by Midhun HP News | Sep 10, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും. ദിവസങ്ങളായി നീണ്ട നയതന്ത്ര അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജിന്‍പിങ്ങിന്റെ ഡല്‍ഹി സന്ദര്‍ശനം ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ജിന്‍പിങ് പങ്കെടുക്കുന്നത്.

2020ല്‍ ഗാല്‍വന്‍ താഴ്വരയിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനു ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത്. 2019ല്‍ തമിഴ്നാട്ടിലെ മാമല്ലപുരത്ത് പ്രധാനമന്ത്രി മോദിയുമായി നടന്ന അനൗദ്യോഗിക ഉച്ചകോടിക്കായാണ് അദ്ദേഹം അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുരോഗതി ദൃശ്യമായത്.

ഇന്ത്യയും ചൈനയും പരസ്പരം മത്സരിക്കുകയല്ലെന്നും വികസന പങ്കാളികളാണെന്നുമാണ് ഇരു നേതാക്കളുടെയും നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്പിങ്ങും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ചയാകും. കഴിഞ്ഞ വര്‍ഷത്തെ ഉഭയകക്ഷി വ്യാപാരം സര്‍വകാല റെക്കോഡായ 155 ബില്യന്‍ ഡോളറില്‍ എത്തിയിരുന്നു.


by Midhun HP News | Sep 10, 2026 | Latest News, ദേശീയ വാർത്ത
ബംഗലൂരു: സര്‍ക്കാര്‍ പരിപാടികളിലെ വന്ദേമാതരം ആലാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളിക്കളഞ്ഞ് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ ഇനി മുതല്‍ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരുകളുടെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. പൊതുപരിപാടികളുടെ സമയദൈര്‍ഘ്യം ക്രമീകരിക്കുന്നതിന് വേണ്ടിയാണ് വന്ദേമാതര ആലാപനം രണ്ട് ഖണ്ഡികയില്‍ ചുരുക്കിയതെന്നാണ് ഡികെ ശിവകുമാര്‍ സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.

1937ല്‍ കോണ്‍ഗ്രസ് സ്വീകരിച്ച ചരിത്രപരമായ നിലപാടിന്റെ തുടര്‍ച്ചയായാണ് രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ദേശീയ ഗാനമായ ജനഗണമനക്ക് നല്കുന്ന നിയമപരമായ സംരക്ഷണം വന്ദേമാതരത്തിനും നല്‍കിക്കൊണ്ട് കേന്ദ്രം നിയമം പാസ്സാക്കിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാനങ്ങളില്‍ ഔദ്യോഗിക പരിപാടികളിലും ചടങ്ങുകളിലും വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കുകയോ പ്ലേ ചെയ്യുകയോ വേണമെന്ന് നിര്‍ദേശം നല്‍കിയത്.


by Midhun HP News | Sep 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 5.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് മ്യാൻമർ സ്വദേശികൾ പിടിയിലായി. യു യു ഖൈങ് (32), മിൻ സോ ഹെയ്ൻ (36) എന്നിവരെയാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഇവരിൽനിന്ന് പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 2.03 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ സിംഗപ്പൂരിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്കൂട്ട് എയർലൈൻസിന്റെ TR 730 വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. എമിഗ്രേഷൻ പരിശോധനയ്ക്കിടെ ഐബി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഇവരെ എയർ കസ്റ്റംസ് വിഭാഗത്തിന് കൈമാറുകയായിരുന്നു.
തുടർന്ന് കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ചെക്ക്-ഇൻ ബാഗിന്റെ അടിഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറ കണ്ടെത്തിയത്. ഈ അറയ്ക്കുള്ളിൽ കവറുകളിലാക്കി ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ സ്കാനിങ്ങിൽ കണ്ടെത്താതിരിക്കാനായി ബാഗിനുള്ളിൽ എക്സ്റേ ഷീറ്റുകളും നിരത്തിയിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

കൊൽക്കത്ത വിമാനത്താവളത്തിൽ നേരത്തെ ഹൈബ്രിഡ് കഞ്ചാവുമായി മ്യാൻമർ സ്വദേശികൾ പിടിയിലായ സംഭവത്തെ തുടർന്ന്, മ്യാൻമറിൽനിന്നുള്ള സംഘങ്ങൾ വിവിധ വിമാനത്താവളങ്ങൾ വഴി ക്യാരിയർമാരെ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്നതായി അന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ പിടിയിലേക്കും നയിച്ചത്.

