കല്ലമ്പലത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവം: ഭർത്താവിന് ഇരട്ട ജീവ പര്യന്തവും കഠിന തടവും പിഴയും

കല്ലമ്പലത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവം: ഭർത്താവിന് ഇരട്ട ജീവ പര്യന്തവും കഠിന തടവും പിഴയും

ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തിൽ ഭർത്താവിന് ഇരട്ട ജീവ പര്യന്തം കഠിന തടവും 9 ലക്ഷം രൂപ പിഴയും. മടവൂർ സീമന്ത പുരം, മയിലാടും പൊയ്കയിൽ വീട്ടിൽ, ഭവാനി മകൾ അമ്പിളി (33) ആണ് കൊല്ലപ്പെട്ടത്.

2017 ന് വെളുപ്പിന് കല്ലമ്പലം, നാവായിക്കുളം, ചിറ്റായ്ക്കോട്, ഉദയഗിരി റോഡിലുള്ള ബീന ഭവൻ വീട്ടിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പിളിയുടെ ഭർത്താവായ നഗരൂർ, വെള്ളല്ലൂർ ചരുവിള വീട്ടിൽ കുഞ്ഞുപിള്ള മകൻ അട്ടപ്പൻ എന്ന് വിളിക്കുന്നു അജിയെയാണ് തിരുവന്തന്തപുരം അഡിഷണൽ സെഷൻസ് ജഡ്ജ് VII പ്രസൂൻ മോഹൻ ശിക്ഷിച്ചത്. അജിയുടെ മാനസികവും ശാരീരികവുമായ പീഡനം മൂലം അജിയുമായി അകന്ന് കഴിയുകയുകയും അജിക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്ത വൈരാഗ്യത്തിൽ അജിയെ ഭയന്ന് ചിറ്റായ്ക്കോട് ഉള്ള കൂട്ടുകാരി ബീനയുടെ വീട്ടിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്ന അമ്പിളിയെ 2017 ൽ രാവിലെ 5.30 മണിക്ക് വീട്ടിൽ അതിക്രമിച്ചു കയറി കൂടെ ചെല്ലാൻ നിർബന്ധിക്കുകയും ചെല്ലാതിരുന്ന അമ്പിളിയെ അടുത്ത വീട്ടിന്റെ മുറ്റത്തു വച്ചിരുന്ന ബൈക്കിൽ നിന്നും പെട്രോൾ ഊറ്റി അമ്പിളിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ അമ്പിളിയെ കൂട്ടുകാരിയും മറ്റും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരണപെടുകയും ചെയ്തു.

കേസിൽ പ്രതിക്ക് IPC 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും 8ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 2 വർഷം തടവും IPC 449 പ്രകാരം വീട്ടിൽ അതിക്രമിച്ചു കടന്നതിനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവും ആണ് കോടതി വിധിച്ചത്. പ്രോസീക്യൂഷൻ വേണ്ടി അഡ്വ . വേണി. കോടതിയിൽ ഹാജരായി. കല്ലമ്പലം എസ് ഐ ആയിരുന്ന കെ കെ അരുൺ രജിസ്റ്റർ ചെയ്ത കേസിൽ വർക്കല സി ഐ യുടെ ചുമതല ഉണ്ടായിരുന്ന കടയ്ക്കാവൂർ സി ഐ ജി ബി മുകേഷ് ആണ് അനേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്.

വർക്കല സി ഐ ആയിരുന്ന ബി എസ് സജിമോൻ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്കുവേണ്ടി അഡ്വ. കവിത ഹാജരായി. പ്രതി പിഴ ഒടുക്കുകയാണെങ്കിൽ തുക മരണപെട്ട അമ്പിളിയുടെ രണ്ടു മക്കൾക്കും തുല്യമായി വീതിക്കുവാൻ കോടതി വിധിച്ചു.

സെക്രട്ടേറിയറ്റില്‍ സീലിങ് പൊളിഞ്ഞ് വീണു; അഡീഷണല്‍ സെക്രട്ടറിക്ക് പരിക്ക്

സെക്രട്ടേറിയറ്റില്‍ സീലിങ് പൊളിഞ്ഞ് വീണു; അഡീഷണല്‍ സെക്രട്ടറിക്ക് പരിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പിന് പരിക്ക്. ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലിങാണ് തകര്‍ന്നു വീണത്. ട്യൂബ് ലൈറ്റുകള്‍ ഉള്‍പ്പെടെ അഡീഷണല്‍ സെക്രട്ടറിയുടെ തലയില്‍ വീണു. തലയ്ക്ക് പരിക്കേറ്റ അജി ഫിലിപ്പിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം നടന്നത്. അപകടം നടക്കുമ്പോള്‍ അജി ഫിലിപ്പ് മാത്രമായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സീലിങിന് കാലപ്പഴക്കമുണ്ടെന്നാണ് വിവരം. അറ്റക്കുറ്റപ്പണികള്‍ കൃത്യമായി നടന്നിരുന്നില്ലെന്നും വിവരമുണ്ട്.

നാവായിക്കുളം ഗവൺമെൻ്റ് ഹൈസ്കൂളും നവകേരളം കൾചറൽ ഫോറവും സംയുക്തമായി ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

നാവായിക്കുളം ഗവൺമെൻ്റ് ഹൈസ്കൂളും നവകേരളം കൾചറൽ ഫോറവും സംയുക്തമായി ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

കല്ലമ്പലം: നാവായിക്കുളം ഗവൺമെൻ്റ് ഹൈസ്കൂളും നവകേരളം കൾചറൽ ഫോറവും സംയുക്തമായി ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. നാവായിക്കുളം ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടി കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ശ്രീ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സത്യവും അഹിംസയും സമരായുധമാക്കിയ ലോകനേതാവായിരുന്നു മഹാത്മാഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധിജയന്തി ക്വിസ്, പ്രശ്നോത്തരി, മാജിക് ഷോ എന്നിവ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തി. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സഹല.എസ്.ആർ, രണ്ടാം സ്ഥാനം നേടിയ എസ്. ഹർഷൽ, മൂന്നാം സ്ഥാനം നേടിയ നവീൻ. പി.ആർ എന്നീ വിദ്യാർത്ഥികൾക്ക് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.വിജയരാഘവൻ കാഷ് അവാർഡും ഉപഹാരങ്ങളും സമ്മാനിച്ചു.

