by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് രാജിവെക്കും. സംസ്ഥാനത്ത് ബിജെപിയുടെ പരാജയം അംഗീകരിച്ചുകൊണ്ടാണ് ബൊമ്മെയുടെ രാജി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി കോൺഗ്രസ് എംഎൽഎമാരുടെ യോഗം നാളെ നടക്കും. ഡികെ ശിവകുമാറിനോ സിദ്ധരാമയ്യക്കോ ആണ് സാധ്യത. മന്ത്രിയായി സിദ്ധരാമയ്യയ്ക്കാണ് കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ അധികാരം പിടിക്കാൻ വരുണയിൽ കോൺഗ്രസ് തുറുപ്പു ചീട്ടാക്കിയതും കെ സിദ്ധരാമയ്യയെയാണ്.
ആ തീരുമാനം തെറ്റിയില്ലെന്നു തന്നെ പറയാം. എന്നാൽ സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിപ്പിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) തെരഞ്ഞെടുത്തതും ശക്തനായ കോൺഗ്രസ് നേതാവ് വി. സോമണ്ണയെയായിരുന്നു. എന്നാൽ, 46,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിദ്ധരാമയ്യ ഇവിടെ വിജയിച്ചു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൂടി വരുമ്പോൾ ദക്ഷിണേന്ത്യയിൽ ബിജെപി സമ്പൂജ്യരായി. വൊക്കലിംഗ, ദളിത്, മുസ്ലിം വോട്ടുകൾ കോൺഗ്രസിനൊപ്പം ഒഴുകിയതോടെ രാഹുൽ ഗാന്ധിക്കും പ്രവർത്തകർക്കും തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ജാതിസമവാക്യങ്ങളും ധ്രുവീകരണവും മുസ്ലിം സംവരണം നടപ്പാക്കില്ലെന്ന പ്രഖ്യാപനങ്ങളും അഴിമതി, ഹലാൽ, ഹിജാബ്, ടിപ്പു-സവർക്കർ വിവാദം തുടങ്ങി പയറ്റാവുന്ന അടവുകളെല്ലാം പയറ്റിയിട്ടും ബിജെപി നിലംപതിച്ചു.
രാഹുലും പ്രിയങ്കയും അടങ്ങിയ കോൺഗ്രസ് ദേശീയ നേതാക്കൾ കർണാടകയിൽ പ്രചാരണം നടത്തിയപ്പോൾ ബിജെപി ഇറക്കിയത് സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ. മോദിപ്രഭാവത്തിൽ പക്ഷേ കർണാടക തകർന്നുതരിപ്പണമായി. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആകെ 129 ലോക്സഭാ സീറ്റുകളുണ്ടെങ്കിലും അതിൽ 29 എണ്ണം മാത്രമായിരുന്നു ബിജെപിക്കുള്ളത്. അവയിൽ മിക്കതും കർണാടകയിലും. ഇപ്പോൾ അതും നഷ്ടപ്പെട്ടതോടെ ദക്ഷിണേന്ത്യ ഇനി പിടിക്കണമെങ്കിൽ ചില്ലറ തന്ത്രങ്ങളൊന്നും പയറ്റിയാൽ പോര. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നെങ്കിൽ കോൺഗ്രസിനൊരു തിരിച്ചുവരവ് സംശയമാണ്. പക്ഷേ എക്‌സിറ്റ് പോളുകളെ പോലും അമ്പരപ്പെടുത്തിയാണ് കോൺഗ്രസ് വിജയിച്ചത്.
