അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസർകോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം മണികണ്ഠൻ(38) ആണു മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 2 ആഴ്ചയോളം കാസർകോട് ഗവ. ജനറൽ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിൽ സഹോദരൻ ശശിധരനൊപ്പം കടയിൽ ജോലിചെയ്തിരുന്ന മണികണ്ഠൻ പനി ബാധിച്ചാണു നാട്ടിലെത്തിയത്. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. മാതാവ് മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. മക്കൾ: നിവേദ്യ, നൈനിക.

എം എം ലോറന്‍സിന് നാട് വിട നല്‍കും; പൊതുദര്‍ശനം ഇന്ന്

എം എം ലോറന്‍സിന് നാട് വിട നല്‍കും; പൊതുദര്‍ശനം ഇന്ന്

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന് ഇന്ന് നാട് വിടനല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം രാവിലെ ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവരും. എട്ടുമുതല്‍ 8.30 വരെ ഇവിടെ പൊതുദര്‍ശനം. തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ എത്തിക്കും. ഒമ്പതുവരെ ലെനിന്‍ സെന്ററില്‍ അന്ത്യോപചാരമര്‍പ്പിക്കാം.

ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ശേഷം മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറും. ലോറന്‍സിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി മൃതദേഹം കൈമാറുന്നത്. തുടര്‍ന്ന് ടൗണ്‍ഹാളില്‍ അനുശോചനയോഗം ചേരും.ന്യുമോണിയ ബാധിച്ച് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. നേതാവിന്റെ വേര്‍പാടില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.

ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. രണ്ട് ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് ഒരു ചക്രവാതച്ചുഴി. മറ്റൊരു ചക്രവാതച്ചുഴി മ്യാന്മാറിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 7 ദിവസം മഴ തുടരാനാണ് സാധ്യത. ഇന്നും നാളെയും കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

ഛത്രപതി കൂട്ടായ്മ ഭവനനിർമ്മാണ സഹായ ധനം കൈമാറി

ഛത്രപതി കൂട്ടായ്മ ഭവനനിർമ്മാണ സഹായ ധനം കൈമാറി

ഛത്രപതി കൂട്ടായ്മ ഭവനനിർമ്മാണ സഹായ ധനം കൈമാറി. ഛത്രപതി വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഭവനനിർമ്മാണ സഹായ ധനമാണ് അഞ്ചുതെങ്ങ് സ്വദേശിനിക്ക് കൈമാറിയത്. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് സ്വദേശിനി പ്രസന്നയുടെ ഭവനനിർമ്മാണം പൂർത്തിയാക്കുവാനായ്‌ ഛത്രപതി കൂട്ടായ്മയുടെയുടെ നേതൃത്വത്തിൽ അംഗങ്ങളിൽനിന്ന് സ്വരൂപ്പിച്ച ഒരു ലക്ഷം രൂപയാണ് കൈമാറിയത്.
സഹായ ധന കൈമാറൽ ചടങ്ങിൽ ചത്രപതി കൂട്ടായ്മ അംഗങ്ങളായ ശശാങ്കൻ, സജീവ്, അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ പങ്കെടുത്തു.

ആറ്റിങ്ങൽ മൂന്നു മുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ മൂന്നു മുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ മൂന്നു മുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന കാർ മാക്സ് എന്ന വസ്ത്ര സ്ഥാപനത്തിലേക്ക് തിരിയുന്നതിനിടെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ രണ്ട് യുവാക്കൾ സഞ്ചരിച്ച പൾസർ ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബൈക്ക് യാത്രികരിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

ഇരുചക്ര വാഹനത്തിൽ എത്തിയവർ അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചിറയിൻകീഴ് മുടപുരം സ്വദേശികൾകളായ നെബിൻ പ്രശോഭു, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ആറ്റിങ്ങൽ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

ബാലിയിൽ മധുവിധു ആഘോഷം, ദിയ കൃഷ്ണയും അശ്വിൻ ​ഗണേഷും; വൈറലായി ചിത്രങ്ങൾ

ബാലിയിൽ മധുവിധു ആഘോഷം, ദിയ കൃഷ്ണയും അശ്വിൻ ​ഗണേഷും; വൈറലായി ചിത്രങ്ങൾ

ബാലിയിൽ മധുവിധു ആഘോഷത്തിലാണ് ദിയ കൃഷ്ണയും അശ്വിൻ ​ഗണേഷും. നവദമ്പതിമാർക്കൊപ്പം ദിയയുടെ മാതാപിതാക്കളും സഹോദരിമാരും കൂടെയുണ്ട്. ബാലിയിൽ നിന്നുള്ള ഇവരുടെ വിഡിയോകളും ചിത്രങ്ങളുമെല്ലാം ഇതിനോടകം വൈറലാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് ദിയയുടേയും അശ്വിന്റേയും ​ഗ്ലാമർ ചിത്രങ്ങളാണ്.

സ്വിം സ്യൂട്ട് ധരിച്ച് നിൽക്കുന്ന ദിയയേയും അശ്വിനേയുമാണ് ചിത്രത്തിൽ കാണുന്നത്. കടൽക്കരയിൽനിന്ന് ദിയയുടെ നെറുകിൽ ചുംബിക്കുന്ന അശ്വിനെയാണ് ചിത്രത്തിൽ കാണുന്നത്. ബാലിയിലെ ഡയമണ്ട് ബീച്ചിൽ നിന്നുള്ളതാണ് ചിത്രം. പോസ്റ്റിന് താഴെ നവദമ്പതികൾക്ക് പിന്തുണച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

കൂടാതെ ട്രീ ഹൗസിൽ നിന്നുള്ള ചിത്രവും ദിയ പങ്കുവച്ചു. അശ്വിന്റെ കൈ പിടിച്ച് ഇറങ്ങിവരുന്ന ദിയയെ ആണ് ചിത്രത്തിൽ കാണുന്നത്. മനോഹരമായ ആ ചിത്രം പകർത്തിയത് അഹാനയാണ്. കഴി‍ഞ്ഞ ദിവസം അശ്വിന്റെ പാട്ട് വിഡിയോയും വൈറലായിരുന്നു. ദിയയുടെ അമ്മ സിന്ധു പകർത്തിയ ​ഗാനം ആരാധകരുടെ മനം കവർന്നു. ഹണിമൂൺ യാത്രക്കിടെ കൃഷ്ണകുമാറും സിന്ധു കൃഷ്ണകുമാറും ദിയയും അശ്വിനും ചേർന്ന് ചെയ്ത ‘വേട്ടയ്യൻ’ റീലും വൈറലായിരുന്നു.