by Midhun HP News | Nov 2, 2024 | Latest News, ജില്ലാ വാർത്ത
എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ അവ്യക്തത നീങ്ങാതെ ജില്ലാ കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീൻ ബാബു യാത്രയയപ്പ് ചടങ്ങിനു ശേഷം പറഞ്ഞുവെന്ന കളക്ടർ അരുൺ കെ വിജയന്റെ മൊഴി ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണറുടെ റിപ്പോർട്ടിലുമുണ്ട്. നേരത്തെ പോലീസിനും സമാനമൊഴിയാണ് നൽകിയിരുന്നത്. എന്നാൽ എന്താണ് തെറ്റെന്ന വിശദീകരണം മൊഴിയിൽ ഇല്ല.
ഇതോടെ കളക്ടറുടെ മൊഴി വീണ്ടുമൊടുക്കുന്നത് അന്വേഷണസംഘം പരിഗണിച്ചേക്കും.
അതേസമയം കസ്റ്റഡിയിലെ ചോദ്യംചെയ്യലിൽ ബിനാമി ആരോപണം പി പി ദിവ്യ നിഷേധിച്ചു. പെട്രോൾ പമ്പിന് അംഗീകാരം ലഭിക്കാൻ കൈക്കൂലി നൽകിയെന്ന് അവകാശപ്പെട്ട ടിവി പ്രശാന്തനുമായി മുൻ പരിചയമില്ലെന്ന് മൊഴി.
ജില്ലാ പഞ്ചായത്തിലെ നിക്ഷേപക സഹായ ഡെസ്കിൽ വന്ന അപേക്ഷകനാണ് പ്രശാന്ത് എന്നും വാദം. കളക്ടർ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്തതെന്ന മൊഴിയും പി പി ദിവ്യ ആവർത്തിച്ചു.

by Midhun HP News | Nov 2, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിൻ്റെ നേതൃത്വത്തിൽ വിഭിന്നശേഷി വിദ്യാർഥികളുടെ കലാ സന്ധ്യയും കുടുംബ സംഗമവും സംഘടിപ്പിച്ചു. വൈകുന്നേരം 3 മണിമുതൽ രാജാരവിവർമ്മ സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന കേളികൊട്ട് 2024 പരിപാടി സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. ബി നജീബ് ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികളിലെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പരിപാടികൾ സംഘടിപ്പിച്ചത്. രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ രുചിമേളം -2024 ഭക്ഷ്യമേളയും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടറ മോഹൻകുമാർ, റൊട്ടറി ക്ലബ് ഗവർണർ കെ ജി പ്രിൻസ്, കിളിമാനൂർ എ ഇ ഒ പ്രദീപ് വി എസ് എന്നിവർ സംസാരിച്ചു. ബിപിസി നവാസ് കെ അധ്യക്ഷത വഹിച്ചു. ട്രെയിനർ വിനോദ് സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ മഞ്ജു മാത്യു നന്ദിയും പറഞ്ഞു.ട്രെയിൻർമാർ, ക്ലസ്സ്റ്റർ കോർഡിനേറ്റർസ് സ്പെഷ്യൽ എഡ്യൂക്കേറ്റർസ് സെപ്ഷ്യലിസ്റ്റ് അധ്യാപകർ മറ്റ് ബി ആർ സി പ്രവർത്തകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

by Midhun HP News | Nov 2, 2024 | Latest News, ദേശീയ വാർത്ത
ഒരു ലഡു എടുക്കാനുണ്ടോ? എക്സ്ട്രാ ഒരെണ്ണമുണ്ടോ?… ചാറ്റിൽ നിറയെ ചോദ്യങ്ങളാണ്. സംഭവം എന്താണെന്നല്ലേ… ദീപാവലി കളറക്കാൻ ഗൂഗിൾ പേ ഇറക്കിയ രസകരമായ ഒരു പ്രൊമോഷണൽ ഗെയിമാണിത്.
ആറ് ലഡുവാണ് ഉപഭോക്താവ് ഒപ്പിക്കേണ്ടത്. അങ്ങനെ ആറെണ്ണമായാൽ 51 രൂപ മുതൽ 1001 രൂപ വരെ ക്യാഷ് ബാക്ക് കിട്ടും. പലർക്കും പൈസ കിട്ടിത്തുടങ്ങിയതോടെ ലഡുക്കളി വൈറലായി മാറുകയും ചെയ്തു.
ഒക്ടോബർ 21 മുതൽ തന്നെ ഗൂഗിൾ പേ ഇതു തുടങ്ങിയിട്ടുണ്ട്. ഈ മാസം ഏഴ് വരെ ലഡുക്കളി തുടരും. കളർ, ഡിസ്കോ, ട്വിങ്കൾ, ട്രെൻഡി, ഫുഡ്ഡി, ദോസ്തി എന്നിങ്ങനെയാണ് ആറ് ലഡുവിന്റെയും പേരുകൾ. ഈ ലഡു കിട്ടണമെങ്കിൽ ഗൂഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ നടത്തണം. എപ്പോഴും ഗൂഗിൾ പേ ഉപയോഗിക്കുന്നവരാണെങ്കിൽ അക്കൗണ്ടിൽ ഒന്നോ, രണ്ടോ ലഡു വന്നിട്ടുണ്ടാകും. ഓപ്പൺ ചെയ്ത് നോക്കിയാൽ എത്ര കിട്ടി എന്നു മനസിലാകും. പലർക്കും ഒന്നോ രണ്ടോ ലഡുവിന്റെ കുറവേ ഉണ്ടാകും.
കൈയിൽ ആറിൽ കൂടുതൽ ലഡു ഉണ്ടെങ്കിൽ മറ്റുള്ളവരുമായി പങ്കിടാം. കുറവുള്ള ആളുകൾക്കു തിരിച്ചും ആവശ്യപ്പെടാം. പരസ്പരം സഹകരിച്ചാൽ പൈസ ഒപ്പിക്കാം. 1001 വരെ പറയുണ്ടെങ്കിലും മിക്കവർക്കും 51 രൂപയാണ് കിട്ടുന്നത്.

by Midhun HP News | Nov 2, 2024 | Latest News, കേരളം
പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ് (42) ആണ് മരിച്ചത്. മണ്ണാർക്കാട് മക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിനു വിട്ടു നൽകും. പ്രദേശത്ത് അപകടങ്ങൾ തുടർ കഥയാകുകയാണ്. രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്ത് കാട്ടുപന്നി കുറുകെ ചാടി പരിക്കേറ്റ് മറ്റൊരു യുവാവും മരിച്ചിരുന്നു.
by Midhun HP News | Nov 2, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. വരും മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം
ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലേമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. നാളെ മുതല്‍ 05 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം
കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതിയില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.
by Midhun HP News | Nov 1, 2024 | Latest News, കേരളം
തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നിന് ആരംഭിക്കും. 26 വരെയാണ് പരീക്ഷ നടക്കുക. പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്.
ഇത്തവണ 4,48,951 പേര്‍ എസ്എസ്എല്‍സിക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം 72 ക്യാമ്പുകളിലായി നടക്കും. ഏപ്രില്‍ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും. 2025 മെയ് മൂന്നാം വാരത്തിനകം ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 29 വരെയുള്ള ഒമ്പതു തീയതികളില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം രണ്ടു ഘട്ടങ്ങളിലായി നടക്കുമെന്നും മന്ത്രി അറിയിച്ചു.

Recent Comments