by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തു കളഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കരി നിയമത്തിനെതിരെ കെപിഎസ്ടിഎ സംസ്ഥാന വ്യാപകമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സമരം കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ. സാബു ഉദ്ഘാടനം ചെയ്തു. ഈ ഉത്തരവ് അടയന്തിരമായി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് കെപിഎസ്ടിഎ അറിയിച്ചു. ഉപജില്ല പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി. രാജേഷ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.യു.സഞ്ജീവ്, റിസോഴ്സ് സെൽ ചെയർമാൻ ഒ.ബി. ഷാബു, ആർ.എ. അനീഷ് എന്നിവർ സംസാരിച്ചു.

by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 28-ാമത് വിസ്ഡം പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഗ്ലോബൽ കോൺഫറൻസ് അനന്തപുരിയുടെ ഐ.ടി തലസ്ഥാനമായ കഴക്കൂട്ടത്ത് നടക്കും.
കഴക്കൂട്ടം അൽ-സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 11,12,13 തീയതികളിലായാണ് ത്രിദിന സമ്മേളനം നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആറ് വേദികളിൽ ഇംഗ്ലീഷ്, മലയാളം, അറബി, തമിഴ് ഭാഷകളിലുള്ള 69
സെഷനുകളിലാണ് സമ്മേളനം നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പടങ്കടുക്കും. ഇന്ത്യയിലെയും വിദേശത്തേയും അക്കാദമിക വിദ്ഗ്ദരും പണ്ഡിതരും വിഷയാവതരണങ്ങൾ നടത്തും.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, മുൻ മന്ത്രി രമേശ് ചെന്നിത്തല, Dr.ശശി തരൂർ എം.പി , എ.എ.റഹീം എം.പി , സഞ്ചയ് സിംഗ് എം.പി (ഡൽഹി), കെ.എസ്.ശബരീനാഥൻ, പി.കെ.ഫിറോസ് അടക്കമുള്ള പ്രമുഖർ വിവിധ ദിവസങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിക്കും.
by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
പെരുമാതുറ: പെരുമാതുറയിൽ വച്ച് നടന്ന ദഫ്മുട്ട് മൽസരങ്ങൾക്ക് സുരക്ഷ ഒരുക്കാൻ എത്തിയ പോലീസ് സ്ട്രൈക്കർ ബസ് അടിച്ചു തകർത്ത അഞ്ചംഗ മദ്യപാന സംഘം കഠിനംകുളം പോലീസിൻ്റെ പിടിയിലായി.
കഠിനംകുളം സ്വദേശികളായ 20 വയസുളള സാജിദ്, 21 വയസുള്ള അൽ അമീൻ, എ ജെ ഓഡിറ്റോറിയത്തിന് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ 24 വയസുള്ള സാജിദ്, വൈ എം എ ജംഗ്ഷന് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ ഷാക്കിർ മകൻ 21 വയസുള്ള അൽ അമീൻ, അഴൂർ മാടൻ വിള ഹോമിയോ ആശുപത്രിക്ക് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ 20 വയസുള്ള സഹീർഘാൻ എന്നിവരാണ് പടിയിലായത്. ഒക്ടോബർ 06 രാത്രിയായിരുന്നു സംഭവം.
പ്രതികളെ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് കോടതി മുമ്പാകെ ഹാജരാക്കി. കുഠിനംകുളം എസ് എച്ച് ഒ സജൻ ബി എസ്, എസ് ഐ അനൂപ്, സി പി ഒ അഭിലാഷ്, സി പി ഒ ഷാഹുല് ഹമീദ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
by Midhun HP News | Oct 7, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്ഹി: കഴിഞ്ഞയാഴ്ചത്തെ കനത്ത ഇടിവില് നിന്ന് തിരിച്ചുകയറുമെന്ന പ്രതീതി സൃഷ്ടിച്ച ഓഹരി വിപണി നഷ്ടത്തില്. വിപണിയുടെ തുടക്കത്തില് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി 11 മണിയോടെ വീണ്ടും നഷ്ടത്തിലേക്ക് വഴുതി വീഴുകയായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില് ബോംബെ ഓഹരി സൂചികയായ സെന്സെക്സ് 900 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. നിഫ്റ്റി 24,700 എന്ന സൈക്കോളജിക്കല് ലെവലിലും താഴെ പോയി.
