by Midhun HP News | Sep 28, 2024 | Latest News, കേരളം
കോഴിക്കോട്: കൂത്തുപറമ്പ് സമരനായകന് പുഷ്പന് അന്തരിച്ചു. 54 വയസ്സായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയില് മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ജീവിക്കുന്ന രക്തസാക്ഷിയെന്നായിരുന്നു പുഷ്പന് അറിയപ്പെട്ടത്. കൂത്തുപറമ്പില് 1994 നവംബര് 25ന് നടന്ന ഡിവൈഎഫ്ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പില് സുഷുമ്നനാഡി തകര്ന്ന് ഇരുപത്തിനാലാം വയസില് കിടപ്പിലായതാണ് പുഷ്പന്.
യുഡിഎഫ് സര്ക്കാറിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ മന്ത്രി എംവി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പനും പരിക്കേറ്റത്. കെ കെ രാജീവന്. കെ വി റോഷന്, ഷിബുലാല്, ബാബു, മധു എന്നിവര് കൊല്ലപ്പെട്ടിരുന്നു
by liji HP News | Sep 28, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് മുംബൈ നഗരത്തില് സുരക്ഷ വര്ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്ധിപ്പിച്ചതായാണ് പൊലീസ് അറിയിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകള് സംഘടിപ്പിക്കാനും പൊലീസ് നിര്ദേശം നല്കി.
സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങള് തുടര്ച്ചയായി അവലോകനം ചെയ്യാന് ഉദ്യോഗസ്ഥര്ക്ക് സിറ്റി പൊലീസ് കമ്മിഷണര് നിര്ദേശം നല്കി. സംശയകരമായ കാര്യങ്ങളുണ്ടെങ്കില് അറിയിക്കാന് ജനങ്ങളോടും അഭ്യര്ഥിച്ചു. രണ്ട് പ്രശസ്ത ആരാധനാലയങ്ങള് ഉള്ക്കൊള്ളുന്ന തിരക്കേറിയ ക്രോഫോര്ഡ് മാര്ക്കറ്റ് ഏരിയയില് പൊലീസ് ഇന്നലെ മോക് ഡ്രില്ലുകള് നടത്തിയിരുന്നു. അതേസമയം,ആഘോഷ കാലമായതിനാലാണ് സുരക്ഷ വര്ധിപ്പിക്കുന്നതെന്ന് അധികൃതര് അറിയിച്ചു.ഗണേശ ചതുര്ഥിയോടനുബന്ധിച്ച് പത്തുദിവസം നീണ്ട ആഘോഷപരിപാടികള്ക്ക് തയ്യാറെടുക്കകയാണ് ഇപ്പോള് മുംബൈ നഗരം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില് നടക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് സുരക്ഷ വര്ധിപ്പിച്ചത്.
by liji HP News | Sep 28, 2024 | Latest News, കേരളം
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന് മോഹന്ദാസ് മുസ്ലീം വിരോധിയെന്ന് പിവി അന്വര്. രാപ്പകല് ആര്എസ്എസിന് വേണ്ടി പണിയെടുക്കുന്നയാളാണ് ജില്ലാ സെക്രട്ടറി. ആര്എസ്എസ് ബന്ധം മൂലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇഎന് മോഹന്ദാസിനെ മര്ദിക്കാന് ശ്രമിച്ചിട്ടുണ്ടെന്നും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില് തന്നെ തോല്പ്പിക്കാന് ശ്രമിച്ചെന്നും പിവി അന്വര് ആരോപിച്ചു.
‘താന് ഒരു സിപിഎം നേതാവിനെതിരെയും ഇതുവരെ ആര്എസ്എസ് ബാന്ധവം പറഞ്ഞിട്ടില്ല. പക്ക ആര്എസ്എസ് ആണവന്. ഈ ജില്ലാ സെക്രട്ടറിക്ക് എന്നോടുള്ള വിരോധം എന്താണ്. ഞാന് അഞ്ച് നേരം നിസ്കരിക്കും. അത് അയാള്ക്ക് സഹിക്കില്ല. ഇഎന് മോഹന്ദാസിന് മുസ്ലീം വിരോധം മാത്രല്ല. അദ്ദേഹം മുസ്ലീം കമ്യൂണിറ്റിയെയും തകര്ക്കാന് ആര്എസ്എസിന് വേണ്ടി രാപ്പകല് അദ്ധ്വാനിക്കുകയാണ്.’ അന്വര് പറഞ്ഞു.
