വത്സല. എൽ (55) നിര്യാതയായി
കുറക്കട നേതാജി ജംഗ്ഷൻ ആക്കോട്ടുവിളയിൽ ചരുവിളവീട് SRA68 വത്സല. എൽ (55) നിര്യാതയായി.
ഭർത്താവ്: മണികണ്ഠൻ ആശാരി
മകൾ: വിദ്യ, മകൻ കാർത്തിക്
സഞ്ചയനം (22/09/2024) ഞായറാഴ്ച രാവിലെ 8മണിക്ക്.
കുറക്കട നേതാജി ജംഗ്ഷൻ ആക്കോട്ടുവിളയിൽ ചരുവിളവീട് SRA68 വത്സല. എൽ (55) നിര്യാതയായി.
ഭർത്താവ്: മണികണ്ഠൻ ആശാരി
മകൾ: വിദ്യ, മകൻ കാർത്തിക്
സഞ്ചയനം (22/09/2024) ഞായറാഴ്ച രാവിലെ 8മണിക്ക്.
ഒരു വർഷം ദൈർഘ്യമുള്ള NCVT Government of India-യുടെ കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) ITI കോഴ്സിന് അപേക്ഷിക്കാം. +2/Degree കഴിഞ്ഞവർക്ക് മുൻഗണന. ന്യൂനപക്ഷ വിഭാത്തിൽപെടുന്നവർക്ക് മൈനോറിറ്റി സ്കോളർഷിപ്പ് വിഭാഗത്തിൽ ലഭിക്കും. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സീറ്റ് സംവരണം. കെ എസ് ആർ ടി സി പ്രൈവറ്റ് ബസ്റ്റ് / ട്രെയിൻ കൺസഷൻ സൗകര്യം കൂടാതെ ഡി സി എ, പി ജി ഡി സി എ, ഡേറ്റ എൻട്രി, ടാലി, ജി എസ് ടി, ഡി ടി പി എന്നീ കോഴ്സുകളിലേക്കും അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: ഫോൺ: 9072881069, 9072991069
തൃശൂര്: പ്രശസ്ത ചരിത്രകാരന് വേലായുധന് പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്ലോർ തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങള്ക്ക് അര്ഹനായിട്ടുണ്ട്.
വേലായുധൻ പണിക്കശ്ശേരിയുടെ 12 പുസ്തകങ്ങള് കേരളത്തിലെ സര്വകലാശാലകളില് പാഠപുസ്തകങ്ങളാണ്. 1934 മാര്ച്ച് 30-നാണ് വേലായുധന് പണിക്കശ്ശേരി ജനിച്ചത്. മലബാര് ലോക്കല് ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര് ബ്രാഞ്ച് ലൈബ്രറിയില് 1956-ല് ലൈബ്രേറിയനായി ജോലിയില് പ്രവേശിച്ച വേലായുധന് പണിക്കശ്ശേരി 1991-ല് വിരമിച്ചു. ഗവേഷണ വിദ്യാര്ഥികളുടെ എന്സൈക്ലോപീഡിയ എന്നാണ് വേലായുധൻ പണിക്കശ്ശേരി അറിയപ്പെട്ടിരുന്നത്. കേരള സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര് ദീനദയാല് ട്രസ്റ്റ് ചെയര്മാനും സരസ്വതി വിദ്യാനികേതന് സെന്ട്രല് സ്കൂള് മാനേജരുമാണ്.

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തൃശ്ശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരി (36) തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നാലമ്പലത്തിലെ നമസ്കാര മണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തെരഞ്ഞെടുത്തത്. 16 വർഷമായി വേലൂർ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി.

അനന്തപൂര്: ദുലീപ് ട്രോഫി ക്രിക്കറ്റില് ഇന്ത്യ ബിക്കെതിരെ സഞ്ജു സാംസണ് സെഞ്ച്വറി. ഇന്ത്യ ഡി ടീമംഗമായ സഞ്ജു 101 പന്തില് 106 റണ്സെടുത്ത് പുറത്തായി. 12 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉള്പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. നവദീപ് സെയ്നിയുടെ പന്തില് നിതീഷ് കുമാര് റെഡ്ഡി പിടിച്ചാണ് സഞ്ജു പുറത്തായത്.
ഇന്നലെ കളിനിര്ത്തുമ്പോള് സഞ്ജു 89 റണ്സെടുത്ത് പുറത്താകാതെ നില്ക്കുകയായിരുന്നു.ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഡി സഞ്ജുവിന്റെ സെഞ്ച്വറിയുടെ മികവിൽ 349 റൺസിന് പുറത്തായി. ശ്രേയസ് അയ്യര് നയിക്കുന്ന ഇന്ത്യ ഡി ടീമിന് വേണ്ടി ഓപ്പണര്മാരായ ദേവ്ദത്ത് പടിക്കല്, ശ്രീകര് ഭരത്, റിക്കി ഭുയി എന്നിവര് അര്ധ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ ബിയ്ക്ക് വേണ്ടി നവദീപ് സെയ്നി നാലു വിക്കറ്റെടുത്തു. രാഹുല് ചാഹര് മൂന്നു വിക്കറ്റും വീഴ്ത്തി. അഭിമന്യു ഈശ്വരന് ആണ് ഇന്ത്യ ബി ടീം നായകന്. സൂര്യകുമാര് യാദവ്, മുഷീര് ഖാന്, വാഷിങ്ടണ് സുന്ദര്, മുകേഷ് കുമാര് തുടങ്ങിയവര് ഇന്ത്യ ബി ടീമിലുണ്ട്.

ആറ്റിങ്ങൽ: എൽ.എം.എസ് ജംഗ്ഷൻ ദാക്ഷായണി മന്ദിരത്തിൽ ജി സുഗതൻ (71) അന്തരിച്ചു.
ഭാര്യ: വിജയമണി.
മക്കൾ: നിതിൻദേവ്(ദുബായ്), നിമിമോൾ.
മരുമകൻ: ത്രിജി (എസ്.ആർ.എം)
Recent Comments