കിടാരി പാർക്ക് റോഡിൽ വീണ്ടും അപകടം

കിടാരി പാർക്ക് റോഡിൽ വീണ്ടും അപകടം

കടയക്കാവൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ കിടാരി പാർക്കിൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു .കിടാരി പാർക്ക് സന്ദർശിക്കാൻ എത്തിയ
കിഴുവലം മുൻ പഞ്ചായത്ത് പ്രസിഡൻറ് l VS കണ്ണൻ കഴിഞ്ഞദിവസം റോഡിലെ കുഴിയിൽ അകപ്പെട്ട് ഇരുചക്രവാഹനം മറിഞ്ഞ് ചെളി വെള്ളത്തിൽ വീഴുകയായിരുന്നു.
ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായതിനാൽ ഫാമിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഹരിതാമൃതത്തിൻറെ സ്ലോട്ടറിങ് ഹൗസിന്റെ പ്രവർത്തനം 70% ആയി കുറഞ്ഞു. ഇതിനകത്തുള്ള എല്ലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. മഴ തുടർന്നാൽ അടച്ചു പൂട്ടന്റെ വക്കല്ലാണ്. ഈറോഡ് ഗതാഗത യോഗ്യമാക്കുന്നതിന് കഴിഞ്ഞ ഏഴ് വർഷമായി പഞ്ചായത്ത് അധികാരികളുടെ ഭാഗത്തുനിന്നും വാഗ്ദാനങ്ങൾ മാത്രം.
വൃദ്ധരും വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ ഒട്ടനവധി പേർ നിരന്തരം അപകടങ്ങളിൽ പെടുകയാണ്. എത്രയും വേഗം ഇത് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാമനപുരം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുയോഗം നടന്നു

വാമനപുരം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുയോഗം നടന്നു

വാമനപുരം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുയോഗം 27-09-24 ശനിയാഴ്ച വൈകുന്നേരം 03:00 മണിക്ക് വാമനപുരം എസ് എൻ ഡി പി ഹാളിൽ മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ ഉത്ഘാടനം നിർവ്വഹിച്ചു. ചെയർമാൻ VR രതീഷ് അദ്ധ്യക്ഷനായ ചടങ്ങിൽ ClSSA ഡയറക്ടർ Dr.S സുരേഷ് കുമാർ പദ്ധതി നിർവഹണത്തെ കുറിച്ച് സംസാരിച്ചു ഡയറക്ടർമാരായ പാലോട് R .സുരേഷ് സ്വാഗതവും,പുല്ലമ്പാറ M.ശശിധരൻ നന്ദിയും പറഞ്ഞു ഡയറക്ടർമാരായ അഖിലശാന്തി, പ്രദീപ് പെരിങ്ങമ്മല, സന്തോഷ് കല്ലറ, ശശിധരൻ നായർ കോലിയക്കോട് തുടങ്ങിയവരും കമ്പനിയുടെ ഓഹരി ഉടമകളും പങ്കെടുത്തു.

ഇടയവണം ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

ഇടയവണം ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

സി പി ഐ എം 24 – ആം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് കിഴുവിലം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ഇടയവണം ബ്രാഞ്ച് സമ്മേളനം ദേവരാജൻ നഗറിൽ വച്ച് നടന്നു. സമ്മേളനം പാർട്ടി ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം ആർ.എസ്.അനൂപ് ഉദ്ഘാടനം ചെയ്തു. പാർട്ടി ഏരിയാ കമ്മിറ്റി അംഗം വേണുഗോപാൽ, മണികണ്ഠൻ, ലൊക്കൽ സെക്രട്ടറി ആർ.കെ.ബാബു, ലോക്കൽ കമ്മിറ്റി അംഗങ്ങൾ പ്രദീപ്, ബിനു ശിവൻ, വിഷ്ണു രാജ് എന്നിവർ പങ്കെടുത്തു. സമ്മേളനം സെക്രട്ടറിയായി. ഉദയകുമാർ നെ തെരഞ്ഞെടുത്തു.

അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു

അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു

ഈ വർഷത്തെ അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രക്കിങ് ആരംഭിച്ചു . തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ട്രക്കിങ് ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഘങ്ങളായാണ് ട്രക്കിങ് അനുവദിക്കുക. താത്പര്യമുള്ളവർക്ക് tvmwildlife.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

കലാഭവൻ മണി സേവന സമിതി മണിദേവാലയം ഇനിമുതൽ സ്വന്തം ഭൂമിയിൽ

കലാഭവൻ മണി സേവന സമിതി മണിദേവാലയം ഇനിമുതൽ സ്വന്തം ഭൂമിയിൽ

വാടക കെട്ടിടത്തിലായിരുന്ന കലാഭവൻ മണി സേവന സമിതി മണിദേവാലയം ഇനിമുതൽ സ്വന്തം ഭൂമിയിൽ
നന്മവറ്റാത്ത ഹൃദയങ്ങൾ നശിച്ചിട്ടില്ല എന്ന് തെളിയിച്ചുകൊണ്ട് ചന്ദ്രിക അമ്മ. ഇളമ്പ വില്ലേജിൽ പാലക്കുന്നിൽ വീട്ടിൽ പരേതനായ സദാനന്ദൻ പിള്ളയുടെ ഭാര്യ ചന്ദ്രിക അമ്മയും മക്കളായ സതികുമാരി, അനിൽ കുമാർ എന്നിവരും ചേർന്ന് മണിദേവാലയം ഓൾഡ് ഏജ് ഹോമിന് പുതിയ കെട്ടിടത്തിനായി 10 സെന്റ് ഭൂമിയുടെ പ്രമാണം കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്തിന് കൈമാറുന്നു. സാന്നിധ്യം രജനി ( പ്രസിഡന്റ്,കലാഭവൻ മണി സേവനസമിതി വനിതാ യൂണിറ്റ് ), സുമ (സെക്രട്ടറി ,കലാഭവൻ മണി സേവനസമിതി വനിതാ യൂണിറ്റ് ), കിരൺ, സുജിത

നെഹ്രു ട്രോഫി വള്ളംകളി:കാരിച്ചാല്‍ ചുണ്ടന്‍ ഓളപ്പരപ്പിലെ ജലരാജാവ്

നെഹ്രു ട്രോഫി വള്ളംകളി:കാരിച്ചാല്‍ ചുണ്ടന്‍ ഓളപ്പരപ്പിലെ ജലരാജാവ്

ആലപ്പുഴ: പുന്നമടക്കായലിലെ ഓളപ്പരപ്പിലെ ജലരാജാവായി കാരിച്ചാല്‍. മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് പള്ളാത്തുരുത്തിയുടെ കാരിച്ചാല്‍ ചുണ്ടന്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇക്കുറി കപ്പില്‍ മുത്തമിട്ടതോടെ പതിനാറാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കാരിച്ചാല്‍. തുടര്‍ച്ചയായി അഞ്ചാം കിരീടമാണ് കാരിച്ചാല്‍ ചുണ്ടന്റേത്.

ഫോട്ടോ ഫിനിഷിനാണ് വീയപുരത്തെ കാരിച്ചാല്‍ മറികടന്നത്. ഹീറ്റ്സ് മത്സരങ്ങളിൽ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയത്തോടെയാണ് ഹീറ്റ്സിൽ പി ബി സി ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.

ഫൈനലില്‍ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്റെ വിജയം. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി തുഴഞ്ഞ വീയ്യപുരം ചുണ്ടന്‍ രണ്ടാമതും കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ മൂന്നാമതും എത്തി. നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടന്‍ ആണ് നാലാം സ്ഥാനത്ത്.