by admin | Oct 1, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: പോഷൻ ട്രാക്കറുകൾക്കെതിരെ ഐസിഡിഎസ് നാവായിക്കുളം അഡീഷണൽ പ്രോജക്ടിന് മുന്നിൽ അംഗൻവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ധർണ സിഐടിയു സംസ്ഥാന കമ്മറ്റിയംഗം ജി രാജു ഉദ്ഘാടനം ചെയ്തു. രമേശൻ, ബിന്ദു രമേശൻ, സരിത, ഷീബ എന്നിവർ സംസാരിച്ചു. ധർണ്ണയ്ക്ക് ശേഷം നേതാക്കൾ ഐസിഡിഎസ് സൂപ്പർവൈസർക്ക് നിവേദനം നൽകി.





by admin | Oct 1, 2021 | Latest News, ജില്ലാ വാർത്ത
ഭരതന്നൂർ വലിയ ഏലായിൽ രണ്ട് ദിവസമായി തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുമായി അലഞ്ഞ് നടന്ന നായയെ മണിക്കൂറുകൾ കൊണ്ട് പിടിച്ച് കെട്ടി പ്ലാസ്റ്റിക് കുപ്പി അറുത്ത് മാറ്റി കടയ്ക്കൽ ഫയർ& റസ്ക്യൂ ടീം. ആറ് കുട്ടികളുമായി പ്രസവിച്ച് കിടന്ന പട്ടിയാണ് ഈ അപകടത്തിൽപ്പെട്ടത്. ആഹാരം കഴിക്കാനോ കുട്ടികൾക്ക് പാൽ കൊടുക്കാനോ സാധിക്കാതെ അസ്വസ്ഥതയോടെ ഓടി നടക്കുന്നത് കണ്ടാണ് നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.





by admin | Oct 1, 2021 | Latest News
തിരുവനന്തപുരം: പേയാട് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ടീമംഗങ്ങളും നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് തിരുവനന്തപുരം പേയാട് പിറയിൽ അനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 187 കിലോ കഞ്ചാവ് പിടികൂടി. ഈ കേസുമായി ബന്ധപ്പെട്ട് ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന സംഘത്തിലെ അംഗങ്ങൾ ആയ അനീഷ്, സജി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആന്ധ്രയിൽ താമസിച്ചു കൊറിയർ പാർസൽ ആയി വൻ തോതിൽ കഞ്ചാവ് കേരളത്തിലേക് കടത്തുന്ന രീതി ആണ് ഇവർ സ്വീകരിച്ചിരുന്നത്. എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങൾ ഏതാനും ദിവസങ്ങളായി സ്ഥലത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.





by admin | Oct 1, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: ഹരിതകേരളമിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി തുണിമാലിന്യങ്ങളുടെ ശേഖരണവും പാഴ്വസ്തുക്കളുടെ കലണ്ടർ പ്രകാശനവും നടന്നു. തുണിമാലിന്യങ്ങൾ ശേഖരിക്കുന്ന വണ്ടിയുടെ ജില്ലാതല ഫ്ലാഗ് ഓഫ് നഗരൂർ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി നിർവ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബിശ്രീരാജ് അധ്യക്ഷനായി. ശുചിത്വമിഷൻ കോഓർഡിനേറ്റർ ഫൈസി, ഹരിതകേരളമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഹുമയൂൺ, അഭിലാഷ്, സന്തോഷ്, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത സ്വാഗതവും സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ആദ്യദിനം കിളിമാനൂർ ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും തുണിമാലിന്യങ്ങൾ ശേഖരിച്ചു.




by admin | Oct 1, 2021 | Latest News
വക്കം: വക്കം ഗവ.ന്യൂ.എൽ.പി.സ്കൂളിൽ ‘വീടൊരു വിദ്യാലയം’ പദ്ധതിയ്ക്ക് തുടക്കമായി. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ ശ്രേയ.എസ്.രാജിന്റെ വീട്ടിൽ വെച്ച് ഒന്നാം വാർഡ് മെമ്പർ നൗഷാദ് സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് അംബികാദേവി, എസ് എം സി ചെയർമാൻസജീബ്, സി ആർ സി കോഓർഡിനേറ്റർ കൃഷ്ണ, അധ്യാപകർ, കുട്ടിയുടെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.





Recent Comments