by Midhun HP News | Sep 20, 2024 | Latest News, കേരളം
കൊച്ചി: എറണാകുളം എളമക്കര കേന്ദ്രീകരിച്ച് പ്രവര്ത്തിച്ചു വന്ന സെക്സ് റാക്കറ്റിനെക്കുറിച്ച് കൂടുതല് വിവരങ്ങള് പുറത്ത്. കൊച്ചിയും ബംഗലൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെണ്വാണിഭ സംഘം കഴിഞ്ഞ എട്ടു വര്ഷത്തിനിടെ പെണ്കുട്ടിയെ പലര്ക്കും കാഴ്ച വെച്ചു. ബംഗ്ലാദേശില് നിന്നും 12 -ാം വയസ്സില് ഇന്ത്യയിലെത്തിയ പെണ്കുട്ടിയെ സെക്സ് റാക്കറ്റ് വലയിലാക്കുകയായിരുന്നു.
സെക്സ് റാക്കറ്റ് നിയന്ത്രിച്ചിരുന്ന ജഗത, സെറീന, സഹായി ശ്യാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. റാക്കറ്റിന്റെ ബംഗലൂരുവിലെ കാര്യങ്ങള് നിയന്ത്രിച്ചിരുന്നത് സെറീനയാണ്. കൊച്ചിയിലെ സംഘത്തെ നിയന്ത്രിച്ചിരുന്നത് ജഗതയുമാണ്. പെണ്കുട്ടിയെ വലയിലാക്കിയത് ശ്യാമാണ്. പെണ്കുട്ടിയെ ശ്യാം പലര്ക്കും കാഴ്ചവെച്ചു. ഒരു ദിവസം ഏഴുപേര് വരെ തന്റെയടുത്ത് എത്തിയിരുന്നതായി പെണ്കുട്ടി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. തുടര്ന്ന് ബംഗലൂരു റാക്കറ്റിനെ നിയന്ത്രിച്ച സെറീനയ്ക്ക് കൈമാറുകയായിരുന്നു. സെറീനയും പലര്ക്കും പെണ്കുട്ടിയെ നല്കി. കഴിഞ്ഞയാഴ്ചയാണ് പെണ്കുട്ടി കൊച്ചിയിലെ ജഗതയുടെ കൈയിലെത്തുന്നത്. കൊച്ചിയില് 20 ലേറെ പേര്ക്ക് പെണ്കുട്ടിയെ കാഴ്ചവെച്ചതായാണ് വിവരം.

മാതാപിതാക്കള് നഷ്ടമായ പെണ്കുട്ടി 12-ാം വയസ്സിലാണ് ബന്ധുവിനോടൊപ്പം ഇന്ത്യയിലെത്തുന്നത്. പിന്നീട് പെണ്കുട്ടി സെക്സ് റാക്കറ്റിന്റെ പിടിയിലാകുകയായിരുന്നുവെന്നാണ് റിപ്പോര്ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് പെണ്കുട്ടി ലൈംഗിക ചൂഷണത്തിനിരയായി. കഴിഞ്ഞയാഴ്ചയാണ് പെണ്കുട്ടിയെ ബംഗളൂരുവില് നിന്നും കൊച്ചിയിലെത്തിക്കുന്നത്. സെക്സ് റാക്കറ്റിന്റെ കണ്ണിയായ സെറീന എന്ന സ്ത്രീയാണ് പെണ്കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. സെറീന, സഹായി ശ്യാം, സെറീനയ്ക്കൊപ്പം സംഘത്തെ നിയന്ത്രിച്ചിരുന്ന മറ്റൊരു സ്ത്രീ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെണ്കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.

by Midhun HP News | Sep 20, 2024 | Latest News, ദേശീയ വാർത്ത
ഹൈദരബാദ്: തിരുപ്പതി ക്ഷേത്രത്തില് പ്രസാദമായി ഭക്തര്ക്കു നല്കുന്ന ലഡു തയാറാക്കാന് മുന് സര്ക്കാരിന്റെ കാലത്ത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വെളിപ്പെടുത്തലില് അന്വേഷണം ആവശ്യപ്പെട്ട് വൈഎസ്ആര് കോണ്ഗ്രസ് ഹൈക്കോടതിയില്. വൈഎസ്ആര് കോണ്സ്ര് പാര്ട്ടി നേതാവ് വൈവി സുബ്ബറെഡ്ഡി സമര്പ്പിച്ച ഹര്ജി ആന്ധ്രാപ്രദേശ് ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. അതിനിടെ, വിവാദത്തില് കേന്ദ്ര സര്ക്കാര് സംസ്ഥാന സര്ക്കാരില്നിന്നു റിപ്പോര്ട്ട് തേടി.
