സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പക‍ര്‍ത്തി ഫോണിൽ സൂക്ഷിച്ചു, സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ  പുറത്താക്കി

സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പക‍ര്‍ത്തി ഫോണിൽ സൂക്ഷിച്ചു, സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ പുറത്താക്കി

ആലപ്പുഴ : ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. അന്വഷണ കമീഷൻ റിപ്പോർടിനെ തുടർന്നാണ് പുറത്താക്കിയത്. കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി.

രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടാവുന്നത്. എ.പി സോണ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് സിപിഎം പാർട്ടിയിൽ പ്രവ‍ര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ് പരാതി നൽകിയത്. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു. സോണയുടെ സഹപ്രവർത്തകയടക്കമുള്ള സ്ത്രീകളുടെ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമുണ്ടായത്.

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടുന്ന ആദ്യ ജില്ലയായി കൊല്ലം

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടുന്ന ആദ്യ ജില്ലയായി കൊല്ലം

രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. 10 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ കഴിഞ്ഞതോടെയാണ് രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയെന്ന ഖ്യാതി കൊല്ലത്തിന് ലഭിക്കുന്നത്. നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയാണ് കൊല്ലമെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ അട്ടിമറിയ്ക്കാനും, മൂല്യങ്ങൾ തകർക്കാനുമുള്ള ശ്രമങ്ങളെ ഇല്ലാതാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണനിർവ്വഹണം ഭരണഘടനയ്ക്ക് അനിരൂപകരണം ആകണം. അല്ലാത്ത പക്ഷം ഭരണഘടനയെ നശിപ്പിക്കാൻ കഴിയും. അത്തരം ശ്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ വിമർശനം.

ജില്ലാപഞ്ചായത്തും ആസൂത്രണസമിതിയും കിലയും ചേർന്ന് ‘ദി സിറ്റിസൺ’ കാമ്പെയിനിലൂടെയാണ് സമ്പൂർണ ഭരണഘടനാ സാക്ഷരത പദ്ധതി പൂർത്തീകരിച്ചത്. ജില്ലയിലെ ഏഴുലക്ഷം കുടുംബങ്ങളിലെ 23 ലക്ഷം പൗരന്മാർക്കാണ് ഭരണഘടനാ സാക്ഷരത നൽകാൻ ലക്ഷ്യമിട്ടത്. 90 ശതമാനത്തിലധികം പേർക്കും ഭരണഘടനയെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും ജില്ലയിൽ പൂർത്തീകരിച്ചു. ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇലക്ട്രിക് ഓട്ടോറിക്ഷ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച പ്രതി അറസ്റ്റിൽ

ഇലക്ട്രിക് ഓട്ടോറിക്ഷ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ: ഇലക്ട്രിക് ഓട്ടോ നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച സ്ഥാപന ഉടമയായ ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷന് സമീപം ശ്രീകൃഷ്ണ വിലാസം ബംഗ്ലാവിൽ വരുൺ കൃഷ്ണ(28) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ മാമം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന വികെ ആട്ടോ മൊബൈൽസ് എന്ന സ്ഥാപനം വഴി ഇലക്ട്രിക് ഓട്ടോറിക്ഷ നൽകാമെന്ന് പറഞ്ഞ് നെടുമങ്ങാട് സ്വദേശി അബദുൽ ഖരി എന്നയാളിൽ നിന്നും 375000/- രൂപയും, തിരുവനന്തപുരം മണക്കാട് സ്വദേശി സതീഷ് കുമാർ എന്നയാളിൽ നിന്നും 350000/- രൂപയും കബളിപ്പിച്ച ശേഷം ഓട്ടോയും പണവും നൽകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്‌പി ജി ബിനുവിൻറ നിർദേശപ്രകാരം ആറ്റിങ്ങൽ ഐഎസ്എച്ഒ തൻസി അബ്ദുൽ സമദ്, എസ്‌ഐ ഉണ്ണികൃഷ്ണൻ നായർ, റാഫി, എ എസ് ഐ രാജീവൻ, എസ്‌പിഒ മനോജ് കുമാർ, പ്രസേനൻ, റിയാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി സമാനമായ രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിലക്കുകളില്ലാതെ, കണ്‍ക്കുളിർക്കെ കാണാം നിയമസഭ; പുസ്തകോത്സവത്തിന് വൻജനം

