by liji HP News | Jun 20, 2022 | Accidents, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പൂവൻപാറ പാലത്തിന് സമീപം വാഹനാപകടം. ഒന്നിന് പുറകെ ഒന്നായി വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓവർടേക്ക് ചെയ്ത് വന്ന ഇരുചക്രവാഹനം കാറിന് മുന്നിലേക്ക് വെട്ടിച്ച് കയറിയതാണ് അപകട കാരണം എന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് യാത്രികന്റെ വാഹനം മുന്നിൽ കയറിയപ്പോൾ കാർ ഉടൻ ബ്രേക്ക് ചെയ്തതിനാൽ അതിന് പിന്നിലായി വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് മുന്നിലുള്ള വണ്ടികളിൽ ഇടിക്കുകയുകയുമായിരുന്നു എന്ന് കണ്ട് നിന്ന നാട്ടുകാർ പറഞ്ഞു. കാറുകാരനെ പരുക്കുകളോടെ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





by Midhun HP News | Jun 18, 2022 | Accidents, Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: കീഴായികോണം മാമൂട്ടിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട്ടിൽ നിന്നും കിളിമാനൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും തിരുവനന്തപുരത്തേക്ക് പോയ കാറും കൂട്ടിയിടിച്ചാണ് അപകടം കാറിൽ സഞ്ചരിച്ചു വന്നവർക്കാണ് ഗുരുതര പരിക്കേറ്റത്.പരിക്ക് പറ്റിയവരെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാറ് ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്നു .പരിക്കേറ്റവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല.

by Midhun HP News | Jun 15, 2022 | Accidents, Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി മംഗലപുരത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി കോൺഗ്രസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ചെമ്പക മംഗലത്ത് നിന്നാരംഭിച്ച പ്രകടനം മംഗലപുരത്ത് എത്തുന്നതിന് തൊട്ടു മുമ്പാണ് സംഭവം. കോൺഗ്രസ് പ്രവർത്തകൻ കുടവൂർ കൗസ്തുഭത്തിൽ ജി.ആർ. അജിത് കുമാറിനാണ് (58) ഗുരുതരമായി പരിക്കേറ്റത്.

by Midhun HP News | Jun 8, 2022 | Accidents, Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മാമത്ത് വാഹനാപകടം. കോരാണി ഭാഗത്തു നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴി മാമം പെട്രോൾ പമ്പിന് മുൻ വശത്തായാണ് അപകടം ഉണ്ടായത്. മുദാക്കൽ വിലേജിൽ ഊരുപൊയ്ക മങ്കാട്ടുമൂല ദേവപ്രീത വീട്ടിൽ ശ്രീകണ്ഠൻനായർ(53) ആണ് മരണപ്പെട്ടത്. പുറകിൽ നിന്ന് വന്ന ഇരുചക്ര വാഹനം ഇടിച്ചാണ് അപകടം. പോളിടെക്‌നിക് വിദ്യാർത്ഥികൾ ഓടിച്ചിരുന്ന വാഹനം പുറകിൽ വന്നിടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഭാര്യ- മഞ്ചുഷ
മക്കൾ- ദേവിക, അനഘ,ആർദ്ര

by Midhun HP News | Jun 4, 2022 | Accidents, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അഭിഭാഷകൻ ഓടിച്ച കാർ തട്ടി കാൽ നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. അഞ്ചുതെങ്ങ് സ്വദേശിനി വിജി (24)ക്കാണ് പരുക്കേറ്റത്. ആലംകോട് പുളിമൂട്ടിൽ വെച്ച് ആണ് അപകടം. ഇരു ചക്ര വാഹനത്തിൽ എത്തിയ വിജി സ്കൂട്ടർ റോഡരുകിൽ നിർത്തിയ ശേഷം സമീപത്തെ കടയിൽ കയറി സാധനം വാങ്ങി. തിരിച്ചു സ്കൂട്ടറിന് അടുത്തേക്ക് വരവെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. ആറ്റിങ്ങലിലെ അഭിഭാഷകൻ ഓടിച്ചിരുന്ന കാർ ഇടിച്ചു ആണ് അപകടം ഉണ്ടായത്. ഉടൻ തന്നെ വിജിയെ ആറ്റിങ്ങലിലെ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

by liji HP News | May 31, 2022 | Accidents, Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
കോട്ടയം: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കാണാതായി. പനച്ചിക്കാട് വെള്ളുത്തുരുത്തിയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ അഖിലി(16)നെയാണ് കാണാതായത്. പരുത്തുംപാറ ചെറിയകുന്ന് സജിയുടെ മകനാണ് അഖില്‍.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളുത്തുരുത്തി പാലത്താലുങ്കല്‍ കടവില്‍ കൊടുരാറിന്റെ കൈവഴിയിലാണ് അപകടമുണ്ടായത്. അഖിലും നാല് സുഹൃത്തുക്കളും ചേര്‍ന്നാണ് കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ വെളത്തില്‍ വീണ് കാണാതാകുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ അഖിലിനെ കണ്ടെത്താനായില്ല. കോട്ടയത്തുനിന്നുള്ള അഗ്‌നിരക്ഷാസംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.
Recent Comments