by Midhun HP News | Sep 22, 2026 | Latest News, കേരളം
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതിയിൽ നിലപാട് വ‍്യക്തമാക്കി സംസ്ഥാന സർക്കാർ. കേസിലെ പ്രതികൾ സ്വകാര‍്യ സ്ഥാപനങ്ങളുടെ ഭാഗമായി വരുന്നവരായതിനാൽ പ്രോസിക‍്യൂഷൻ അനുമതിയുടെ ആവശ‍്യമില്ലെന്നാണ് സർക്കാർ നിലപാട്.
പ്രോസിക‍്യൂഷൻ അനുമതി വേണ്ടെന്ന് തന്നെയായിരുന്നു പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും നിലപാട്. കേസുമായി ബന്ധപ്പെട്ട് 8 കുറ്റപത്രങ്ങൾ ഇതിനോടകം തയാറാക്കിയിട്ടുണ്ട്. 2016ൽ മുൻ മുഖ‍്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരേ കേസ് അന്വേഷണം ആരംഭിച്ചത്.
സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്ന് ആരോപണം ഉയർന്നിരുന്നു.
by Midhun HP News | Sep 22, 2026 | Latest News
അഹമ്മദാബാദ്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. ‘ഭ്രമയുഗം’ എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ‘ചന്തു ചാംപ്യൻ’ എന്ന ചിത്രത്തിനായി നടൻ കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ഇത് നാലാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്
by Midhun HP News | Sep 22, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: അഴൂർ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ കമ്മറ്റി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. അഴൂർ ഗ്രാമപഞ്ചായത്തിൽ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താനോ, തെരുവ് നായശല്യത്തിന് പരിഹാരം കാണാനോ, റോഡുകൾ സഞ്ചാര യോഗ്യമാക്കാനോ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് പഞ്ചായത്ത് കമ്മറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ ബഹളം സൃഷ്ടിച്ചത്. ഭരണ സമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് ആണ് പ്രതിപക്ഷ അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ച് പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അംഗങ്ങളായ രഞ്ജിത്ത് പെരുങ്ങുഴി, കെ.ഓമന, ബി.സുധർമ്മ, നസിയാ സുധീർ, സജീവ് ചന്ദ്രൻ എന്നിവരാണ് പ്രതിഷേധിച്ചത്.




by Midhun HP News | Sep 22, 2026 | Latest News, ജില്ലാ വാർത്ത
കൊല്ലം: ചിറയിന്‍കീഴില്‍ എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍ രമ്യാഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും താക്കീത്. ഇരുവരെയും നേരിട്ട് വിളിച്ചാണ് കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കാനും പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കേണ്ടെന്നും കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചു. എംഎം ഹസന്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കുന്നതായിരുന്നു ചിറയിന്‍ കീഴില്‍ നിന്നും പുറത്തുവന്ന ദൃശ്യങ്ങള്‍. തുടര്‍ന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്റെ നേതൃത്വത്തില്‍ സമിതി അന്വേഷണം നടത്തിയതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പായി ഇരുവരുടെ വിശദമായ വാദം കേള്‍ക്കുകയും ചെയ്തിരുന്നു. നടപടി വേണമെന്ന സമിതിയുടെ നിര്‍ദേശമനനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെയുള്ള നടപടി.

സംഭവത്തിന് പിന്നാലെ രമ്യഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും സജിത്ത് മുട്ടപ്പാലത്തിന്റെ സുഹൃത്ത് സജാദിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന് പിന്നാലെ മുന്‍കാലപ്രാബല്യത്തോട് കൂടി പാളയം പ്രദീപിനെ എംഎല്‍എയുടെ സ്റ്റാഫ് ആക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയത് നേതാക്കളില്‍ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തിരുന്നു.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ചോദ്യം ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇതില്‍ പ്രകോപിതരായി രമ്യ ഹരിദാസും പ്രദീപും ചേര്‍ന്ന് ചോദ്യം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ രാത്രിയിലെത്തുകയും, തുടര്‍ന്ന് അവിടെവെച്ച് രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയുമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇനി ഒരുതരത്തിലുള്ള പ്രതികരണവും പാടില്ലെന്നും മണ്ഡലം കമ്മിറ്റിയുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചു. പാളയം പ്രദീപ് ഈ മണ്ഡലത്തിലുള്ള ആളല്ലെന്നും ഇയാള്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. പാര്‍ട്ടിയും എംഎല്‍എയും ഒന്നിച്ചുപോകാന്‍ നാലംഗസമിതി രൂപീകരിച്ചു. എം വിന്‍സെന്റ്, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, കെഎസ് ശബരീനാഥന്‍ എന്നിവരാണ് നാലംഗസമിതി.

by Midhun HP News | Sep 22, 2026 | Latest News, കേരളം
കഴിഞ്ഞ ദിവസമാണ് നടി അംബികയ്ക്കെതിരെ സഹോദരി രാധ സാമ്പത്തിക തട്ടിപ്പ് പരാതി നൽകിയത്. അഞ്ചു ചെക്കുകളിലായി 46 കോടി രൂപ അംബിക തട്ടിയെടുത്തെന്നാണ് രാധ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സ്നേഹത്തോടെ കഴിഞ്ഞിരുന്ന തങ്ങളുടെ കുടുംബം ഇങ്ങനെ ആകാൻ കാരണം പണം മാത്രമാണെന്ന് പറയുകയാണ് നടി അംബിക ഇപ്പോൾ.

