by Midhun HP News | Sep 1, 2024 | Latest News, ജില്ലാ വാർത്ത
പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.കാട്ടുപുതുശ്ശേരി സ്വദേശി മുജീബ് (44) നെയാണ് പള്ളിക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇയാൾ പോക്സോ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി നടക്കുകയായിരുന്നു.ഇന്നലെ രാത്രി 7 മണിയോടെ ബൈക്കിൽ വീട്ടിലേക്ക് വന്ന ഓയൂർ സ്വദേശി ഷിഹാബ് എന്നു വിളിക്കുന്ന ഷിബുവിനെ മുജീബ് വഴിയിൽ തടഞ്ഞ് കുത്തുകയായിരുന്നു കുത്തേറ്റ് കിടന്ന ഷിഹാബിനെ നാടുകാർ ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.കുത്തിയ ശേഷം ഒളിവിൽ പോയ മുജീബ് ഒരു പൊന്തകാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.അവിടെനിന്നാണ് പുലർച്ചയോടെ പോലീസ് പിടികൂടിയത്..പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കൊലപാതക കാരണം വ്യക്തമാകു
by Midhun HP News | Sep 1, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 40 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. കടയ്ക്കാവൂർ റെയിൽവേ കോച്ച് പാലത്തിന് സമീപം വടകയിൽ വീട്ടിൽ സുന്ദരൻ(57)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ആറ്റിങ്ങൽ അയിലം റോഡിൽ തച്ചൂർകുന്നിന് സമീപം പാസഞ്ചർ ഓട്ടോറിക്ഷയിൽ 80 കുപ്പികളിലായി കടത്താൻ ശ്രമിച്ച 40 ലിറ്റർ വിദേശമദ്യമാണ് ആറ്റിങ്ങൽ എക്സൈസ് സംഘംപിടികൂടിയത്. മദ്യം കടത്താൻ ശ്രമിച്ച KL 21 G 2389 രജിസ്ട്രേഷൻ നമ്പരിലുള്ള ഓട്ടോറിക്ഷയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
by Midhun HP News | Sep 1, 2024 | Latest News, Uncategorized, കേരളം
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ വേദനയിലും കേരളീയരുടെ മനസിന് പ്രതീക്ഷകള് പകര്ന്ന് ഇക്കുറിയും തിരുവോണം ബമ്പര് ലോട്ടറി വില്പ്പന പൊടിപൊടിക്കുന്നു. ദുരിതപ്പെയ്ത്തിലും മനം തളരാതെ നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയാണ് ഒരു വള്ളപ്പാട് മുന്നില്. മൂന്നു ലക്ഷത്തിനടുത്ത് വില്പ്പനയുമായി പിന്നാലെ ആഞ്ഞുതുഴഞ്ഞ് തലസ്ഥാന നഗരിയുമുണ്ട്. രണ്ടര ലക്ഷത്തിനടുത്ത് വില്പ്പന കൈവരിച്ച് തൃശൂര് ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
തിരുവോണം ബമ്പറിന്റെ (BR 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില് ഒന്നാം സമ്മാനമായി നല്കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള് തന്നെ. പക്ഷേ അത് ഭാഗ്യാന്വേഷികളിലെ 20 പേര്ക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയാണ്. അങ്ങിനെ 20 കോടി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്ക്കുന്ന ഏജന്റിന് നല്കുന്ന കമ്മീഷന് കൂടി ലഭിക്കുമ്പോള് ഇക്കുറി ഒറ്റ ബമ്പര് വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികളെയാണ്.
20 പേര്ക്ക് 50 ലക്ഷം രൂപ വീതം നല്കുന്ന മൂന്നാം സമ്മാനവും (ആകെ പത്തു കോടി-ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 10 പേര്ക്ക് 5 ലക്ഷം രൂപ വീതം നല്കുന്ന നാലാം സമ്മാനവും (ആകെ അമ്പതു ലക്ഷം- 10 പരമ്പരകള്ക്ക് ), 2 ലക്ഷം രൂപ വീതം നല്കുന്ന അഞ്ചാം സമ്മാനവും (ആകെ ഇരുപതു ലക്ഷം- ഓരോ സീരീസുകളിലും ഓരോ സമ്മാനം 10 പേര്ക്ക് ) ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
ഇതോടെ ഇക്കുറിയുള്ളത് ആകെ അഞ്ചുലക്ഷത്തിമുപ്പത്തി നാലിയിരത്തി അറുന്നൂറ്റി എഴുപത് സമ്മാനങ്ങള്. 500 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാര്ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്പതു സീരീസുകളിലെ അതേ നമ്പരുകള്ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും.
