ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച; മോഷണ തുക കൊണ്ട് ട്രിപ്പ് പോകും; പ്രതികൾ പിടിയിൽ

ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച; മോഷണ തുക കൊണ്ട് ട്രിപ്പ് പോകും; പ്രതികൾ പിടിയിൽ

ഒരേ വീട്ടിൽ തുടർച്ചയായി കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഒരു വീട്ടിൽ തന്നെ പ്രതികൾ മോഷണം നടത്തിയത്. പാലോട് സ്വദേശികളാണ് അറസ്റ്റിലായത്. പാലോട് മത്തായിക്കോണം സ്വദേശിനിയുടെ വീട്ടിലാണ് പ്രതികൾ നിരന്തരമായി മോഷണം നടത്തിയത്. പെരിങ്ങമല സ്വദേശികളായ അഭിലാഷ്, മിഥുൻ എന്നിവരാണ് പിടിയിലായത്.

ഗൃഹനാഥയുടെ ഭർത്താവ് ലോറി ഡ്രൈവറാണ്. ഇയാൾ ജോലിക്ക് പോകുമ്പോൾ ഭാര്യയെയും, മക്കളെയും കുടുംബ വീട്ടിൽ താമസിപ്പിക്കും. ഈ തക്കം നോക്കിയാണ് പ്രതികൾ തുടർച്ചയായി മോഷണം നടത്തിയത്. മോഷ്ടിച്ചെടുത്ത സ്വർണാഭരണങ്ങൾ വിൽക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. മോഷണം ചെയ്‌തെടുക്കുന്ന പണം ഉല്ലാസ യാത്രകൾക്കും ആഡംബര ജീവിതം നയിക്കാനുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പാലോട് എസ്എച്ചഒ പി ഷാജിമോൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ക്ഷേമനിധി ബോർഡിൻ്റെ വിദ്യഭ്യാസ അവാർഡ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു

ക്ഷേമനിധി ബോർഡിൻ്റെ വിദ്യഭ്യാസ അവാർഡ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്‌റ്റാമ്പ് വെണ്ടർ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്ഷേമനിധി ബോർഡിൻ്റെ വിദ്യഭ്യാസ അവാർഡ് അയ്യൻകാളിഭവനിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മേഘശ്രി ഐ എ എസ് അദ്ധ്യക്ഷയായിരുന്നു. കെ എസ് ഡി ഡബ്ലിയു യു – ആധാരമെഴുത്ത് സംഘടന, സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ബി. സത്യൻ, ക്ഷേമനിധി അംഗങ്ങളായ കരകുളം ബാബു, എ.കെ മീര, കെ.ബാഹുലയൻ നായർ, ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, തിരുവല്ലം മധു, ക്ഷേമനിധി സെക്രട്ടറി പി.കെ സാജൻ കുമാർ, കെ.ബി ബീന തുടങ്ങിയവർ പങ്കെടുത്തു.

യുവാക്കളില്‍ നിന്ന് 25 ലക്ഷം തട്ടിയ ലോട്ടറി വില്‍പ്പനക്കാരി പിടിയില്‍

യുവാക്കളില്‍ നിന്ന് 25 ലക്ഷം തട്ടിയ ലോട്ടറി വില്‍പ്പനക്കാരി പിടിയില്‍

കൊച്ചി: വിവാഹം നടത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ ലോട്ടറി വില്‍പ്പനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാറാടി പള്ളിക്കാവ് പടിഞ്ഞാറയില്‍ ഷൈലയാണ് (57) പിടിയിലായത്. ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് 25,28,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ചോരക്കുഴി, മോനിപ്പള്ളി സ്വദേശികളായ യുവാക്കളാണ് തട്ടിപ്പിന് ഇരയായത്.

ചോരക്കുഴി സ്വദേശിയായ യുവാവിനു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു സോന എന്നാണു പേരെന്നും ഇന്‍ഫോപാര്‍ക്കിലാണു ജോലിയെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് ഈ യുവതിയാണെന്ന വ്യാജേന ഷൈല തന്നെ യുവാവുമായി ഫോണില്‍ വിളിച്ച് അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് അസുഖമാണെന്നു പറഞ്ഞ് 6 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

മോനിപ്പിള്ളി സ്വദേശിയായ യുവാവിനെ സന്ധ്യ, പാര്‍വതി എന്നീ പേരുകളിലുള്ള യുവതികളുടെ ചിത്രം കാണിച്ചായിരുന്നു തട്ടിപ്പു നടത്തിയത്. യുവതികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു പല തവണകളായി 19,28,000 രൂപ തട്ടിയെടുത്തതായും പൊലീസ് പറയുന്നു.

ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് വാഹനത്തിന്റെ ടയറുകള്‍ ഊരിത്തെറിച്ചു

ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്‌സ് വാഹനത്തിന്റെ ടയറുകള്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയര്‍ഫോഴ്സ് ബസിന്റെ ടയറുകള്‍ ഊരിത്തെറിച്ചു. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് 32 ഫയര്‍ഫോഴ്സ് ജീവനക്കാര്‍ രക്ഷപെട്ടത്. പുലര്‍ച്ചെ അഞ്ചരയോടെ ആറ്റിങ്ങല്‍ ആലംകോട് വെയ്ലൂരില്‍ വച്ചാണ് അപകടമുണ്ടായത്.

ഓടിക്കൊണ്ടിരുന്ന ബസിന്റെ പിന്‍വശത്തെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. അതിന് ശേഷം 200 മീറ്ററോളം മുന്നോട്ടു പോയ വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. ഇതില്‍ ഒരു ടയര്‍ ഇതു വരെയും കണ്ടെത്താനായില്ല. അതിനായി തെരച്ചില്‍ നടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു.

ഉയർന്നു പറക്കാൻ ചിറകുകളുമാടി  കിളിമാനൂർ ബി ആർ സി

ഉയർന്നു പറക്കാൻ ചിറകുകളുമാടി കിളിമാനൂർ ബി ആർ സി

കിളിമാനൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന ഭിന്നശേഷി കുട്ടികളുടെ ഏകദിന സ്നേഹസംഗമം “ഉയരെ- 23 ” പദ്ധതി സംഘടിപിച്ചു. ഗാർഹിക അന്തരീക്ഷത്തിൽ നിന്ന് പുറത്തു പോകാൻ പരമാവധി താൽപര്യം കാണിക്കുന്ന കുട്ടികളെയും രക്ഷകർത്താക്കളേയും പുത്തൻകുളം കാവേരി ആനത്താവളത്തിലെത്തിച്ചാണ് ഏകദിനസംഗമം ഒരുക്കിയത്.കിളിമാനൂർ ബി ആർ സി പരിധിയിലെ എഡ്യൂക്കബിൾ, ട്രെയ് നബിൾ, കസ്റ്റോടിയൽ വിഭാഗത്തിലായി 65 കുട്ടികൾക്കാണ് എല്ലാ ബുധനാഴ്ചയും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്നത്.

എട്ട് പഞ്ചായത്തുകളിൽ നിന്നായി കസ്റ്റോടിയൽ വിഭാഗത്തിൽ വരുന്ന 30 ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ 80 പേർ സംഗമത്തിൽ പങ്കെടുത്തു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ശാഖയുടെ നേതൃത്വത്തിൽ ദന്തപരിശോധന ക്യാമ്പും,ബിഎൻ ഐ അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ശിശുദിന ഉപഹാര വിതരണവും, അജിൽ മണിമുത്തും സംഘവും അവതരിപ്പിച്ച നാടൻപാട്ട് ദൃശ്യ ശ്രവ്യ വിരുന്നും സ്നേഹ സംഗമത്തിന് കൂടുതൽ മികവേകി. പുത്തൻകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അമ്മിണിയമ്മ സ്നേഹസംഗമം ഉദ്ഘാടനം ചെയിതു.സ്പെഷ്യൽ എഡ്യൂക്കേറ്റർ മഞ്ജു മാത്യു അധ്യക്ഷത വഹിച്ചു.ജില്ലാ പ്രോഗ്രാം ഓഫീസർ ബി ശ്രീകുമാരൻ, ട്രെയിനർ വൈശാഖ് കെ എസ്, ആർ സി കോഡിനേറ്റർ സ്മിത പി കെ, ഡോക്ടർമാരായ ദീപ ജി,അരുൺ എസ് , ഷമീം മുഹമ്മദ്,അരുൺ എസ് ബാബു,ആറ്റിങ്ങൽ ഗിരിജാസ് ലാബിന്റെ മേധാവിയായ ഡോക്ടർ ഗിരിജ വി എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

മകള്‍ക്കൊപ്പം സ്‌കൂളിലേക്ക് വരുംവഴി സ്‌കൂട്ടറില്‍ കാറിടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

മകള്‍ക്കൊപ്പം സ്‌കൂളിലേക്ക് വരുംവഴി സ്‌കൂട്ടറില്‍ കാറിടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച അധ്യാപിക കാറിടിച്ച് മരിച്ചു. പുഴനാട് ലയോള സ്‌കൂളിലെ അധ്യാപിക അഭിരാമി (33) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ അര്‍പ്പിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 10 വയസ്സുള്ള മകള്‍ അര്‍പ്പിതയ്‌ക്കൊപ്പം സ്‌കൂളിലേക്ക് വരികയായിരുന്നു അഭിരാമി. ഇതിനിടെയാണ് കള്ളിക്കാട് ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചത്.