സ്വര്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഗൂഢാലോചന, അത് തട്ടിയെടുത്ത രീതി. എടവണ്ണ റിദാന് വധക്കേസ്, മാമി തിരോധാനം, തുടങ്ങി താന് ഉന്നയിച്ച കേസുകളിലെല്ലാം അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അന്വര് പറഞ്ഞു. കോടതിയുടെ നിരീക്ഷണത്തില് നല്ല റെക്കോര്ഡുള്ള പൊലീസ് ഉദ്യേഗസ്ഥര് അന്വേഷിക്കണം. അത് കഴിഞ്ഞ മൂന്നു വര്ഷമായി എംആര് അജിത് സര്ട്ടിഫിക്കറ്റ് കൊടുത്ത ഉദ്യേഗസ്ഥരാവരുതെന്നും അന്വര് പറഞ്ഞു.
കള്ളക്കടത്തുകാരുടെ പിന്നണിപ്പോരാളിയാണ് പിവി അന്വര് എന്ന മുഖ്യമന്ത്രിയുടെ ആരോപണവും അന്വേഷിക്കണം. പൊലീസ് ഫോണ് ചോര്ത്തിയതും അന്വേഷിക്കണം. എഡിജിപിയെ തൊട്ടാല് പലതും സംഭവിക്കും. അതുകൊണ്ടാണ് കോടതിയെ സമീപിക്കുന്നത്. തന്റെ പ്രതീക്ഷ കോടതിയിലാണ്. നല്ല രീതിയില് വാദിക്കാന് കഴിയുന്ന നല്ല വക്കീലിനെ ഏല്പ്പിക്കും. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള് പുറത്തുവിട്ടിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.
by liji HP News | Sep 28, 2024 | Latest News, കേരളം
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന റേഷൻ കട തകർത്തു. ആനയിറങ്കലിലെ റേഷൻ കടയാണ് ചക്കക്കൊമ്പൻ എന്ന കാട്ടാന തകർത്തത്. അരിയടക്കം ഭക്ഷിച്ചാണ് ആന മടങ്ങിയത്. പുലർച്ചെ നാല് മണിയോടെയാണ് ആക്രമണം നടന്നത്
ശാന്തൻപാറ, പന്നിയാർ മേഖലയിൽ ചക്കക്കൊമ്പന്റെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലും കാട്ടാന ആക്രമണം നടന്നിരുന്നു. ചൂണ്ടൽ സ്വദേശിയുടെ കാറും ആന തകർത്തിരുന്നു.
by liji HP News | Sep 28, 2024 | Latest News, കേരളം
കൊച്ചി: റെക്കോര്ഡുകള് ഭേദിച്ച സ്വര്ണവിലയില് കിതപ്പ്. ഇന്നലെ റെക്കോര്ഡ് വിലയിലെത്തിയ സ്വര്ണത്തിന് ഇന്ന് വിലഇടിഞ്ഞു. പവന് 40 രൂപ കുറഞ്ഞു. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 56,760 രൂപയാണ്. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില 7095 രൂപയാണ്. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് സ്വര്ണ വില വര്ധിച്ചത്. മെയില് രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്ണവില. ഈ മാസത്തിന്റെ തുടക്കത്തില് 53,360 രൂപയായിരുന്നു സ്വര്ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്ധിച്ചത്.
by liji HP News | Sep 28, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മാമം മുതൽ മണമ്പൂർ വരെയുള്ള ബൈപാസ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സി.പി.ഐ.എം മാമം ബ്രാഞ്ച് സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം
സി ദേവരാജൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം സി രാമകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എസ്.എസ് ബൈജു സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം മഹി എം, അനുശോചന പ്രമേയം അമ്പിളിയും അവതരിപ്പിച്ചു.
ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രമേയങ്ങളും ഭാവിപരിപാടികളും എസ്.എസ് ബൈജു അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ് സതീഷ് കുമാർ, എസ് ഷീജ എന്നിവർ അഭിവാദ്യം ചെയ്തു. ചർച്ചയ്ക്കും മറുപടിക്കും ശേഷം പുതിയ സെക്രട്ടറിയായി എസ് സുജിനെ തെരഞ്ഞെടുത്തു.
Recent Comments