രാധയുടെ പരാതിക്ക് പിന്നാലെ വൗ തമിഴ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. വികാരാധീനയായാണ് അംബിക തനിക്കുമേൽ ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ചത്. “എആർഎസ് ഗാർഡൻ എന്റെ ജീവനാണ്. ഞങ്ങളൊരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അത്. അംബിക രാധ സരസമ്മ (എആർഎസ്) അങ്ങനെയാണ് അതുണ്ടായത്.
എആർഎസ് ഗാർഡൻ എന്റെ അഭിമാനമാണ്, എന്റെ സ്വത്താണ്, എന്റെ ജീവനാണ്. ഒരൊറ്റ കാര്യം വ്യക്തമാക്കാം, എആര്‍എസ് ഗാർഡൻ എന്ന ഞങ്ങളുടെ പ്രോപ്പര്‍ട്ടി വില്‍ക്കുന്നില്ല. കുറച്ചുനാൾ മുൻപ് ഞാൻ അവിടെ ചെന്നപ്പോൾ കണ്ട കാര്യമാണ്. എആർഎസ് ഗാർഡൻ എന്ന പേര് മാറ്റി അവിടെ വേറൊരു ബോർഡ് വച്ചിരിക്കുന്നു. എആർഎസ് ഗാർഡൻ ഇരിക്കുന്ന സ്ഥലത്ത് വേറെ എന്ത് ബോർഡ് വച്ചാലും അത് എആർഎസ് ഗാർഡൻ തന്നെയാണ്.
അതിന്റെ പേരിൽ കുറച്ച് നിയമപ്രശ്നങ്ങളുണ്ടിപ്പോൾ. കേടതി പരിഗണനയില്‍ നില്‍ക്കുന്ന കാര്യമായതിനാല്‍ ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് എനിക്കൊന്നും പറയാന്‍ സാധിക്കില്ല. മറ്റൊരു കാര്യം എന്താണെന്നു വച്ചാൽ കുടുംബത്തിനുള്ളിൽ നടക്കുന്ന പ്രശ്നങ്ങൾ പുറത്തു പറയാൻ താല്പര്യമുള്ള ആളല്ല ഞാൻ. കോടതിയിൽ നിന്നും പൊലീസ് സ്റ്റേഷനിൽ നിന്നും എന്നോട് കാര്യങ്ങൾ തിരക്കിയതിന് ശേഷം നിങ്ങളോട് ബാക്കി കാര്യങ്ങൾ ഞാൻ പറയാം.
ഒരു കാര്യം ഒന്നു കൂടി ഉറപ്പിച്ച് പറയാം, എആർഎസ് ഗാർഡൻ വില്ക്കാൻ ഉദ്ദേശിക്കുന്നില്ല. നിയമപ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അത് ക്ലിയറായതിന് ശേഷം ബാക്കി കാര്യങ്ങൾ ഞാൻ പറയാം. എആർഎസ് ഗാർഡൻ എന്ന പേര് മാറ്റി മറ്റൊരു പേര് വച്ചതു പോലും എനിക്ക് താങ്ങാനാകാത്ത കാര്യമാണ്. തമിഴ് ഇൻഡസ്ട്രിയിലുള്ള എല്ലാവർക്കുമറിയാം. എആർഎസ് ഗാർഡൻ ഉണ്ടാക്കിയതിൽ പ്രധാനി ഞാൻ ആണെന്ന്.
ഞാനെപ്പോഴും വളരെ ജോളിയായി ഇരിക്കുന്ന ആളാണ്, പക്ഷേ ചില സമയങ്ങളിൽ ഇമോഷണലായി പോകും. അതാണ് ഞാൻ പറഞ്ഞത് ഈ ലോകത്ത് എല്ലാത്തിനും കാരണം പണമാണെന്ന്. ആദ്യമൊക്കെ ഞാൻ വിചാരിച്ചിരുന്നത് നമ്മുടെ കുടുംബവും അതിനുള്ളിലെ ബന്ധങ്ങളും മാത്രം മതി എന്ത് കാര്യവും നേരിടാൻ എന്നാണ്. ഇപ്പോൾ അങ്ങനെയൊരു ചിന്ത എന്റെ ഡിക്ഷണറിയിൽ പോലുമില്ല. ഫാമിലിയിലെ എഫ്, എ, എം, ഐ, എൽ, വൈ… എല്ലാ അക്ഷരങ്ങളും തനിച്ചാണ്.
എല്ലാം തനിയെ പോയിക്കൊണ്ടിരിക്കുന്നു. പണം ആണ് എല്ലാം. ആ രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. നന്ദി, സെന്റിമെന്റ്സ്, കോംപ്രമൈസ് ഇതെല്ലാം നമ്മുടെ ജീവിതത്തിൽ നിന്ന് പോയിക്കൊണ്ടിരിക്കുന്നു. ഇതിനപ്പുറം ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഇങ്ങനെ വന്നിരുന്ന് പറയാൻ എനിക്കൊട്ടും താല്പര്യമില്ല.