നവകേരളം കൾചറൽ ഫോറം സംസ്ഥാന പ്രസിഡൻ്റ് എം.ഖുത്തുബ് അധ്യക്ഷത വഹിച്ചു. പി.റ്റി.എ. പ്രസിഡൻ്റ് ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. സംഘമിത്ര ഫൈൻ ആർട്ട്സ് സൊസൈറ്റി സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ ഗാന്ധി ജയന്തിദിന സന്ദേശം നൽകി. മജീഷ്യൻ വർക്കല മോഹൻദാസ് മാജിക്ക് ഷോ അവതരിപ്പിച്ചു. കൾചറൽ ഫോറം സെക്രട്ടറി ഞെക്കാട് പ്രകാശ്, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ സലിം എന്നിവർ സംസാരിച്ചു.

നാവായിക്കുളം മേഖലയിൽ വീണ്ടും അഞ്ജാത ജീവിയുടെ ആക്രമണം

നാവായിക്കുളം മേഖലയിൽ വീണ്ടും അഞ്ജാത ജീവിയുടെ ആക്രമണം

കല്ലമ്പലം: നാവായിക്കുളം മേഖലയിൽ വീണ്ടും അഞ്ജാത ജീവിയുടെ ആക്രമണം. ഡീസൻ്റ്മുക്ക് റിയാന കോട്ടേജിൽ റംസി ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലാണ് അജ്ഞത ജീവിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയാണ് സംഭവം. ഫാമിൻ്റെ ഷീറ്റും ഗ്രില്ലും തകർത്ത അജ്ഞാത ജീവി അകത്ത് കടന്നു. രണ്ട് കൂടുകളിലായി ഉണ്ടായിരുന്ന 25 ഓളം കോഴികളെ കൊന്നൊടുക്കുകയും അതിൽ പകുതിയോളം കോഴികളെ ഭക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.

മറ്റു കൂടുകളിൽ 50 ഓളം കോഴികൾ ഉണ്ടായിരുന്നെങ്കിലും ആ കൂടുകളിൽ അജ്ഞാത ജീവിക്ക് പ്രവേശിക്കാൻ കഴിയാത്തതിനാൽ സുരക്ഷിതരാണ്. മറ്റു കൂടുകളുടെ ഗ്രില്ല് തകർക്കുവാൻ കഴിയാത്തതിനാൽ മറ്റു കോഴികൾ രക്ഷപെട്ടു. ഇനിയും അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടാകുമോ എന്ന ഭീതിയിലാണ് കുടുംബം.

നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; 53കാരന്‍ പിടിയില്‍

നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; 53കാരന്‍ പിടിയില്‍

മലപ്പുറം: നിലമ്പൂരില്‍ അതിഥി തൊഴിലാളിയുടെ മകള്‍ ലൈംഗിക പീഡനത്തിന് ഇരയായി. തൊട്ടടുത്ത് സമീപിക്കുന്ന ഒഡീഷ സ്വദേശി അലി ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ചുവയസുകാരിയെ പിഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രിയാണ് അഞ്ചുവയസുകാരി ക്രൂരമായി പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. രാത്രി ചിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്‌സിലേക്ക് കുട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആക്രി സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന കടയില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

എഡിജിപിയെ മാറ്റാന്‍ മൂഹൂര്‍ത്തം കുറിച്ചിട്ടില്ല; ഇടതുപക്ഷ പരിഹാരം ഉണ്ടാകും; ബിനോയ് വിശ്വം

എഡിജിപിയെ മാറ്റാന്‍ മൂഹൂര്‍ത്തം കുറിച്ചിട്ടില്ല; ഇടതുപക്ഷ പരിഹാരം ഉണ്ടാകും; ബിനോയ് വിശ്വം

തിരുവവന്തപുരം: എഡിജപി എംആര്‍ അജിത് കുമാറിനെ മാറ്റുന്നതിനായി മുഹൂര്‍ത്തം കുറിച്ചുവച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തില്‍ സിപിഐ നിലപാടാണ് പ്രധാനം. നിലപാടിന്റെ പക്ഷമാണ് ഇടതുപക്ഷം. അതിന്റെ പാര്‍ട്ടിയാണ് സിപിഐ. റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍ അതിന്റെ വെളിച്ചത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്താണോ ചെയ്യേണ്ടത് അതായിരിക്കും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.

എഡിജിപിയുടെ വിഷയത്തില്‍ സിപിഐക്കും എല്‍ഡിഎഫിനും നല്ല നിലപാടുണ്ട്. ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റണമെന്നതാണ് സിപിഐ നിലപാട്. ല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ. ആ സിപിഐക്ക് എല്‍ഡിഎഫിന്റെ നയങ്ങളെയും കാഴ്ചപ്പാടുകളെയും ഉയര്‍ത്തിപ്പിടിക്കാന്‍ അറിയാം. ഏത് വിഷയത്തിലും ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു പരിഹാരവും സിപിഐക്കില്ല. ഇടതുപക്ഷ പരിഹാരം എന്നുപറയുന്നത് അത് എപ്പോഴും ന്യായത്തിന്റെയും നീതിയുടെയും ഭാഗത്തായിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.