വിലക്കുകളില്ലാതെ, കണ്‍ക്കുളിർക്കെ കാണാം നിയമസഭ; പുസ്തകോത്സവത്തിന് വൻജനം

സുരക്ഷാ കടമ്പകള്‍ കടക്കാതെ, വിലക്കുകളൊന്നുമില്ലാതെ നിയമ നിര്‍മാണ സഭ കണ്‍കുളിര്‍ക്കെ കാണാം. രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ നീക്കിയതോടെ വന്‍ ജനക്കൂട്ടമാണ് സഭ കാണാനെത്തുന്നത്. തലസ്ഥാന നഗരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന നമ്മുടെ നിയമസഭാ മന്ദിരം ശരിക്കൊന്നു കാണാന്‍ കൊതിക്കുന്നവർക്ക് ഇതാണവസരം. കുട്ടിക്കൂട്ടം ആവേശത്തോടെ നീങ്ങുന്നത് നിയമസഭാ കവാടത്തിനുളളിലേയ്ക്ക് നീങ്ങുന്ന കാഴ്ചകളാണ് അവിടെ. സഭാ മന്ദിരത്തിനു ചുററും നടന്നു കാണാം. പിന്നെ സഭയ്ക്കുളളിലെ കാഴ്ചകളും. മ്യൂസിയം, സന്ദര്‍ശക ഗാലറി എല്ലായിടത്തും പ്രവേശനമുണ്ട്.

നേരത്തെയും പൊതുജനങ്ങള്‍ക്ക് പ്രവേശമനുവദിച്ചിട്ടുണ്ടെങ്കിലും നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു ജനകീയ ഉത്സവമാകുന്നത്. ബസുകളിലാണ് ഓരോ സ്കൂളുകളും കുട്ടികളെയെത്തിക്കുന്നത്. പുസ്തകോത്സവത്തിനും തിരക്കേറുകയാണ്. നാടനും മറുനാടനും ഒക്കെ കിട്ടുന്ന ഭക്ഷണശാലകളാണ് മറ്റൊരാകര്‍ഷണം. രാത്രിയായാല്‍ വൈദ്യുത ദീപാലങ്കാരങ്ങളാല്‍ സഭാ മന്ദിരം മിന്നിത്തിളങ്ങും. ക്രിസ്മസ്, പുതുവത്സരാഘോഷ വേളയിലെ നഗരക്കാഴ്ചകളെ കടത്തിവെട്ടുന്ന അക്ഷരോത്സവം നാളെ (15) സമാപിക്കും.

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി; ചരിത്ര തീരുമാനവുമായി കുസാറ്റ് ; ഹാജരിൽ 2 ശതമാനം ഇളവ്, കേരളത്തിലാദ്യം

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി; ചരിത്ര തീരുമാനവുമായി കുസാറ്റ് ; ഹാജരിൽ 2 ശതമാനം ഇളവ്, കേരളത്തിലാദ്യം

കൊച്ചി: സർവ്വകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്ന ഒരു നിർണായക തീരുമാനം എത്തിയിരിക്കുകയാണ്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഈ സെമസ്റ്റർ മുതലാണ് ആർത്തവ അവധി നടപ്പിലാക്കുന്നത്. എസ്എഫ്ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്‍റെ ഇടപെടലിലാണ് പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി നൽകാൻ സർവ്വകലാശാല അനുമതിയായത്. കൊച്ചിയിലെ കുസാറ്റ് ക്യാംപസ്സിലും സർവ്വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാംപസുകളിലും അവധി വിദ്യാർത്ഥിനികൾക്ക് കിട്ടും.

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍; കമ്മീഷന്‍ ഉത്തരവായി

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍; കമ്മീഷന്‍ ഉത്തരവായി

തിരുവനന്തപുരം: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുപരീക്ഷ എഴുതുന്ന കാര്യത്തില്‍ 2016 ലെ ഭിന്നശേഷി അവകാശ നിയമം 17ാം വകുപ്പില്‍ നിര്‍ദേശിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ ഉത്തരവായി.

മഹാത്മ ഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ കുറവിലങ്ങാട് ദേവമാതാ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റില്‍ ഫയല്‍ ചെയ്ത കേസിലാണ് സുപ്രധാനമായ ഉത്തരവ്.

ഉത്തരവിന്റെ പകര്‍പ്പ് കേരളത്തിലെ കല്പിത സര്‍വ്വകലാശാലയും, കേന്ദ്ര സര്‍വ്വകലാശാലയും ഉള്‍പ്പെടെ എല്ലാ സര്‍വ്വകലാശാല രജിസ്ട്രാര്‍മാര്‍ക്കും, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.