വൈഎസ്ആര് കോണ്ഗ്രസ് സര്ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില് ലഡു നിര്മാണത്തിന് ഉപയോഗിച്ച നെയ്യില് മൃഗക്കൊഴുപ്പ് അടങ്ങിയതായി ഗുജറാത്തിലെ ലാബില് കണ്ടെത്തിയെന്ന് ചന്ദ്രബാബു നായിഡു തെലുങ്കു ദേശം പാര്ട്ടി പരിപാടിയിലാണ് വെളിപ്പെടുത്തിയത്. ഇതു വന് വിവാദമായതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ജെപി നഡ്ഡ റിപ്പോര്ട്ട് തേടിയത്. റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഉചിത നടപടി സ്വീകരിക്കുമെന്ന് നഡ്ഢ പറഞ്ഞു.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വെളിപ്പെടുത്തല് ഹൈക്കോടതിയിലെ ഒരു സിറ്റിങ് ജഡ്ജി അന്വേഷിക്കട്ടെ, അല്ലെങ്കില് ഹൈക്കോടതി ഒരു സമിതി രൂപീകരിക്കട്ടെ, അതുമല്ലെങ്കില് സിബിഐ അന്വേഷിക്കട്ടെയെന്നും സുബ്ബറെഡ്ഡി പറഞ്ഞു. മുഖ്യമന്ത്രിയുടെ കസേരയില് ഇരിക്കുന്ന ഒരാള്, കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ വികാരത്തെ വ്രണപ്പെടുമെന്നതിനാല് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള് ഉന്നയിക്കരുതെന്നും കൂട്ടിച്ചേര്ത്തു. ഉച്ച ഭക്ഷണ ഇടവേളയില് ഹര്ജി കേള്ക്കണമെന്ന് റെഡ്ഡി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. മുന് സര്ക്കാരിന്റെ കാലത്ത് തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തെപ്പോലും വെറുതെ വിട്ടില്ലെന്നും ലഡു തയാറാക്കാന് മൃഗക്കൊഴുപ്പും മീനെണ്ണയും ഉപയോഗിച്ചെന്നും നാഷനല് ഡയറി ഡെവലപ്മെന്റ് ബോര്ഡിന്റെ ലാബില് നടത്തിയ പരിശോധനയില് കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി എന് ചന്ദ്രബാബു നായിഡു അറിയിച്ചത്. ദൈവങ്ങളെ വച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ സുധാകര് റെഡ്ഡി, ചന്ദ്രാബാബു നായിഡു രാഷ്ട്രീയമായി ചെളിവാരിയെറിയുകാണെന്നും സുധാകര റെഡ്ഡി പറഞ്ഞു. തന്റെ മങ്ങുന്ന രാഷ്ട്രീയ പ്രതിച്ഛായ സംരക്ഷിക്കാനാണ് ദൈവങ്ങളെ ഉപയോഗിക്കുന്നത്. നിങ്ങള് ഒരു ആരോപണം ഉന്നയിക്കുമ്പോള്, സത്യം പുറത്തുവരണമെന്ന് ഞങ്ങള് ആഗ്രഹിക്കുന്നു. നായിഡുവിന്റെ കീഴില് പ്രവര്ത്തിക്കുന്ന അന്വേഷണ ഏജന്സിയില് നിന്നും സത്യം പുറത്തുവരില്ലെന്നും സുധാകര് റെഡ്ഡി പറഞ്ഞു.


