by Midhun HP News | Jul 16, 2026 | Latest News, കേരളം
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. ജില്ലാ നിയമസഹായവേദിയുടെ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാകും കോടതി കേസില്‍ വിധി പറയുക.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതി ചെന്താമരയെ ഹാജരാക്കുക. കഴിഞ്ഞദിവസം കോടതി പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 നാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.
2002 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമസഹായവേദി കേസില്‍ ഇടപെടുകയും, ചെന്താമരയെ കഴിഞ്ഞ രണ്ടു ദിവസം കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. കൗണ്‍സിലിങ്ങിനോട് എങ്ങനെ പെരുമാറി, ഇയാളുടെ ശരീര ഭാഷ, മാനസിക നില തുടങ്ങിയ കാര്യങ്ങള്‍ നിയമസഹായ വേദി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലുണ്ടാകും. അതേസമയം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
മാനസിക പ്രശ്‌നമുണ്ടെന്ന പ്രതി ഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്‍ നിരാകരിച്ചു. പ്രതിക്ക് മാനസിക പ്രശ്നമില്ലെന്ന ജില്ല സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തന്നെ തൂക്കി കൊല്ലാന്‍ വിധിച്ചോളൂ എന്നായിരുന്നു ചെന്താമയുടെ മറുപടി. അതേ സമയം മാനസാന്തരപ്പെടാന്‍ അവസരം നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചത്.
ആറു വര്‍ഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചെന്താമര ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

by Midhun HP News | Jul 16, 2026 | Latest News, ജില്ലാ വാർത്ത
അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ഡി ശിവദാസൻ, അനുസ്മരണയോഗം സംഘടിപ്പിച്ചു. കായിക്കര ആശാൻസ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പൊതുപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ വക്കം സുകുമാരൻ നിർവ്വഹിച്ചു.
യോഗത്തിൽ, നാടക കഥാകൃത്തും സംവിധായകനുമായ കടയ്ക്കാവൂർ അജയബോസ്, ആശാൻസ്മാരക അസോസിയേഷൻ ഭാരവാഹി ജെയിൻ വക്കം, സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് പ്രവീൺചന്ദ്ര, ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ഷെറിൻജോൺ, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ തുടങ്ങിയവർ അദ്ദേഹത്തെ അനുസ്മരിച്ചു. ജഗത്ത് കായിക്കര നന്ദി പറഞ്ഞു.

by Midhun HP News | Jul 16, 2026 | Latest News, കേരളം
കൊച്ചി: കത്രിക്കടവിലുള്ള അല്‍ റീം കുഴിമന്തി റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളില്‍ ഇവിടെ നിന്ന് കുഴിമന്തി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കഴിച്ച അന്‍പതോളം ആളുകള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. വയറുവേദന, ഛര്‍ദ്ദി, പനി, വയറിളക്കം എന്നിവയെത്തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ആദ്യഘട്ടത്തില്‍ പരിശോധിച്ച 15 സാമ്പിളുകളില്‍ നിന്നാണ് മൂന്ന് പേര്‍ക്ക് ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. പൊന്നുരുന്നി, നെട്ടൂര്‍, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ ശ്രീകേഷ് സ്ഥിരീകരിച്ചു. വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ അടിയന്തര പരിശോധന നടത്തുകയും ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ച കണ്ടെത്തിയ സാഹചര്യത്തില്‍ റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ പുണിത്തുറ സ്വദേശിയുടെ പരാതിയില്‍ നോര്‍ത്ത് പൊലീസ് റെസ്റ്റോറന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോര്‍പ്പറേഷന്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ നിന്നാകാം അണുബാധ ഉണ്ടായതെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണമെങ്കിലും, വിശദമായ അന്വേഷണത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