75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ ഓണം ബമ്പറിന്റെ ഭാഗമായി വിറ്റുപോയിരുന്നത്. തിരുവോണം ബമ്പര് 2024 വില്പ്പനയുടെ ആദ്യ ദിവസം തന്നെ( ഓഗസ്റ്റ് 1 ന് വൈകുന്നേരം 4 മണി വരെ ഉള്ള കണക്കനുസരിച്ചു) വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്.
അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളില് ആറുലക്ഷത്തിലധികം ടിക്കറ്റുകള് ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞതിനെ തുടര്ന്ന് കൂടുതല് ടിക്കറ്റുകള് വിപണിയില് എത്തിക്കാന് ലോട്ടറി വകുപ്പ് നടപടികള് സ്വീകരിച്ചിരുന്നു. അത്തരത്തില് പരമാവധി അച്ചടിക്കാന് കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 2024 ഏപ്രില് മുതല് ഓഗസ്റ്റ് വരെ സമ്മാന ഇനത്തില് മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുന് സാമ്പത്തിക വര്ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു.ഓണം ബമ്പര് മുതലായവയുടെ സമ്മാനത്തുക കൂടെ കണക്കാക്കുമ്പോള് ഈ വര്ഷവും സമ്മാനത്തുകയില് ഭാഗ്യക്കുറി റെക്കോര്ഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷ.
by Midhun HP News | Sep 1, 2024 | Latest News, സിനിമ
മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം
by Midhun HP News | Aug 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഔദ്യോഗികമായി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ കെസിഎൽ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലാണ് ലീഗ് ലോഞ്ചിങ് നിർവഹിച്ചത്. കായിക മന്ത്രി വി അബ്ദുറഹിമാൻ മുഖ്യ അതിഥിയായിരുന്നു.
സെപ്റ്റംബർ രണ്ട് മുതൽ 18 വരെയാണ് പോരാട്ടങ്ങൾ. ആറ് ടീമുകളാണ് ലീഗിൽ കളിക്കുന്നത്. ട്രിവാൻഡ്രം റോയൽസ്, അലപ്പി റിപ്പ്ൾസ്, ഏരിസ് കൊല്ലം സെയ്ലേഴ്സ്, കൊച്ചി ബ്ലു ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് എന്നിവയാണ് ടീമുകൾ.
ആറ് ടീമുകളേയും ചടങ്ങിൽ അവതരിപ്പിച്ചു. താരങ്ങളും പരിശീലകരും ഫ്രാഞ്ചൈസി ഉടമകളും അണിനിരന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ലീഗ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ട്രോഫിയും പ്രകാശനം ചെയ്തു.
അബ്ദുല് ബാസിത് (ട്രിവാൻഡ്രം റോയൽസ്), മുഹമ്മദ് അസ്ഹറുദ്ദീന് (അലപ്പി റിപ്പ്ൾസ്), സച്ചിന് ബേബി (ഏരിസ് കൊല്ലം സെയ്ലേഴ്സ്), ബേസില് തമ്പി (കൊച്ചി ബ്ലു ടൈഗേഴ്സ്), വരുണ് നായനാര് (തൃശൂർ ടൈറ്റൻസ്), രോഹന് എസ് കുന്നുമ്മല് (കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്) എന്നിവരാണ് ടീം ക്യാപ്റ്റന്മാര്.
