by Midhun HP News | Nov 4, 2024 | Latest News, കേരളം
കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച കുണ്ടന്നൂര്‍-തേവര പാലം തുറന്നു. നവീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. ഇതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി.
ആകെ 1720 മീറ്റര്‍ നീളമുള്ള പാലത്തിലെ ടാറിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പാലം ഒരുമാസം അടച്ചിട്ട് ജോലികള്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 15 ദിവസം കൊണ്ട് പണി തീര്‍ക്കുകയായിരുന്നു. പൊട്ടിപ്പൊളിയുകയോ ഇളകിപ്പോകുകയോ ചെയ്യാത്ത സ്റ്റോണ്‍ മാട്രിക്സ് അസ്ഫാള്‍ട്ട് (എസ്എംഎഫ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാറിങ് ആണ് നടത്തിയിട്ടുള്ളത്. എന്നാല്‍ നവീകരണം പൂര്‍ത്തിയാക്കിയ കുണ്ടന്നൂര്‍-തേവര പാലത്തില്‍ ആദ്യ മഴയത്തുതന്നെ വെള്ളം കെട്ടിനിന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ കുഴിമുക്കിനു സമീപം 1000 സ്‌ക്വയർ ഫീറ്റിൽ പാർക്കിങ് സൗകര്യത്തോടു കൂടി ഗോഡൗൺ വാടകയ്‌ക്ക്. 10,000 രൂപയാണ് വാടക. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
മൊബൈൽ നമ്പർ: 9946526139
by Midhun HP News | Nov 4, 2024 | Latest News, കേരളം
കൊല്ലം: കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. കേസില്‍ പൊലീസ് പ്രതിചേര്‍ത്ത ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു.
കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2016 ജൂണ്‍ 15ന് രാവിലെ കൊല്ലം കലക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്‌ളീഡര്‍ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചല്‍ ഷാനവാസും ഹാജരായി.

by Midhun HP News | Nov 4, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. വരവൂര്‍ സ്വദേശികളായ പ്രമിത്ത്, വിശ്വാസ്, വേളൂര്‍ സ്വദേശി സലാഹുദ്ദീന്‍, ചേലക്കര സ്വദേശി ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
വരവൂര്‍ കൊറ്റുപ്പുറം റിസോര്‍ട്ടില്‍ നിന്നാണ് കഞ്ചാവും എംഡിഎംഎയുമായി യുവാക്കള്‍ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് ഏഴ് ഗ്രാം എംഡിഎംഎയും ഒന്‍പത് കിലോ കഞ്ചാവും എരുമപ്പെട്ടി പൊലീസ് കണ്ടെടുത്തു.

by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് കേന്ദ്ര ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷത്തെ നികുതി കുടിശ്ശികയാണ് ഇത്. ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ്.
ക്ഷേത്രത്തിന് ലഭിക്കുന്ന വിവിധ വാടക വരുമാനം, ഭക്തർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങളിൽ നിന്നുള്ള തുക, ചിത്രങ്ങളും ശിൽപ്പങ്ങളും വിൽക്കുന്നതിൽ നിന്നും എഴുനള്ളിപ്പിനായി ആനയെ വാടകയ്ക്ക് നൽകുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങി ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് കേന്ദ്ര ജിഎസ്ടിവി വകുപ്പ് പറയുന്നത്. നികുതി അടയ്ക്കുന്നില്ലെന്ന രഹസ്യ വിവരത്തെ തുടർന്ന് മതിലകം ഓഫീസിൽ പരിശോധന നടത്തിയിരുന്നു.
എന്നാൽ ക്ഷേത്രത്തിന് പല ഇളവുകള്‍ ഉണ്ടെന്നും ഈ കാലയളവിൽ നികുതി ചുമത്താനുള്ള വരുമാനം 16 ലക്ഷം മാത്രണമെന്നാണ് ക്ഷേത്രം വിശദീകരണം നൽകിയത്. മൂന്ന് ലക്ഷം ജിഎസ്ടി അടച്ചതായും മറുപടി നൽകി. ഈ മറുപടി തള്ളിയാണ് കഴിഞ്ഞ മാസം വീണ്ടും നോട്ടീസ് നൽകിയത്.
1.57 കോടി രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടീസ്. 2017 മുതലുള്ള ഏഴ് വർഷത്തെ കുടിശികയാണിത്. തുക അടച്ചില്ലെങ്കിൽ നൂറ് ശതമാനം വരെ പിഴയും 18 ശതമാനം പിഴപ്പലിശയും അടയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. ഭരണസമിതി അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന കുടിശികയിൽ 77 ലക്ഷം വീതം കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി വിഹിതമാണ്. ഇതുകൂടാതെ മൂന്ന് ലക്ഷത്തോളം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പ്രളയ സെസാണ്.

by Midhun HP News | Nov 4, 2024 | Latest News, കേരളം
കോട്ടയം: നീണ്ടൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവതിക്കും യുവാവിനും ഇടിമിന്നലേറ്റു. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടമുണ്ടായത്. ഇടിമിന്നലേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്ന ഇരുവരേയും അതുവഴി ഓട്ടോറിക്ഷയിലെത്തിയ കുടമാളൂര്‍ സ്വദേശികളായ യുവാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
ബൈക്കിലായിരുന്നു ഇരുവരും കൈപ്പുഴ കാറ്റിലെത്തിയത്. ശക്തമായ കാറ്റും മഴയും ഈ സമയത്തുണ്ടായിരുന്നു. സന്ദര്‍ശകരുടെ എണ്ണവും കുറവായിരുന്നു. പാടശേഖരത്തിലുള്ള പ്രദേശമായതിനാല്‍ വഴിയില്‍ പെട്ടെന്നുതന്നെ വെള്ളംനിറഞ്ഞിരുന്നു. അതിനാൽ ഇരുവരും ഇടിമിന്നലേറ്റ് കിടന്നത് ആരും കണ്ടില്ല.
കുടമാളൂര്‍ സ്വദേശികളായ നാലുയുവാക്കളാണ് യാദൃച്ഛികമായാണ് ഇടിമിന്നലേറ്റ് കിടക്കുന്നത് കണ്ടത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ഇരുവര്‍ക്കും ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കിവരുകയാണ്.

Recent Comments