ദിവസങ്ങള്ക്ക് മുന്പ് 85000 പോയിന്റും കടന്ന് മുന്നേറിയ സെന്സെക്സ് 81,000 പോയിന്റിലും താഴെക്കാണ് ഇന്ന് പോയത്. ആഗോള സാഹചര്യങ്ങളാണ് ഇന്ത്യന് വിപണിയില് പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്ഷാവസ്ഥ അസംസ്കൃത എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ചിന്ത അടക്കമുള്ള വിഷയങ്ങളാണ് വിപണിയില് പ്രതിഫലിക്കുന്നത്. ഡോളര് ശക്തിയാര്ജിക്കുന്നത് അടക്കമുള്ള മറ്റു ഘടകങ്ങളും നിക്ഷേപകര് ഉറ്റുനോക്കുകയാണ്.
ഐടി സെക്ടര് ഒഴികെ മറ്റു മേഖലകളെല്ലാം നഷ്ടത്തിലാണ്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ഇന്ഫോസിസ്, ഐടിസി, ഭാരതി എയര്ടെല് തുടങ്ങിയ ചുരുക്കം ഓഹരികള് നേട്ടം ഉണ്ടാക്കി.
by Midhun HP News | Oct 7, 2024 | Latest News, കേരളം
കൊച്ചി: മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരട് പൊലീസ് കസ്റ്റഡിയില് എടുത്ത ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില് സിനിമാ താരങ്ങള് എത്തിയതായി പൊലീസ്. നടന് ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്ട്ടിനും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില് ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില് എത്തിയിരുന്നതയാണ് റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നത്. ഇവരെ കൂടാതെ ഇരുപതോളം പേര് മുറിയില് എത്തിയതായും ഇവിടെ വച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള് നടന്നതായും പൊലീസ് പറയുന്നു.
കേസില് ഒന്നാം പ്രതി ഷിയാസിനും ഓം പ്രകാശിനും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജ്യൂഡിഷ്യല് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്ക്കും ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്പ്പിച്ച റിമാന്ഡ് റിപ്പോര്ട്ടിലാണ് സിനിമാതാരങ്ങളുടെ പേരും ഉള്ളത്.
കൊച്ചിയില് ഇന്നലെ നടന്ന ഡിജെ പാര്ട്ടിയില് വിദേശത്തുനിന്ന് ഉള്പ്പടെ ലഹരി വസ്തുക്കള് എത്തിച്ച് വില്പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. കഴിഞ്ഞ കുറെനാളായി ഓം പ്രകാശിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഓം പ്രകാശ് മറ്റ് പല കേസുകളിലും പ്രതിയാണ്. ഇന്നലെ പതിനൊന്നുമണിയോടെയാണ് ഓംപ്രകാശിനെ മരട് പൊലീസ് പിടികൂടിയത്.
ഇവരെ കസ്റ്റഡിയില് ചോദ്യം ചെയ്യണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ലഹരി ഉപയോഗിച്ചതിന് കൃത്യമായ തെളിവ് നല്കാന് പൊലീസിന് സാധിക്കാത്തതിനെ തുടര്ന്നാണ് പ്രതികള്ക്ക് ജാമ്യം അനുവദിച്ചത്. കൊക്കെയ്ന്റെ അംശങ്ങള് ഇവരില് നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. വൈദ്യപരിശോധനയില് തെളിയാത്ത സാഹചര്യത്തിലാണ് ഇരുവര്ക്കും കോടതി ജാമ്യം അനുവദിച്ചത്.
by Midhun HP News | Oct 7, 2024 | Latest News, കേരളം
പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. എട്ട് പേര്ക്ക് പരിക്കേറ്റു. വ്യൂ പോയിന്റ് കാണാൻ പോയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Recent Comments