by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്നിലാക്കി ഒരുവട്ടം മുഖ്യമന്ത്രിയായ സിദ്ധരാമയ്യ, ഖാര്‍ഗെയുടെ അനുഗ്രഹത്തോടെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തുമോ? കര്‍ണാടകയില്‍ തിളങ്ങുന്ന ജയത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്കു കുതിക്കുമ്പോള്‍ കൗതുകത്തോടെ ഉയരുന്ന ചോദ്യങ്ങളിലൊന്ന് അതാണ്. സോഷ്യലിസ്റ്റ് രാഷ്ട്രീയധാരയില്‍നിന്നു കോണ്‍ഗ്രസില്‍ എത്തി ഏഴാം വര്‍ഷമായിരുന്നു, മുഖ്യമന്ത്രിപദം എന്ന സ്വപ്‌നത്തിലേക്കു സിദ്ധരാമയ്യ കൈയെത്തിപ്പിടിച്ചത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന മല്ലികാര്‍ജുന ഖാര്‍ഗെയായിരുന്നു, അതിനു വിഘാതമാവുമെന്നു തോന്നിച്ചയാള്‍. ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടായിട്ടും നിയസഭാകക്ഷിയില്‍ നിദ്ധുവിനെ ജയിക്കാന്‍ ഖാര്‍ഗെയ്ക്കായില്ല. അങ്ങനെ 2013 മുതല്‍ 2018വരെ സിദ്ധരാമയ്യ കര്‍ണാകയുടെ മുഖ്യമന്ത്രിയായി.

by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുള്ളിയൻകാവ് റസിഡന്റ്സ് അസ്സോസിയേഷന്റെ 18-ാമത്തെ വാർഷിക പൊതുയോഗം നടത്തുന്നു. മുള്ളിയൻകാവ് ക്ഷേത്ര ആഡിറ്റോറിയത്തിൽ ഞായറാഴ്ച (14-5-2023)വൈകുന്നേരം 3 മണിയ്ക്കാണ് പൊതുയോഗം ആരംഭിക്കുന്നത്. വിവിധ പരിപാടികളോടുകൂടി നടത്തുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഐ എസ് എച്ച് ഒ കടയ്ക്കാവൂർ സജിൻ എൽ നിർവഹിയ്ക്കും. എം കെ ആർ എ പ്രസിഡന്റ് ദാമോദരൻ എൻ അധ്യക്ഷനാകും.

by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പകൽക്കുറി ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെ “പുസ്തകതണൽ” എന്ന പദ്ധതിയുടെ ഭാഗമായി ലൈബ്രറി ആരംഭിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡിലും ലൈബ്രറി എന്ന പദ്ധതിയാണ് ഇത്. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ചിറയിൻകിഴ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായിരുന്ന എസ്. അജയകുമാറിന്റെ ചരമ ദിനമായ മെയ് 1 മുതൽ ഒരു മാസത്തിനകം എല്ലാ വാർഡിലും ലൈബ്രറി ആരംഭിക്കും.
ഹോമിയോയിൽ പുസ്തകങ്ങൾ നൽകിയത് പകൽക്കുറി ഗവ.എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റ് ആണ്. കണ്ണാടി അലമാര 2 എണ്ണം സ്പോൺസർ ചെയ്തത് ഷുക്കൂർ, സുമിയാ പള്ളിക്കൽ പെയിന്റിംഗ് വർക്ക്, ജോഷ്മോൻ പി കെ കൊട്ടിയംമുക്ക് എന്നിവരാണ്. ഇതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന നിർവഹിച്ചു. പി ടി എ പ്രസിഡന്റ് മനു അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം ഓഫീസർ കപിൽരാജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. രഘൂത്തമൻ, അനിൽ. പി, പ്രിൻസിപ്പൽ ഷീല ബി, ഹോമിയോ ഡോക്ടർ സഹീർ അബ്ബാസ്, സീനിയർ അസിസ്റ്റന്റ് ഉദയകുമാർ,എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി അനീഷ്, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം സുരേഷ്,എൻ എസ് എസ് ലീഡേഴ്‌സ് ആയ കാർത്തികേയൻ, ദേവിക തുടങ്ങിയവർ പാരിപാടിയിൽ പങ്കെടുത്തു. ഈ ലൈബ്രറിയ്ക്ക് “ഡോ. വന്ദനാദാസ് ലൈബ്രറി & റീഡിങ് റൂം” എന്ന് പേര് നൽകി.

