by Midhun HP News | Sep 23, 2024 | Latest News, കേരളം
സംസ്ഥാനത്ത് സ്വര്ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്ണവില ഇന്നും ഉയര്ന്നു. 160 രൂപ വര്ധിച്ച് 55,840 രൂപയായാണ് ഒരു പവന് സ്വര്ണത്തിന്റെ വില ഉയര്ന്നത്. ഗ്രാമിന് 20 രൂപയാണ് വര്ധിച്ചത്. 6980 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.രാജ്യാന്തര വിപണിയിൽ ഔൺസിന് 2,600 ഡോളറിന് മുകളിലേക്കെത്തിയതോടെ ഇന്ത്യൻ വിപണിയിലും സ്വർണ വില കുതിച്ചു. ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിന് ശേഷം കുറഞ്ഞുനിന്ന സ്വർണവില യു എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ വീണ്ടും കുതിപ്പിലാണ്.
ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 2,480 രൂപയാണ്. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവൻ സ്വർണം ആഭരണ രൂപത്തിൽ ലഭിക്കാൻ 3 ശതമാനം ജി എസ് ടിയും ചേർത്ത് 63,000 രൂപയ്ക്ക് മുകളിൽ നൽകണം. ഇന്ന് ലാഭമെടുപ്പ് കൂടിയാൽ വില അൽപം കുറഞ്ഞേക്കുമെന്ന് വിദഗ്ധർ പറയുന്നു.

by Midhun HP News | Sep 23, 2024 | Latest News, ദേശീയ വാർത്ത
ഡല്ഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള് ഡൗണ്ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കുട്ടികളുടെ അശ്ലീല വിഡിയോ കാണുന്നതും ഡൗണ്ലോഡ് ചെയ്യുന്നതും പോക്സോ, ഐടി നിയമങ്ങള് പ്രകാരം കുറ്റകരമാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളെ സംബന്ധിച്ച് അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും സുപ്രീം കോടതി ചില മാര്ഗനിര്ദേശങ്ങള് നല്കി. അശ്ലീല ചിത്രം എന്നത് ‘ലൈംഗീക ചൂഷണം ചെയ്യുന്ന വസ്തുക്കള്’ എന്ന് മാറ്റാന് നിര്ദേശിച്ച കോടതി ഇതു വ്യക്തമാക്കി വിജ്ഞാപനം ഇറക്കാന് സര്ക്കാരിനു നിര്ദേശം നല്കി.
മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്പ്പിച്ച ഹര്ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മൊബൈല് ഫോണില് കുട്ടികളുടെ അശ്ലീല ദൃശ്യം ഡൗണ്ലോഡ് ചെയ്ത ഇരുപത്തെട്ടുകാരനെതിരായ കേസ് കഴിഞ്ഞ ജനുവരി 11നാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. കുട്ടികളടക്കം അശ്ലീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുവെങ്കിലും ഇതൊരു കുറ്റമല്ലെന്നും അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരേ കുട്ടികളുടെ അവകാശങ്ങള്ക്കു വേണ്ടി പ്രവര്ത്തിക്കുന്ന സംഘടനകളാണു സുപ്രീം കോടതിയെ സമീപിച്ചത്.

by Midhun HP News | Sep 23, 2024 | Latest News, കേരളം
മലപ്പുറം: വിവാദങ്ങൾക്കിടെ ഫെയ്സ്ബുക്കിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കവർചിത്രം നീക്കി നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം ജനങ്ങൾക്കൊപ്പമുള്ള ചിത്രമാണ് അൻവർ പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ഫോട്ടോയാണ് കവർചിത്രമായി നൽകിയിരുന്നത്. സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശത്തെ തുടർന്ന് അൻവർ പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് കവർ ചിത്രം നീക്കിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ അൻവറിന് പിന്തുണ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.
എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയായിരുന്നു അൻവറിന്റെ ആരോപണം. എന്നാൽ പി ശശിയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി പരസ്യമായി രംഗത്തെത്തി. കോൺഗ്രസ് പശ്ചാത്തലമുള്ള ആളാണ് അൻവർ എന്നു പറഞ്ഞ മുഖ്യമന്ത്രി, അൻവറിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും നൽകി. പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അൻവർ നേരിട്ടു മാധ്യമങ്ങളെ കണ്ടതിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതിനു മറുപടിയുമായി അൻവർ രംഗത്തെത്തി.
പിന്നാലെയാണ് അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കി. അൻവറിന്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണ്. അൻവർ പരസ്യ പ്രസ്താവന അവസാനിപ്പിക്കണം എന്നാണ് സിപിഎം ആവശ്യപ്പെട്ടത്. ഇതോടെയാണ് പാർട്ടി നിർദേശം ശിരസാ വഹിക്കുന്നുവെന്ന് അൻവർ വ്യക്തമാക്കിയത്. താൻ പാർട്ടി വിടില്ലെന്നും കൂട്ടിച്ചേർത്തു.