പക്ഷേ എന്റെ എആർഎസിനെക്കുറിച്ച് മറ്റവർ തെറ്റായ കാര്യങ്ങൾ പറയുമ്പോൾ മിണ്ടാതിരിക്കാനാകില്ല. ദയവ് ചെയ്ത് ഇതിനെ കുറിച്ച് അറിയാത്തവര്‍ കണ്ടതും കേട്ടതും പറഞ്ഞ് പ്രചരിപ്പിക്കരുത് എന്ന അപേക്ഷ മാത്രമേയുള്ളൂ. ഞാൻ വീണ്ടും വീണ്ടും പറയുകയാണ് എആർഎസ് ഗാർഡൻ വില്ക്കാനാകില്ല. വിൽക്കുകയുമില്ല. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ ഞാന്‍ സമ്മതിക്കുകയുമില്ല.
എനിക്കെതിരെ അവർ പരാതി നൽകിയിട്ട് കുറച്ചു നാളുകളായി. അതെന്തിനാണ് എന്നറിയില്ല. പക്ഷേ ശരിക്കും ഞാനാണ് പരാതി കൊടുക്കേണ്ടത്, ഞാനാണ് പറ്റിക്കപ്പെട്ടത്. സാരമില്ല, അവർക്ക് ആരുടെയെങ്കിലും നിർദേശം കിട്ടി കാണും. മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്. ഇനിയും വേണം വേണം എന്ന് തോന്നുന്ന ഒരേ ഒരു കാര്യം പണം മാത്രമാണ്.
ഒരു കാലത്ത് സഹോദരിമാര്‍ എന്നാല്‍ അങ്ങനെ വേണം എന്ന് ആളുകൾ ഞങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ഒരേ പോലെ വസ്ത്രമൊക്കെ ധരിച്ചാണ് ഞങ്ങള്‍ നടന്നുകൊണ്ടിരുന്നത്. കുട്ടിക്കാലത്ത് ആന്ധ്രയിൽ നിന്ന് അച്ഛൻ ഓണത്തിന് വരുമ്പോൾ ഞങ്ങൾക്ക് ഒരു പോലെയുള്ള ഫ്രോക്ക് വാങ്ങി കൊണ്ടുവരുമായിരുന്നു. അതിൽ എല്ലാത്തിനും പീച്ച്, പച്ച നിറത്തിലെ ഫ്രില്ല് വച്ചതായിരുന്നു.
അപ്പോൾ അച്ഛൻ പറയും ആദ്യം വച്ചിരിക്കുന്നത് ആദ്യത്തെയാൾ എടുക്കണമെന്ന്, രണ്ടാമത്തേത് രണ്ടാമത്തെ ആൾക്ക് മൂന്നാമത്തേത് ഇളയ ആൾക്കെന്ന്. സഹോദരിമാര്‍ രണ്ട് പേരും എടുത്തതിന് ശേഷമാണ് ഞാന്‍ എടുക്കുന്നത്. അന്ന് രാധയല്ല, അവളുടെ പേര് ഉദയചന്ദ്രിക എന്നാണ്. അവൾ തീരെ ചെറുതാണ്. ഞങ്ങൾ അതുകൊണ്ട് അണ്ണാൻകുഞ്ഞ് എന്നായിരുന്നു അവളെ വിളിച്ചു കൊണ്ടിരുന്നത്.
രാധയും മല്ലികയും എടുത്ത ശേഷമായിരുന്നു ഞാൻ അച്ഛൻ കൊണ്ടുവന്ന ഉടുപ്പ് എടുത്തിരുന്നത്. അത്രയധികം സ്‌നേഹത്തോടെ കഴിഞ്ഞ ഞങ്ങളുടെ ഇടയില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം പണം മാത്രമാണ്. എനിക്കതില്‍ പ്രശ്‌നമില്ല, ഞാന്‍ അത്രയധികം ദൈവത്തെ വിശ്വസിക്കുന്നു. ഞാന്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ എന്നെ വിട്ടുകൊടുക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്.

എന്റെ മൂകാംബിക ദേവിയും വരാഹി അമ്മനും ചോറ്റാനിക്കര അമ്മയും ഒന്നാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രാര്‍ഥനയ്ക്ക് പ്രത്യേക ശക്തിയാണ്. പ്രാർഥന എന്നെ മെന്റൽ ടെൻഷനിൽ നിന്നും എന്റെ പ്രശ്നങ്ങളിൽ നിന്നും എന്നെ രക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു”.- അംബിക പറഞ്ഞു.


Recent Comments