by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും വിജയം. ഡി കെ ശിവകുമാർ, സിദ്ധരാമയ്യ അടക്കമുള്ള പ്രമുഖർ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഭരണം ഉറപ്പിച്ച് 124 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ കൃത്യമായ ലീഡ് നേടിയും പിന്നീടങ്ങോട്ട് നില മെച്ചപ്പെടുത്തിയുമായിരുന്നു കോണ്‍ഗ്രസിന്റെ മുന്നേറ്റം. അഭിമാനപോരാട്ടത്തില്‍ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തോടെ ജയം ഉറപ്പിച്ചതും പാര്‍ട്ടിയ്ക്ക് നേട്ടമായി. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മികച്ച ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചിരിക്കുന്നത്. അതേസമയം, ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാര്‍ പരാജയപ്പെട്ടു. രാജ്യമൊട്ടാകെ കോൺഗ്രസ് പ്രവർത്തകർ മിന്നും വിജയത്തിന്റെ ആഘോഷത്തിലാണ്.

by Midhun HP News | May 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: കര്‍ണാടകയില്‍ അധികാരം ഉറപ്പിച്ചെങ്കിലും കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളികള്‍ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കുമെന്നതാണ് പാര്‍ട്ടിക്ക് മുന്നില്‍ ഇനിയുള്ള വെല്ലുവിളി. മുന്‍ തെരഞ്ഞടുപ്പുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണമെങ്കില്‍ ഇത്തവണ അങ്ങനെയായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുപോലെ ആഗ്രഹിക്കുന്നു എന്നതാണ് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നത്. ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് സാധ്യമായ എല്ലാ ശ്രമവും നടത്തേണ്ടിവരും. തെരഞ്ഞെടുപ്പ് പ്രചാരണസമയത്തുതന്നെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സോണിയയും രാഹുലും നടത്തിയ ശ്രമം പരിപൂര്‍ണമായി ഫലം കണ്ടിരുന്നില്ല.
ഇത് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഇതിനകം സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇതിനര്‍ഥം തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് തന്നെയാണ് സിദ്ധരാമയ്യ പറയാതെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ തന്റെ കഠിനാദ്ധ്വാനമാണ് കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ മികച്ച വിജയത്തിന് കാരണമായതെന്നാണ് ശിവകുമാറിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ താനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യനെന്ന് ശിവകുമാറും കരുതുന്നു.
വോട്ടെണ്ണല്‍ തുടങ്ങി കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നതിനിടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന അവകാശവാദവുമായി മകന്‍ യതിന്ദ്ര രംഗത്തുവന്നിരുന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെപോലെ ശിവകുമാറിനും ആഗ്രഹമുണ്ടാകും. ഇത് ജനാധിപത്യത്തില്‍ തെറ്റല്ല. തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം ആരാഞ്ഞ ശേഷം മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമതീരുമാനമെടുക്കുകയെന്നായിരുന്നു സിദ്ധരാമയ്യ പ്രചാരണത്തിനിടെ പറഞ്ഞത്.
ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നതിനോടാണ് ഗാന്ധി കുടുംബത്തിന് ഏറെ താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ചില നിര്‍ണായക വേളയില്‍ ശിവകുമാര്‍ സ്വീകരിച്ച നടപടികളാണ് അദ്ദേഹത്തെ ദേശീയതലത്തില്‍ ഏറെ ശ്രദ്ധേയന്‍ ആക്കിയത്. 2017ല്‍ അഹമ്മദ് പട്ടേല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയം ഉറപ്പാക്കിയത് ശിവകുമാറിന്റെ ബുദ്ധിയായിരുന്നു. രാഹുലിന്റെ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ വന്‍ വിജയമാക്കിയതിന് പിന്നിലും ശിവകുമാര്‍ തന്നെയായിരുന്നു. കോണ്‍ഗ്രസിലെ കൂട്ടായ പരിശ്രമമാണ് വന്‍ വിജയം ഉണ്ടാക്കിയതെന്നാണ് ശിവകുമാറിന്റെ നിലാപട്. തന്നെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയാണ് ഒന്നാമത്. മുഖ്യമന്ത്രിസ്ഥാനം പിന്നീടാണ്. മുഖ്യമന്ത്രിയുടെ പാര്‍ട്ടി എന്തുതീരുമാനമെടുത്താലും താന്‍ അത് അംഗീകരിക്കുമെന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്. ഇരുവരെയും കൂടാതെ ജി പരമേശ്വരയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന അഭിപ്രായക്കാരനാണ്.
Recent Comments