by Midhun HP News | Aug 5, 2023 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: നഗരൂർ കൃഷിഭവന് രാമനെല്ലൂർകോണത്ത് നിർമ്മിക്കുന്ന സ്മാർട്ട് കൃഷിഭവൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒ എസ് അംബിക എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി. 2800 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് കെട്ടിടം ഒരുക്കുന്നത്. കെട്ടിടത്തിനായി പഞ്ചായത്ത് ഭരണസമിതിക്കൊപ്പം ഇടപെടൽ നടത്തിയ മുൻ കൃഷിഓഫീസർ റോഷ്ന യെ ചടങ്ങിൽ ആദരിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ എസ് വിജയലക്ഷ്മി സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി മുഖ്യ പ്രഭാഷകനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വെള്ളല്ലൂർ കെ അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ഷീജ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം രഘു, ജില്ലാ കൃഷിഓഫീസർ എസ് അനിൽകുമാർ, മുൻ ക-ൃഷി ഓഫീസർ റോഷ്ന പഞ്ചായത്തംഗങ്ങളായ അനോബ് ആനന്ദ്, ആർ എസ് രേവതി, എസ് ശ്രീലത, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം ഷിബു, ഡി രജിത്, ശ്രീകുമാർ, കെ വാസുദേവ് കുറുപ്പ്, കെ ശശിധരൻ, എസ് സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ എസ് വിജയലക്ഷ്മി സ്വാഗതവും കൃഷി ഓഫീസർ വി ജെ നിയ സെലിൻ നന്ദിയും പറഞ്ഞു.
by Midhun HP News | Aug 5, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വ്യവസായിക പരിശീലന വകുപ്പ് ഗവ ഐടിഐ ആറ്റിങ്ങൽ അഡ്മിഷൻ 2023 വർഷത്തെ ഐടിഐ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഐടിഐ നോട്ടീസ് ബോർഡിലും ജാലകം പോർട്ടലിലും ( https://iti admissions.kerala.gov.in/iti.php?id=18) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിശദവിവരങ്ങൾക്ക്: 0470 2622391 എന്ന നമ്പറിൽ ബന്ധപ്പെടുക.
by Midhun HP News | Aug 4, 2023 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് സ്വദേശി വിവേക് (27) ആണ് അറസ്റ്റില് ആയത്. പ്രണയം നടിച്ച് വിവാഹം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ് പല പ്രാവശ്യം പതിനാറു കാരിയെ ഇയാൾ പീഡിപ്പിച്ചു. ചിറയിൻകീഴ് ഇൻ സ്പെക്ടര് അനുപ്, അസിസ്റ്റൻറ് സബ് ഇൻ സ്പെക്ടര് സജീഷ് സിവിൽ പോലീസ് ഓഫീസര് മാരായ ഹരി, ബിനു എന്നിവര് അടങുന്ന സംഘം ആണ് പ്രതിയെപടിച്ചത്.
by Midhun HP News | Aug 4, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മുതലപ്പൊഴി ഹാർബറിൽ ആറ്റിങ്ങൽ എം. പി അടൂർ പ്രകാശ് നടത്താനിരുന്ന ഉപവാസ സമരം ഈ മാസം ഏഴാം തീയതി രാവിലെ 9 മണിക്ക് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മുതലപ്പൊഴിയിലെ തുടരെ തുടരെ യുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെടണമെന്നും, അപകടത്തിൽ മരിച്ച മുഴുവൻ മത്സ്യതൊഴിലാളികളുടെ കുടുബങ്ങളെയും സർക്കാർ സംരക്ഷിക്കണം എന്നുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അടൂർ പ്രകാശ് എം. പി. രാവിലെ മുതൽ വൈകുന്നേരം വരെ മുതലപ്പൊഴി ഫിഷിങ് ഹാർബറിന്റെ ഓഫീസിനു മുന്നിൽ ഉപവാസസമരം നടത്തുന്നത്
by Midhun HP News | Aug 4, 2023 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നിര്യാതനായ മുൻ ആറ്റിങ്ങൽ എം.എൽ.എ യും, സംസ്ഥാന മന്ത്രിയും, ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ അനുസ്മരണ യോഗം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. ബിഷ്‌ണു അദ്ധ്യക്ഷൻ ആയിരുന്നു..സി പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. ലെനിൻ, സി.പി.ഐ നിയോജക മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ ഡി.സി.സി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, കെ.പി.സി.സി നിർവാഹക സമിതി മുൻ ഭാരവാഹികളായ വിഎസ് അജിത് കുമാർ. അഡ്വ. വി.ജയകുമാർ,വക്കം പഞ്ചായത്തു പ്രസിഡന്റ് എം.
ലാലിജ ആർ.എസ്. പി മണ്ഡലം പ്രസിഡണ്ട് എ. അനിൽ മുസ്ലിം ലീഗ് നേതാവ് ആലം കോട് സലാം ,ആറ്റിങ്ങലിലെ വ്യാപാരി വ്യവസായി ഭാരവാഹികൾ.മുനിസിപ്പൽ, കൗൺസിലർമാർ, പ,ഞ്ചായത്ത് മെമ്പർ മാർ, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികൾ തുടങ്ങി ആറ്റിങ്ങലിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു.
by Midhun HP News | Aug 4, 2023 | Latest News, ജില്ലാ വാർത്ത
വർക്കല: അയിരൂരിൽ ചാരുംകുഴിയിൽ ദിനേശ്ഭവനിൽ ദിനേശനെയാണ് ബന്ധുവായ ബിനു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ രണ്ടാം തീയതി ബുധനാഴ്ച ദിനേശന്റെ വീട്ടിൽ ബന്ധുവായ ബിനു എത്തുകയും തുടർന്ന് കുടുംബ പ്രശ്നങ്ങൾ സംസാരിച്ച് വാക്കേറ്റവും ഉണ്ടായി. അതേ തുടർന്ന് ദിനേശൻ ബിനുവിനോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു അത് കൈയാങ്കളിയിലായിരുന്നു അവസാനിച്ചത്. ഇതിൻറെ വൈരാഗ്യത്താൽ ബിനു രാത്രി 8 മണിയോടെ ഇടവഴിയിൽ പതിയിരുന്ന് ദിനേശനെ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു. അക്രമിയായ ബിനു വാളിന്റെ പിടി ഭാഗം വച്ച് ദിനേശന്റെ തലയിലും മുഖത്തും ചുണ്ടിലും ഇടിക്കുകയായിരുന്നു. അതിനുശേഷം വാൾ ഉപയോഗിച്ച് ദിനേശിന്റെ കഴുത്തിൽ ആഞ്ഞു വെട്ടിയ നേരം ദിനേശൻ ഒഴിഞ്ഞു മാറിയതിനാൽ ദിനേശിന്റെ മൂക്കിലും കവിളിലും വെട്ടുകൾ കൊണ്ടു. ദിനേശിന്റെ മൂക്ക് വെട്ടുകൊണ്ട് തൂങ്ങിപ്പോയ അവസ്ഥയിലായിരുന്നു ഗുരുതരമായി പരിക്കേറ്റ ദിനേശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സയിലാണ്. ദിനേശിന്റെ മാതൃസഹോദരി ഭർത്താവാണ് പ്രതിയായ ബിനു. സംഭവദിവസം രാത്രി തന്നെ അയിരൂർ പോലീസ് ബിനുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Recent Comments