by liji HP News | Dec 3, 2021 | Latest News, ജില്ലാ വാർത്ത
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കോരാണിഷിബു വിന്റെ തെരെഞ്ഞെടുപ്പ് പര്യടനം മുടപുരത്ത് നിന്നും ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥ് ഉത്ഘാടനം ചെയ്തു.

യു.ഡി.എഫ് നേതാക്കളായ എം.എ.വാഹിദ് എക്സ് എംഎല്‍എ, കെ.ചന്ദ്രബാബു, അഡ്വ.എസ്.കൃഷ്ണകുമാര്‍, എം.ജെ.ആനന്ദ്, എന്‍.വിശ്വനാഥന്‍നായര്‍, ബി.എസ്.അനൂപ്, കിഴുവിലം രാധാകൃഷ്ണന്‍,
കിഴുവിലം ബിജു, എ. അന്‍സാര്‍, അജു കൊച്ചാലുമൂട്, ജയന്തി കൃഷ്ണ, ശൈലജ സത്യനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
by liji HP News | Dec 3, 2021 | Latest News, ജില്ലാ വാർത്ത
വർക്കല: ബൈപ്പാസ് റോഡ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന സാമൂഹിക ആഘാത പഠനം നടത്തുന്നതിന് മുന്നോടിയായിട്ടുള്ള സംയുക്ത സ്ഥലപരിശോധന ബൈപ്പാസ് റോഡ് സ്പെഷ്യൽ തഹസിൽദാർ പ്രേംലാൽ, പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ രാകേഷ്, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും അഡ്വ.വി ജോയ് എംഎൽഎ നൽകി.

by liji HP News | Dec 3, 2021 | Latest News, ജില്ലാ വാർത്ത
തിരുവല്ല: തിരുവല്ലയില്‍ സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ കസ്റ്റഡിയില്‍. ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പിടികൂടിയത്. തിരുവല്ല പുളിക്കീഴ് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി ഇരുപത്തിമൂന്നുകാരനായ ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു, കണ്ണൂർ സ്വദേശി ഫൈസല്‍ എന്നിവരാണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ശ്രദ്ധ ഈ കേസിലുണ്ടായിരുന്നു.
പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതില്‍ മറ്റുചിലര്‍ കൂടി അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്. പ്രധാന പ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാര്‍ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പുറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം പിന്‍വാങ്ങിയത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
by liji HP News | Dec 2, 2021 | Latest News, ജില്ലാ വാർത്ത
രണ്ട് വര്‍ഷമാകുന്നു കൊറോണ വൈറസ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട്. വൈറസിന്റെ നിരവധി വകഭേദങ്ങള്‍, കോവിഡ് പ്രതിരോധത്തിനുള്ള നിരവധി വാക്‌സിനുകള്‍ എന്നിവ രംഗത്തെത്തിയ ഒരു വര്‍ഷമായിരുന്നു 2021. വാക്‌സിനേഷനെത്തുടര്‍ന്ന് കോവിഡ് കണക്കുകളില്‍ കുറവ് വന്നുതുടങ്ങുകയും ചെയ്തു. അതിനാല്‍ തന്നെ കോവിഡ് ഭീതി കുറഞ്ഞുവെന്ന് കരുതി ലോകം പഴയ അവസ്ഥയിലേക്ക് തിരികെയെത്താനുള്ള ഓട്ടത്തിലായിരുന്നു. ഇത്തരത്തില്‍, കോവിഡ് ഭീതി ഒഴിയുന്നു എന്ന് കരുതിയ സമയത്താണ് കൊറോണ വൈറസിന്റെ പുതിയൊരു വകഭേദത്തെ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ഇന്ത്യയിലും ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. കര്‍ണാടകയില്‍ രണ്ടുപേരിലാണ് ഒമിക്രോണ്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ വകഭേദം. ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം. ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം തിരിച്ചറിഞ്ഞത്. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതോടെ ഗ്രീക്ക് അക്ഷരമാലയിലെ 15 ാമത്തെ ഒമിക്രോണ്‍ എന്ന വാക്ക് പുതിയ വകഭേദത്തിന് നല്‍കുകയായിരുന്നു. 12 വകഭേദങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ 13,14 വാക്കുകള്‍ ചൈനയിലെ വ്യക്തികള്‍ക്ക് നല്‍കുന്ന പേരുകളെ സൂചിപ്പിക്കുന്നതായതിനാല്‍ ആ രണ്ട് വാക്കുകള്‍ ഒഴിവാക്കി അതിനുശേഷമുള്ള ഒമിക്രോണ്‍ എന്ന വാക്ക് ഏറ്റവും പുതിയ കൊറോണ വൈറസ് വകഭേദത്തിന് നല്‍കുകയായിരുന്നു.
നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോണ്‍ എന്നാണ് കരുതപ്പെടുന്നത്. നിലവിലെ കോവിഡ് വാക്സിനുകളെ ഇവ മറികടന്നേക്കുമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നു.

ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍(Variants of concern) എന്ന വിഭാഗത്തിലാണ് ഒമിക്രോണ്‍ വകഭേദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡെല്‍റ്റ വകഭേദത്തെയും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഡെല്‍റ്റ വകഭേദവും വാക്‌സിനെടുത്തവരിലും രോഗമുണ്ടാക്കിയിരുന്നു. ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്നാണിത് അറിയപ്പെടുന്നത്. ഇതേ സാധ്യതകള്‍ ഒമിക്രോണിനുമുണ്ട്. ഡെല്‍റ്റ വാക്‌സിനെടുത്തവരില്‍ ഗുരുതരാവസ്ഥയുണ്ടാക്കിയില്ല. അതിനാല്‍ തന്നെ ഒമിക്രോണിനെ ശാസ്ത്രലോകം സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
by liji HP News | Dec 2, 2021 | Latest News, ജില്ലാ വാർത്ത
ബെംഗളൂരും: രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കര്‍ണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്‍മാര്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

66, 46 വയസുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നവംബര്‍ 11നും 12നും ബെംഗളൂരുവില്‍ എത്തിയവര്‍ക്കാണ് രോഗം. രണ്ട് പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ല. രോഗികളുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ലോകത്താകമാനം 29 രാജ്യങ്ങളിലായി 373 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Recent Comments