by liji HP News | Dec 3, 2021 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സമഗ്ര ശിക്ഷ കേരള ബി.ആർ.സി ആറ്റിങ്ങൽ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി ഉൾച്ചേരൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നിരവധി കർമ്മ പരിപാടികൾ നടത്തിവരുന്നുണ്ട്. ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് 27.11.2021 മുതൽ 3.12.21 വരെ നീണ്ടു നിൽക്കുന്ന വാരാഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തു നടത്തി വരുന്നത്.

ആറ്റിങ്ങൽ ബി.ആർ.സി പരിധിയിലെ 79 സ്കൂളുകളിലെ ഭിന്നശേഷി കുട്ടികളെ ഉൾകൊള്ളിച്ച് കൊണ്ട് സ്കൂൾ തല – പഞ്ചായത്തുതല ഭിന്നശേഷി വാരാചരണം നടത്തുകയും മികച്ച പ്രകടനം കാഴ്ച്ച വെച്ചവരെ കഴിഞ്ഞ ദിവസം നടന്ന ബി.ആർ.സി തല പരിപാടിയിൽ പങ്കെടുപ്പിക്കുകയും ഈ പ്രസ്തുത പരിപാടി പ്രശസ്ത സിനിമാതാരം ജോബി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
പരിപാടിയിൽ അധ്യക്ഷസ്ഥാനം വിജയകുമാരൻ നമ്പൂതിരി (AEO,ആറ്റിങ്ങൽ ) സ്വാഗതം പി.സജി (BPC ബി.ആർ.സി ആറ്റിങ്ങൽ ) , മുഖ്യപ്രഭാഷണം ഷൂജ ( SPO, SSK ) , രത്നകുമാർ (DPC | SS Kതിരുവനന്തപുരം), ശ്രീകുമാരൻ (DP 0, SS Kതിരുവനന്തപുരം), രശ്മി (D PO, SS Kതിരുവനന്തപുരം), സുഭാഷ് (Trainer BRC ആറ്റിങ്ങൽ ), ബിനു (Trainer, BRC ആറ്റിങ്ങൽ ), സീന (CRCC , ബി ആർ സി ആറ്റിങ്ങൽ ) എന്നിവർ ആശംസകൾ അർപ്പിച്ചു. ഗൂഗിൽ പ്ലാറ്റ്ഫോം വഴി നടത്തിയ പരിപാടി കുട്ടികളുടെ മികച്ച പ്രകടനങ്ങളാൽ ശ്രദ്ധേയമായിരുന്നു. പരിപാടിയുടെ ഔപചാരികമായ നന്ദി പ്രകാശനം അമൃത (Special Educator ആറ്റിങ്ങൽ BRC ) നിർവഹിച്ചു.
by liji HP News | Dec 3, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. നവംബർ 27 മുതൽ ആരംഭിച്ച പരിപാടിയായ വർണ്ണ ചിറകുകൾ ലോക ഭിന്നശേഷി ദിനമായ ഇന്ന് അവസാനിക്കും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കു മായിവിരൽത്തുമ്പിലെ മായാജാലം,സൃഷ്ടി, സർഗം, കരവിസ്മയം, ഒപ്പം ചേരാം ഒത്തുചേരാം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

ഗൃഹാധിഷ്ഠത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്ക് ചങ്ങാതിക്കൂട്ടം പദ്ധതി പുനരാരംഭിച്ചു. എട്ട് പഞ്ചായത്തുതല കേന്ദ്രങ്ങളിൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന , പഴയകുന്നുമ്മൽ കെ രാജേന്ദ്രൻ , നാവായിക്കുളം ബേബി രവീന്ദ്രൻ , കിളിമാനൂർ ടി ആർ മനോജ്, കരവാരം വി ഷിബുലാൽ, പുളിമാത്ത് ജി ശാന്തകുമാരി, നഗരൂർ ഡി സ്മിത, മടവൂർ എം ബിജുകുമാർ ,കുട്ടികളുടെ വീട്ടിൽ നേരിട്ടെത്തി ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ ചിത്രം പതിച്ച മെമന്റോ,ഡ്രോയിങ് ബുക്ക് , വർണ്ണ പെൻസിലുകൾ , മിഠായി പലഹാരങ്ങൾ എന്നിവ സമ്മാനിച്ചു. ചങ്ങാതിക്കൂട്ടം പാട്ടുകൾ പാടിയും കഥകൾ പറഞ്ഞുo ലാപ്ടോപ്പിൽ പഠനവിഭവങ്ങൾ കുട്ടികൾക്ക് സമ്മാനിച്ചുo ചിത്രം വരച്ചും കുട്ടികളെ സന്തോഷിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ വർക്ക്ഷീറ്റുകൾ ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂകേറ്റർമാർ വിതരണം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ സാബു വി ആർ പദ്ധതിക്ക് നേതൃത്വം നൽകി.ജനപ്രതിനിധികൾ,സ്കൂൾ പ്രഥമാധ്യാപകർ,സി ആർ സി കോഡിനേറ്റർമാർ,സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വാരാചരണ സമാപന ദിവസമായ ഇന്ന് ലോക ഭിന്നശേഷി ദിനാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.എ ഷൈലജാബീഗം ഉദ്ഘാടനം നിർവ്വഹിക്കും.മുഖ്യാതിഥിയായി സിനി ആർട്ടിസ്റ്റ് എൻ കെ കിഷോർ പങ്കെടുക്കും.
by liji HP News | Dec 3, 2021 | Latest News, ജില്ലാ വാർത്ത
കൊച്ചി: കൊച്ചിയിൽ സംഘടിപ്പിച്ച മിസ് കേരള 2021 മത്സരത്തിൽ കേരളത്തിലെ സൗന്ദര്യ റാണിയായി കണ്ണൂർ സ്വദേശി ഗോപിക സുരേഷ്. 25 മത്സരാർത്ഥികളെ പിന്തള്ളിയാണ് ഗോപിക സൗന്ദര്യറാണി പട്ടം സ്വന്തമാക്കിയത്. സൗന്ദര്യറാണി പട്ടം സ്വന്തമാക്കിയ ഗോപിക ബംഗളൂരുവിൽ വിദ്യാർഥിനിയാണ്. അപ്രതീക്ഷിതമായെത്തിയ വിജയം ഏറെ സന്തോഷം നൽകുന്നുവെന്ന് ഗോപിക പറഞ്ഞു.

