by Midhun HP News | Sep 20, 2024 | Latest News, മരണം
ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ശ്രീരാഗിൽ കൊച്ചിരിയുടെ ഭാര്യ മാതാ (98) നിര്യാതയായി.
മക്കൾ: പരേതനായ കൊച്ചു നാരായണൻ (റിട്ടേ :എ. ഇ. കെ. എസ്. ഇ. ബി), കൊച്ചുപെണ്ണ്, പങ്കജാക്ഷി,
രാധ (retd:നഴ്സിംഗ് സൂപ്രണ്ട്), അശോകൻ
മരുമക്കൾ: സീതാ നാരായണൻ (റിട്ട് ബാങ്ക് ഓഫ് ബറോഡ) പരേതനായ സുകുമാരൻ, ശ്രീധരൻ, അഡ്വക്കേറ്റ് എ. ശ്രീധരൻ, (റിട്ടേഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ), കുമാരി (അംഗനവാടി ടീച്ചർ)
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30.
by Midhun HP News | Sep 20, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരില് രാത്രി 12 മണിയോടെയാണ് അപകടം. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില് പ്രവേശിപ്പിച്ചു.
by Midhun HP News | Sep 20, 2024 | Latest News, കേരളം
അങ്കോല: കര്ണാടകയിലെ ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ കോഴിക്കോട് കണ്ണാടിക്കല് സ്വദേശി അര്ജുനും മറ്റ് രണ്ട് പേര്ക്കും വേണ്ടിയുള്ള തിരച്ചില് ഇന്ന് പുനരാരംഭിക്കും. ഡ്രഡ്ജര് അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും. ഡ്രഡ്ജര് ഗംഗാവലി പുഴയില് ഉറപ്പിച്ച് നിര്ത്തിയ ശേഷം ഉച്ചയോടെ മണ്ണു മാറ്റുന്ന പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് വിവരം.
ഡ്രഡ്ജര് നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാന് 4-5 മണിക്കൂര് വേണ്ടി വരും. നാവികസേനയുടെ ഡൈവര്മാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കും. പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിര്ദേശം കൂടി കണക്കിലെടുത്ത് ജില്ലാ ഭരണകൂടം തുടര്നടപടി നിശ്ചയിക്കുക. കാര്വാറില് നിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ട ഡ്രഡ്ജര് ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ജുഗുണി അഴിമുഖത്ത് എത്തിയത്. ഗംഗാവലി പുഴയിലെ പാലം കടക്കുന്നതിനായി വേലിയിറക്ക സമയം വരെ ഡ്രഡ്ജര് അഴിമുഖത്ത് നങ്കൂരമിട്ടു. പിന്നീട് വൈകിട്ട് നാലു മണിക്ക് വേലിയിറക്കം തുടങ്ങിയതോടെ ഡ്രഡ്ജര് പാലത്തിനടിയിലൂടെ നീങ്ങി.
ഡ്രഡ്ജര് ബോട്ട് ഇന്നലെ രാത്രി ഗംഗാവലിയിലെ രണ്ടാമത്തെ റെയില് പാലം കടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഗംഗാവലി പുഴയില് ജല നിരപ്പ് കുറഞ്ഞതിനാല് റെയിവെ പാലത്തിനടിയിലൂടെ ഡ്രഡ്ജറിന് കടന്നു പോകാനായില്ല. രാത്രി ആയതിനാല് പാലത്തിന്റെ വശങ്ങള് അടക്കം കൃത്യമായി കാണുന്നതിന് തടസം ഉണ്ടായിരുന്നു.
by Midhun HP News | Sep 20, 2024 | Latest News, കേരളം
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില് മാലിന്യം വലിച്ചെറിയുന്നവര്ക്കെതിരെ പരാതി നേരിട്ട് അറിയാക്കാനുള്ള കേന്ദ്രീകൃത വാട്സ്ആപ്പ് സംവിധാനമായി തദ്ദേശ വകുപ്പ്. മാലിന്യങ്ങള് വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്ത്തനങ്ങള് വാട്സ്ആപ്പിലൂടെ അറിയിക്കാന് കഴിയും. പരാതി അറിയിക്കാനുള്ള നമ്പര്: 94467 00800.
മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള് തെളിവ് സഹിതം റിപ്പോര്ട്ട് ചെയ്യുന്നവര്ക്ക് നിയമലംഘനത്തിന്മേല് ഈടാക്കിയ പിഴയുടെ 25% തുക (പരമാവധി 2500 രൂപ) പാരിതോഷികം നല്കും. വാട്സാപ്പ് നമ്പറിന്റെ പ്രഖ്യാപനം കൊല്ലം കോര്പറേഷനില് നടന്ന ചടങ്ങില് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്വഹിച്ചു.
പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകള് സംബന്ധിച്ച പരാതികളും ഇനി ഈ നമ്പറിലൂടെ അറിയിക്കാം.തദ്ദേശ സ്വയംഭരണ വകുപ്പിനു വേണ്ടി ഇന്ഫര്മേഷന് കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷന് ആണ് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്ത് എവിടെനിന്നും വാട്സാപ്പില് ലഭിക്കുന്ന പരാതികള് അവയുടെ ലൊക്കേഷന് മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടര് നടപടികള്ക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്.
മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പര് അറിയുമെങ്കില് അവയും ഒപ്പം ഫോട്ടോകളും സഹിതം നിര്ദിഷ്ട വാട്സ്ആപ്പ് നമ്പറില് പരാതി അറിയിക്കാം. തുടര്ന്ന് ലൊക്കേഷന് വിശദാംശങ്ങളും ലഭ്യമാക്കണം. ഇങ്ങനെ ലഭിക്കുന്ന പരാതികള് മാലിന്യ മുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി വികസിപ്പിച്ച വാര്റൂം പോര്ട്ടലിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്ക്ക് ലഭ്യമാക്കും. ഇത്തരം നിയമ ലംഘനങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കും പ്രത്യേകം വാട്സാപ്പ് നമ്പറുകള് ആണ് നിലവില് ഉണ്ടായിരുന്നത്. ഇത് പൊതുജനങ്ങള്ക്ക് അസൗകര്യം ആയതിനാലാണ് സംസ്ഥാന വ്യാപകമായി ഒറ്റ വാട്സ്ആപ്പ് നമ്പര് സേവനം ലഭ്യമാക്കുന്നത്.

by Midhun HP News | Sep 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംബര് ലോട്ടറികൾ റെക്കോർഡ് വേഗത്തിലാണ് വിൽപ്പന നടക്കുന്നത്. നിലവില് അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില് 36,41,328 ടിക്കറ്റുകള് വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. സബ് ഓഫീസുകളിലേതുള്പ്പെടെ 6,59,240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റത്. തിരുവനന്തപുരവും തൃശൂരുമാണ് തൊട്ടുപിന്നിലുള്ളത്.
കേരളത്തില് മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്പനയെന്നും പേപ്പര് ലോട്ടറിയായി മാത്രമാണ് വില്ക്കുന്നതെന്നും കാട്ടി ബോധവത്കരണ പ്രചാരണം വകുപ്പ് ഊര്ജിതപ്പെടുത്തിയിട്ടുണ്ട്. 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലും അഞ്ചും സമ്മാനങ്ങളായി യഥാക്രമം 5 ലക്ഷം, 2 ലക്ഷം, അവസാന സമ്മാനം 500 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.വ്യാജ ലോട്ടറി വില്പ്പനക്കെതിരെ പ്രചാരണവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഊര്ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്ഷം പാലക്കാട് ജില്ലയില് നിന്ന് ടിക്കറ്റെടുത്ത കോയമ്പത്തൂര് സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. തൊട്ടുമുമ്പത്തെ വര്ഷം തിരുവനന്തപുരം സ്വദേശിക്കാണ് ലോട്ടറിയടിച്ചത്.
by Midhun HP News | Sep 20, 2024 | Latest News, കേരളം
തിരുവനന്തപുരം: ഓഗസ്റ്റ്, സെപ്റ്റംബര് മാസങ്ങളില് ഇ പോസ് യന്ത്രത്തില് വിരല് പതിപ്പിച്ചു റേഷന് വാങ്ങിയ മുന്ഗണനാ കാര്ഡുകളിലെ അംഗങ്ങള് ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്.
ഫെബ്രുവരി, മാര്ച്ച് മാസങ്ങളില് മസ്റ്ററിങ് നടത്തിയവര്ക്കും ഇതു ബാധകമാണ്. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയം എത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മുന്ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്ഡില് ഉള്പ്പെട്ട 47 ലക്ഷത്തോളം പേര് മസ്റ്ററിങ് നടത്തിയതായാണ് കണക്ക്. ഈ വിഭാഗത്തിലെ 1.53 കോടി അംഗങ്ങളുടെ മസ്റ്ററിങ് ഒക്ടോബര് 8ന് മുന്പ് പൂര്ത്തിയാക്കും. സൗജന്യ റേഷന് ലഭിക്കുന്നവരുടെ ഇ കെവൈസി അപ്ഡേഷന് ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കലാണ് കേന്ദ്ര സര്ക്കാരിന്റെ ലക്ഷ്യം.
Recent Comments