പിടിച്ചെടുത്ത കഞ്ചാവ് ആർക്കുവേണ്ടിയാണ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

by Midhun HP News | Sep 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്ന് കെപിസിസി നേതൃയോഗം. ഇഡിയുടെ കത്ത് വിശദമായി ചര്‍ച്ച ചെയ്ത്, നിയമവശങ്ങള്‍ പരിശോധിച്ച ശേഷം മാത്രം അന്തിമ നിലപാട് സ്വീകരിച്ചാല്‍ മതിയെന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
ഇഡിയുടെ കത്തിന്മേല് സംസ്ഥാന സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപടി എടുക്കുകയോ, കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്താല്‍, ദേശീയതലത്തില്‍ അടക്കം വിശദീകരണം നല്കാന് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിഷയം അതീവ സങ്കീര്‍ണമാണെന്നും വിശദമായ പരിശോധന വേണമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് യോഗത്തില്‍ പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ പ്രധാന ചര്‍ച്ചയായി.പിഎംശ്രീയിൽ അന്തിമ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോര്‍ഡ്-കോര്പ്പറേഷന് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതല്‍ ജനകീയരാകണമെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കെപിസിസി തലം മുതല്‍ താഴെത്തട്ടിലേക്ക് അടിയന്തരമായി പുനസംഘടന നടത്തണം. പുനഃസംഘടന വരും വരും എന്നു പറഞ്ഞാല്‍ പോരാ ഉടനടി വേണമെന്ന് എം വിന്‍സെന്റ് ആവശ്യപ്പെട്ടു.

മുന്‍മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ഇഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണം എന്നതാണ് കെപിസിസിയുടേയും അഭിപ്രായമെന്ന് യോഗശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അത് യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. ആഭ്യന്തരവകുപ്പിന് അന്വേഷണത്തിനായി കൈമാറിയിരിക്കുന്ന കത്തില്‍ നിയമോപദേശം തേടിക്കൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക. അതു തന്നെയാണ് പാര്‍ട്ടിയുടേയും അഭിപ്രായമെന്നും സണ്ണി ജോസഫ് വിശദീകരിച്ചു. എം


by Midhun HP News | Sep 10, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PR 421269 (MALAPPURAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PS 362112 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം PT 284476 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
4th Prize ₹5,000/-Check Lottery Results
(Last four digits to be drawn 19 times)
0394 0822 0939 1052 2265 3597 3814 3988 5988 6023 6525 6801 7468 7517 7726 8058 8922 9335 9771
5th Prize ₹2,000/-
(Last four digits to be drawn 6 times)
3307 3706 4174 4332 7237 8902
6th Prize ₹1,000/-
(Last four digits to be drawn 25 times)
1016 1184 2418 2423 2430 2643 2991 3404 3553 4412 4429 4447 4676 4705 5237 5391 5626 5782 6571 6852 8088 8628 8632 9214 9731
7th Prize ₹500/- (Last four digits to be drawn 76 times)
0141 0443 0519 0528 0549 0593 1050 1095 1198 1516 1546 1728 1781 1821 2011 2297 2348 2479 2700 2709 2927 2977 3040 3219 3335 3516 3659 3991 4006 4012 4322 4337 4463 4495 4577 4706 5106 5425 5429 5525 5562 5601 5724 5729 5876 6142 6329 6330 6589 6661 6826 7003 7037 7113 7218 7296 7311 7392 7469 7869 7916 8022 8041 8231 8355 8385 8489 8621 8633 8722 8845 8897 8907 9538 9810 9887
8th Prize ₹200/- (Last four digits to be drawn 84 times)…
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Recent Comments