സി ബ്ലോക്ക് പ്രസിഡന്റ് ഇല്യാസ്. എം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം തുടങ്ങിയവർ സംസാരിച്ചു
Recent Comments