by Midhun HP News | Jul 16, 2026 | Latest News, കായികം
malayalam
liveTV
TRENDING :
Nenmara Double Murder Case Verdict
FIFA World Cup Semi Finals 2026
US-Iran Conflict
Wayanad Landslide
Kerala Rain
Operation Toofan
Womens T20 World Cup
Kerala Lottery
Gold Rate Today
PREV
NEXT
അബ്സല്യൂട്ട് സിനിമ; അവസാന മിനിറ്റിൽ വീണ്ടും തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ തുരത്തി അർജന്റീന ഫൈനലിൽ
Author : Shyam Prasad
| Sports
Published : Jul 16 2026, 02:41 AM IST
Argentina vs England
Argentina vs England
Image Credit: Getty
Argentina’s epic comeback vs England sends champs back to World Cup final 2026. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന നിമിഷങ്ങളിൽ എൻസോ ഫെർണാണ്ടസ്, ലൗത്താരോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളിലാണ് അർജന്റീനയുടെ വിജയം.
അറ്റ്ലാന്റ: ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈനലിൽ. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്. ഇരുടീമുകളും പ്രതിരോധത്തിലേക്കൂന്നി കളിച്ച ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ കാളി പരുക്കൻ ആവാൻ തുടങ്ങി. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. വലതുവോങ്കി നിന്നുള്ള മോർഗൻ റോജസിന്റെ മികസിച്ചൊരു ക്രോസ് കൃത്യമായ ടച്ചിലൂടെ എമി മാർട്ടിനെസിനെയും മറികടന്ന് അർജന്റീനയുടെ വലകുലുക്കി.
ഗോൾ നേടിയ ശേഷം പൂർണ്ണമായും പ്രതിരോധത്തിലേക്കിറങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. സ്‌ട്രൈക്കറായി കളിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌ൻ അടക്കം പ്രതിരോധത്തിലേക്കിറങ്ങുന്ന കാഴ്ചയാണ് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ കണ്ടത്. അർജന്റീനയുടെ ഗോൾ എന്നുറപ്പിച്ച രണ്ട് അവസരങ്ങൾ ജോർദാൻ പിക്ക്‌ഫോർഡ് രക്ഷപ്പെടുത്തിയതും അർജന്റീനയ്ക്ക് വിനയായി.
എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില ഗോൾ കണ്ടെത്തി. പോസ്റ്റിലേക്ക് നിരന്തരം ഷോട്ടുകൾ ഉതിർത്തുകൊണ്ടിരുന്ന എൻസോയുടെ ഗോളിന് തൊട്ടുമുൻപുള്ള ഷോട്ട് ജോർദാൻ പിക്ക്‌ഫോർഡ് തട്ടിയകറ്റിയെങ്കിലും മെസ്സി എടുത്ത കോർണറിൽ നിന്നും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ എൻസോ വലകുലുക്കി. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ മെസിയുടെ ഗംഭീരമായൊരു ക്രോസിൽ നിന്നും ലൗത്താരോ മാർട്ടിനസ് അർജന്റീനയ്ക്കായി വിജയഗോൾ നേടി. ഇനി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂൺ 19 ന് അർജന്റീന സ്പെയിനിനെ നേരിടും.
by Midhun HP News | Jul 15, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഓപ്പറേഷന്‍ തുഫാനില്‍ കേരളവുമായി സഹകരിക്കാന്‍ തമിഴ്‌നാട് പൊലീസും. ബോധവത്കരണ പരിപാടിക്കായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലെത്തും. കൊച്ചിയില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്ന പരിപാടിയല്‍ വിജയ് പങ്കെടുക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് ചെന്നൈയിലെത്തി മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചര്‍ച്ച അരമണിക്കൂര്‍ നീണ്ടെന്നും ഓപ്പറേഷന്‍ തൂഫാനില്‍ തമിഴ്‌നാട് സഹകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നതായും രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഭാഗമായി കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് സംവിധാനങ്ങള്‍ ലഹരി മാഫിയയെ തകര്‍ക്കാന്‍ കൈകോര്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മോഹന്‍ലാല്‍ ആണ് ഓപ്പറേഷന്‍ തൂഫാന്റെ അംബാസിഡര്‍ എന്ന കാര്യം വിജയ്‌യെ അറിയിച്ചു. മോഹന്‍ലാലും വിജയും ചേര്‍ന്ന് അഭിനയിച്ച ‘ജില്ല’ എന്ന സിനിമയുടെ പേരും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പരാമര്‍ശിച്ചു. കൊച്ചിയില്‍ വലിയ പരിപാടി സംഘടപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നതെന്നും പരിപാടിയില്‍ മുഖ്യമന്ത്രി വിഡി സതീശനും പങ്കെടുക്കുമെന്നും വിജയ് പറഞ്ഞു.

Recent Comments