കേരളീയ, ലെഹംഗ, ഗൗൺ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ആദ്യ രണ്ട് റൗണ്ടുകളിലും ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച അഞ്ച് പേരെയാണ് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. മൂന്നാം റൗണ്ടില്‍ പ്രമുഖ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് സഞ്ജന ജോണ്‍ ഒരുക്കിയ ഡിസൈനര്‍ ഗൗണുകളുമായായിരുന്നു സുന്ദരിമാരുടെ ക്യാറ്റ് വാക്.
സംവിധായകന്‍ ജീത്തു ജോസഫും സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ വിധികര്‍ത്താക്കളായ മത്സരത്തില്‍ എറണാകുളം സ്വദേശി ലിസ്ലി ലിഫി ഫസ്റ്റ് റണ്ണറപ്പായും തൃശൂര്‍ സ്വദേശി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ഫൈനല്‍ റൗണ്ടിലേക്ക് നിര്‍ണയിക്കപ്പെട്ട അഞ്ചുപേരില്‍ നിന്ന് വിജയിയെ നിര്‍ണയിച്ചത് ആ ഒരു ചോദ്യമാണ്, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ആരാണ് യഥാര്‍ഥ ഉത്തരവാദി എന്നുള്ളതായിരുന്നു. അപ്രതീക്ഷിതമായി സൗന്ദര്യ റാണി പട്ടത്തിലേക്ക് എത്തിയ ഗോപിക സന്തോഷ നിമിഷം മാധ്യമങ്ങളോട് പങ്കുവച്ചു.
by liji HP News | Dec 3, 2021 | Latest News, ജില്ലാ വാർത്ത
മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിക്കുന്ന ചിത്രമാണ് ‘നിണം’. ഫാമിലി റിവഞ്ച് ത്രില്ലർ ജോണറിലാണ് ചിത്രമൊരുക്കുന്നത്. തിരുവനന്തപുരത്തും ബോണക്കാടുമായി ചിത്രീകരണം പുരോഗമിക്കുന്നു. എല്ലാ മാതാപിതാക്കൾക്കും അവരുടെ മക്കൾ പ്രിയപ്പെട്ടവരാണ്. ആ മക്കൾക്കു ചെറിയൊരു പോറൽ സംഭവിച്ചാൽ തന്നെ വേവലാതിപ്പെടുന്നവരാണവർ. മക്കളെ ഹൃദയത്തോടു ചേർത്തുവെച്ച് സ്നേഹിക്കുന്ന ഒരച്ചന്റെയും അമ്മയുടെയും ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് ‘നിണം’. തീർത്തും ദുരൂഹത മുറ്റി നിൽക്കുന്ന ഫാമിലി റിവഞ്ച് ത്രില്ലറാണ് ചിത്രം.
സൂര്യകൃഷ്ണയാണ് നായകൻ. നായികയാകുന്നത് കലാഭവൻ നന്ദനയാണ്. ശരത് ശ്രീഹരി, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, ഗിരീഷ് കടയ്ക്കാവൂർ, സജിത്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, അജയ്, ലതാദാസ് , ദിവ്യ എന്നിവരാണ് മറ്റഭിനേതാക്കൾ.
ബാനർ , നിർമ്മാണം – മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം – അമർദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , ഛായാഗ്രഹണം – വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം – ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് – അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ – സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡിസൈൻസ് – പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, സ്റ്റിൽസ് – വിജയ് ലിയോ , പി ആർ ഓ – അജയ് തുണ്ടത്തിൽ .
by liji HP News | Dec 3, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈവ്സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ (LSFA) മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു.
LSFA തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബിനു വി കുട്ടൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പാപ്പച്ചൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മധു സ്വാഗതവും സംസ്ഥാന സെക്രട്ടറി അനൂപ് കൃഷ്ണൻ തടിയൂർ പത്തനംതിട്ട കൃതജ്ഞതയും പറഞ്ഞു.

Recent Comments