by Midhun HP News | Aug 31, 2024 | Latest News, കേരളം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടിന് പിന്നാലെ പ്രതികരണം വൈകിയത് മൗനം പാലിക്കലല്ലെന്നും എല്ലാ യൂണിയനുകളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായിരുന്നെന്നും ഫെഫ്ക ചെയര്മാന് ബി ഉണ്ണികൃഷ്ണന്. ഹേമ കമ്മിറ്റി റിപ്പോര്ട്ടില് പരാമര്ശിച്ചവരുടെ മുഴുവന് പേരുകളും പുറത്തുവരണമെന്നതാണ് ഫെഫ്കയുടെ നിലപാട്. ന്യായാധിപയായി വിരമിച്ചയാളാണ് സ്ത്രീകളുടെ പരാതി കേട്ടത്. വെളിപ്പെടുത്തല് വന്ന ഉടന് ജസ്റ്റിസ് ഹേമ ആക്ട് ചെയ്യണമായിരുന്നെന്നും ഉണ്ണികൃഷ്ണന് കൊച്ചിയില് മാധ്യമങ്ങളോട് പറഞ്ഞു.
‘ഹേമ കമ്മറ്റി റിപ്പോര്ട്ടിന്റെ പിന്നാലെ എല്ലാ സംഘടനകളും ചേര്ന്ന് മാധ്യമങ്ങളെ കാണാമെന്ന് തീരുമാനിച്ചിരുന്നു. എല്ലാവരുടെയും അഭിപ്രായം കേട്ടിട്ട് പ്രതികരിക്കാമെന്നുള്ളതുകൊണ്ടാണ് മൗനം പാലിച്ചത്. റിപ്പോര്ട്ട് വായിച്ചപ്പോള് തന്നെ അതില് ചൂണ്ടിക്കാണിച്ച കാര്യങ്ങള് ഗുരുതരസ്വഭാവമുള്ളതാണെന്ന് ഒറ്റനോട്ടത്തില് മനസിലായതിനാല് പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെയും അമ്മയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നു. എല്ലാ സംഘടനകളും ചേര്ന്ന് ഒരുമിച്ച് മാധ്യമങ്ങളെ കാണാമെന്നും റിപ്പോര്ട്ടിന്മേല് വിശദമായ പഠനം വേണമെന്ന് ആവശ്യപ്പെടാമെന്നും പറഞ്ഞിരുന്നു.
എന്നാല് അമ്മയിലെ ചില അംഗങ്ങള് അതിനെ ശക്തിയുക്തം എതിര്ത്തതുകൊണ്ടാണ് അത് നടക്കാതെ പോയത്. മോഹന്ലാലിനും മമ്മൂട്ടിക്കും എതിര്പ്പുണ്ടായിരുന്നില്ല. പിന്നീട് എതിര്ത്തവരില് പലരും പ്രോഗ്രസീവ് മുഖവുമായി മാധ്യമങ്ങള്ക്ക് മുന്നില് വന്നു. അത്തരം നിലപാടുകള് കൂടിയാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്’ – ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
റിപ്പോര്ട്ടിലെ മുഴുവന് പേരുകളും പുറത്തുവരണമെന്നതാണ് ഫെഫ്കയുടെ നിലപാട്. കുറ്റാരോപിതര് നിയമ നടപടികള് നേരിടണം. ന്യായാധിപയായി വിരമിച്ചയാളാണ് സ്ത്രീകളുടെ പരാതി കേട്ടത്. വെളിപ്പെടുത്തല് വന്ന ഉടന് ജസ്റ്റിസ് ഹേമ ആക്ട് ചെയ്യണമായിരുന്നു. അംഗങ്ങളില് ആരുടെയും പേരില് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് റിപ്പോര്ട്ട് സമര്പ്പിക്കുകയോ, കോടതിയുടെ ഭാഗത്തുനിന്ന് ഒരു പരാമര്ശം ഉണ്ടാകുകയോ, അറസ്റ്റോ ഉണ്ടായാല് ആ സമയം അംഗത്വം സസ്പെന്ഡ് ചെയ്യപ്പെടുമെന്നും പിന്നീട് നിരപരാധിത്വം തെളിയിച്ചാല് സംഘടനയിലേക്ക് കടന്നുവരാം’- ഉണ്ണികൃഷ്ണന് പറഞ്ഞു. കമ്മീഷന് വാങ്ങിയെന്ന ആഷിഖ് അബുവിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഉണ്ണികൃഷ്ണ് കൂട്ടിച്ചേര്ത്തു.
Recent Comments