by Midhun HP News | Sep 20, 2024 | Latest News, ദേശീയ വാർത്ത
ബംഗലൂരു: കർണാടകയിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ സ്ലീപ്പർ ബസ് മറിഞ്ഞ് മലയാളി മരിച്ചു. കോഴിക്കോട്ട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ളിൻ (22) ആണ് മരിച്ചത്. കർണാടകയിലെ ഹുൻസൂരിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗലൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോയ എസ്കെഎസ് ട്രാവൽസിന്റെ എ സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരിക്കേറ്റവരെ മണിപ്പാൽ ആശുപത്രി ഉൾപ്പടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

by Midhun HP News | Sep 20, 2024 | Latest News, ദേശീയ വാർത്ത
ബെയറൂട്ട്: ലെബനനില് പേജറുകള് പൊട്ടിത്തെറിച്ച സംഭവത്തില് അന്വേഷണം മലയാളിയിലേക്കും. സായുധ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകള് വാങ്ങിച്ചത് മലയാളിയുടെ ഷെല് കമ്പനിയില് നിന്നാണെന്നാണ് റിപ്പോര്ട്ടുകള്.
നേര്വെ പൗരത്വമുള്ള റിന്സണ് ജോസി(39)ന്റേതായിരുന്നു ഷെല് കമ്പനി. സ്ഫോടനത്തിന് പിന്നാലെ ഇയാളെ കാണാനില്ലെന്നാണ് നോര്വീജിയന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. നോര്വെയിലാണ് റിന്സണ് താമസിക്കുന്നത്, സ്ഫോടനങ്ങളുണ്ടായ ദിവസം തന്നെ ഇദ്ദേഹം അപ്രത്യക്ഷനായെന്ന വിവരമാണ് പുറത്തുവരുന്നത്. 2015 ല് ലണ്ടനില് നിന്നാണ് ഇയാള് നോര്വെയില് എത്തിയതെന്നും റിപ്പോര്ട്ടുകള് പറയുന്നു.
സ്ഫോനത്തെ തുടര്ന്ന് റിന്സണ് അപ്രത്യക്ഷനായതിനെ തുടര്ന്ന് ഇയാള് ജോലി ചെയ്തിരുന്ന സ്ഥാപനം നോര്വീജിയന് അധികൃതരെ വിവരം അറിയിക്കുകയും ഇയാള്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബള്ഗേറിയയിലാണ് റിസന്റെ ഷെല് കമ്പനി പ്രവര്ത്തിച്ചിരുന്നത്.
by Midhun HP News | Sep 20, 2024 | Latest News, കേരളം
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. അമേരിക്കൻ പൗരത്വമുള്ള മലയാളി കോട്ടയം സ്വദേശിയായ സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരണമടഞ്ഞത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും.
by Midhun HP News | Sep 20, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: വന് നേട്ടത്തോടെ വ്യാപാരം തുടങ്ങി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്. സെന്സെക്സ് 84,000 പോയിന്റ് കടന്ന് ചിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയപ്പോള് നിഫ്റ്റിയും പുതിയ ഉയരങ്ങളിലെത്തി.
നാല് വര്ഷത്തിന് ശേഷം യുഎസ് ഫെഡറല് റിസര്വ് പലിശ നിരക്ക് കുറച്ചപ്പോള് ആഗോള വിപണികളുടെ ചുവട് പിടിച്ചാണ് ഇന്ത്യന് വിപണികള് നേട്ടം കൊയ്തത്.
ബിഎസ്ഇ സെന്സെക്സ് 975.1 പോയിന്റ് മുന്നേറി വിപണി തുടങ്ങിയപ്പോള് റെക്കോര്ഡുകള് തിരുത്തി 84,159.90 എന്ന ചരിത്ര നേട്ടത്തിലെത്തി. നിഫ്റ്റി 271.1 പോയന്റുകള് കയറി 25,686.90 എന്ന പുതിയ ഉതരത്തിലെത്തി. മഹീന്ദ്ര ആന്ഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്, മാരുതി, ടാറ്റ സ്റ്റീല്, ലാര്സെന് ആന്ഡ് ടര്ബോ, ഐസിഐസിഐ ബാങ്ക്, പവര് ഗ്രിഡ്, നെസ്ലെ, ഭാരതി എയര്ടെല്, അദാനി പോര്ട്ട് എന്നിവയാണ് നേട്ടം കൊയ്ത കമ്പനികള്.
Recent Comments