by Midhun HP News | Sep 23, 2024 | Latest News, ജില്ലാ വാർത്ത
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിച്ച വിഷൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചലച്ചിത്രത്തിനുള്ള സർഗ്ഗചിത്ര പുരസ്കാരം ‘തമസ്സോമ’ക്ക് ലഭിച്ചു. അവനവഞ്ചേരി ഗവ. ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് വേണ്ടി ഗ്രാസ്ഹോപ്പർ ക്രീയേഷൻസ് ആണ് ‘തമസ്സോമ’ നിർമിച്ചത്. സജിത്ത്ലാൽ നന്ദനം കഥയെഴുതിയ ‘തമസ്സോമ’ ബൈജു അനശ്വരയാണ് സംവിധാനം ചെയ്തത്.
പണത്തിനും ലഹരിക്കും വേണ്ടി, എന്തും ചെയ്യാൻ തയ്യാറാകുന്ന ഇന്നത്തെ യുവതലമുറയുടെ ചെയ്തികൾ കുടുംബങ്ങളെ തന്നെ ഇല്ലാതാക്കുന്ന കാഴ്ചയാണ് ‘തമസ്സോമ’യിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ അവനവഞ്ചേരി സ്കൂൾ നിർമ്മിച്ച് സുനിൽ കൊടുവഴന്നൂർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘ആകാശം’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് മാസ്റ്റർ ഡി.എസ്. അമൽ ഫെസ്റ്റിവലിലെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും നേടി.
നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും ‘തമസ്സോമ’ പുരസ്കാരം നേടിയിട്ടുണ്ട്. ഭാരത് ഭവനിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ രാകേഷ് രാമൻ, ‘തമസ്സോമ’യുടെ നിർമാണ നിർവഹണം നടത്തിയ അധ്യാപകൻ സാബു നീലകണ്ഠൻ നായർക്ക് പുരസ്കാരം സമ്മാനിച്ചു. മുൻ മന്ത്രി കെ. മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ വി.ജെ. ജെയിംസ്, സംവിധായകൻ വി.സി. അഭിലാഷ്, വിഷൻ ഫിലിം സൊസൈറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

by Midhun HP News | Sep 23, 2024 | Latest News, മരണം
ആറ്റിങ്ങൽ: ഫുഡ് സേഫ്റ്റി ഓഫീസിന് എതിർവശം ഇന്ദിരാഭവനിൽ കെ ഭുവനചന്ദ്രൻ നായർ (76) അന്തരിച്ചു.
ഭാര്യ: പരേതയായ ബി ഇന്ദിരാദേവി.
മക്കൾ: ഐ സന്ധ്യാ റാണി, ഐ സുമാ റാണി.
മരുമക്കൾ: എസ് സന്തോഷ് കുമാർ, എൻ സേതു നാരായണൻ (രാംകോ സിമന്റ്, ആലപ്പുഴ).
സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്
by Midhun HP News | Sep 23, 2024 | Latest News, കേരളം
ഇടുക്കി: അന്തര് സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില് ടി എസ് ആല്ബര്ട്ട് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം.
ബൈക്കില് ഒപ്പം സഞ്ചരിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില് എബിന് ജോബിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ വലതുകാല് അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റി. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച ആല്ബര്ട്ട് സന്തോഷ് – റീന ദമ്പതികളുടെ മകനാണ്. ആഞ്ജലീനയാണ് സഹോദരി. വര്ഷങ്ങളായി പൊന്നന്താനത്ത് വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.

Recent Comments