സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി

സഞ്ജു ഉഷാറാണ്, നെറ്റ്സിൽ തീപ്പൊരി പ്രകടനം; ദൃശ്യങ്ങൾ പങ്ക് വെച്ച് ഐസിസി

ഡൽഹി: ടി20 ലോകകപ്പില്‍ അരങ്ങേറ്റ മത്സരത്തിന് തയ്യാറെടുക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പരിശീലന വിഡിയോ ഔദ്യോഗികമായി പങ്ക് വെച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം ഡൽഹിയിൽ പരിശീലനം നടത്തിയിരുന്നു. സഞ്ജു നെറ്റ്സിൽ പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണ് ഐസിസി പങ്കു വെച്ചിരിക്കുന്നത്.

‘നമീബിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ തിളങ്ങിയ പ്രകടനം കാഴ്ചവെച്ചു സഞ്ജു സാംസൺ’ എന്ന തലക്കെട്ടോടെയാണ് ഐസിസി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ അര്‍ഷ്ദീപ് സിങിന്റെ വേഗതയേറിയ പന്തുകൾ പുൾ ഷോട്ട് കളിക്കുന്നതും സഞ്ജുവിന്റെ പെർഫോമൻസ് കണ്ട് സൂര്യകുമാർ യാദവ് താരത്തെ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം.

പതിവ് ശൈലിയിൽ നിന്ന് മാറി ക്രീസിൽ കൃത്യമായ സ്റ്റാൻഡ്‌സിൽ നിന്നാണ് സഞ്ജു ബൗളുകൾ നേരിട്ടത്. നെറ്റ്സിലെ പരിശീലനത്തിൽ സഞ്ജു കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശുന്നത് എന്നും കാണാം. അസുഖം കാരണം ആശുപത്രിയിൽ പ്രവേശിച്ച ഇന്ത്യൻ ഓപ്പണർ അഭിഷേക് ഇന്ന് മത്സരത്തിനിറങ്ങാൻ സാധ്യതയില്ല. പകരം സഞ്ജു ഓപ്പണിങ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് 2011 ആവർത്തിക്കുമെന്ന് പാലോട് രവി

ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് 2011 ആവർത്തിക്കുമെന്ന് പാലോട് രവി

തിരു: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ UDF 2011 ആവർത്തിക്കും. 10 സീറ്റിൽ വിജയം ഉറപ്പാക്കുമെന്ന് KPCCവൈസ് പ്രസിഡൻ്റ് പാലോട് രവി പ്രസ്താവിച്ചു. ആറ്റിങ്ങൽ നിയോജകമണ്ഡലം UDF കൺവെൻഷൻ ആലംകോട് ഹാരിസൻ പ്ലാസാ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രവി.

UDF നിയോജക മണ്ഡലം ചെയർമാൻ അഡ്വ: ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ UDF ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് മുഖ്യപ്രഭാഷണം നടത്തി. എൻ.സുദർശനൻ, ചെമ്പഴന്തി അനിൽ, ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ ഗംഗാധരതിലകൻ, ജോസഫ്‌ പെരേര, സൊണാൽജി, മുഹമ്മദ് ഹാഷിം, വക്കം വിഷ്ണു, പുളിമാത്ത് കബീർ, രാധാകൃഷ്ണ കുറുപ്പ്, വിജയമോഹനൻ പിള്ള എന്നിവർ സംസാരിച്ചു.

ടൈപ്പിസ്റ്റ് ഒഴിവ്

ടൈപ്പിസ്റ്റ് ഒഴിവ്

ആറ്റിങ്ങലിലെ അഭിഭാഷക ഓഫീസിലേക്ക് മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്ന ടൈപ്പിസ്റ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ ബന്ധപ്പെടുക.

Mob: 8086039380
9037441075

നഗരൂരിൽ യൂത്ത് കോൺഗ്രസ്‌- ഡി വൈ എഫ് ഐ സംഘർഷം

നഗരൂരിൽ യൂത്ത് കോൺഗ്രസ്‌- ഡി വൈ എഫ് ഐ സംഘർഷം

നഗരൂർ പോലീസ് സ്റ്റേഷനിൽ പോലീസ് പിടിച്ചെടുത്ത ഒരു വാഹനത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്റ്റേഷനിൽ എത്തുകയും ഇതേസമയം റോഡിലൂടെ ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ കാണുകയും ചെയ്തു. നാളുകൾക്കു മുമ്പ് ഇവർ തമ്മിൽ വാക്ക്തർക്കവും പ്രശ്നങ്ങളുണ്ടായിരുന്നു.

വീണ്ടും പഴയ പ്രശ്നങ്ങളെ ചൊല്ലി തർക്കം ഉണ്ടാവുകയും ഇരു കൂട്ടരും മറ്റ് പ്രവർത്തകരെ സ്റ്റേഷന് സമീപത്തേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.

തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്റ്റേഷന് ഉള്ളിൽ ഇരുത്തുകയും വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
തുടർന്ന് ഇരുകൂട്ടരും തങ്ങളിൽ വെല്ലുവിളികൾ ഉണ്ടായി. നിലവിൽ ആറ്റിങ്ങൽ എംഎൽഎ, ഡിവൈഎസ്പി, ജനപ്രതിനിധികൾ,പാർട്ടി പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ

ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞത്. 1,16,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു.

ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 14,520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുതിക്കുകയായിരുന്നു. ഇപ്പോള്‍ കൂടിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആറ്റിങ്ങലിൽ പൂർണം

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആറ്റിങ്ങലിൽ പൂർണം

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആറ്റിങ്ങലിൽ പൂർണം. കെഎസ്ആർടിസി യും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.