by Midhun HP News | Nov 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവം 14ന് ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ ആരംഭിക്കും. നാല് ദിവസം ഏഴ് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ മൂവായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. 14ന് രചന മത്സരങ്ങൾ നടക്കും. 15ന് രാവിലെ 9.30ന് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. നാഷിദ് എം. ഫാമി മുഖ്യാഥിതി ആയിരിക്കും. 17ന് വൈകുന്നേരം 4ന് സമാപന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മാന വിതരണം വി.ശശി എം.എൽ.എ നിർവ്വഹിക്കും.

by Midhun HP News | Nov 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റി (കെ-ടെസ്റ്റ്)നുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. നവംബർ 14- ന് വൈകുന്നേരം 5 മണി വരെയാണ് തീയതി നീട്ടിയത്. പരീക്ഷാഹാൾ ടിക്കറ്റ് നവംബർ 8 മുതൽ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയിൽ തെറ്റായ വിവരം ഉൾപ്പെടുത്തിയവർക്ക് അത് തിരുത്താനുള്ള അവസരവും നീട്ടിയിട്ടുണ്ട്. അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികൾക്കും https://ktet.kerala.gov.in വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗ് ഇൻ ചെയ്ത് തിരുത്തലുകൾ വരുത്താം. ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡിയും നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്.

നവംബർ 14 ന് വൈകീട്ട് 5 മണിക്കു മുൻപായി അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും അപ്ലിക്കേഷൻ എഡിറ്റ് എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഫോട്ടോ മാറ്റുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ, സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി എന്നിവയും തിരുത്താം.
by Midhun HP News | Nov 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം കടമ്പാട്ടുകോണം ദേശീയപാതയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം.
കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്.
ഇരു വാഹനത്തിലുണ്ടായിരുന്നവരേയും ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

by Midhun HP News | Nov 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതി വിട്ടയച്ച നളിനി, രവിചന്ദ്രന്‍ ശന്തനു എന്നിവര്‍ ജയില്‍ മോചിതരായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് വൈകിട്ടാണ് മൂവരും ജയില്‍ മോചിതരായത്. കേസില്‍ ശിക്ഷിക്കപ്പെട്ട നളിനിയും ഭര്‍ത്താവ് ശ്രീഹരനും ഉള്‍പ്പെടെ ശേഷിക്കുന്ന 6 പേരെയും ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ കഴിഞ്ഞദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട എ ജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവര്‍ക്കും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്ന എന്നിവര്‍ വ്യക്തമാക്കി. ഭരണഘടനയുടെ 142ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചാണ്, പേരറിവാളനെ മോചിപ്പിക്കാന്‍ മെയ് 18ന് സുപ്രീം കോടതി ഉത്തരവിട്ടത്.

1991 മെയ് 21ന് ആണ് തമിഴ്നാട്ടിലെ ശ്രീപെരുപത്തൂരില്‍ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. നളിനി, രവിചന്ദ്രന്‍, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 1999ല്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ ദയാഹര്‍ജിയില്‍ രാഷ്ട്രപതിയുടെ തീരുമാനം നീണ്ടതോടെ ശിക്ഷ ജീവപര്യന്തമായി ചുരുക്കി 2014ല്‍ ഉത്തരവിറക്കി. നളിനിയ്ക്കു മകള്‍ ഉള്ളതു കണക്കിലെടുത്ത് 2001ല്‍ വധശിക്ഷ ഇളവു ചെയ്തു.
by Midhun HP News | Nov 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: ബോളിവുഡ് താരം ഷാരൂഖ്ഖാനെയും സംഘത്തേയും മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു വച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുത്ത് സ്വകാര്യ ജെറ്റിലാണ് മുംബൈ വിമാനത്താവളത്തിൽ അദ്ദേഹം വന്നിറങ്ങിയത്. പിന്നാലെയാണ് നടനേയും സംഘത്തേയും കസ്റ്റംസ് തടഞ്ഞത്. ഷാരൂഖിന്റെ ഒപ്പമുള്ളവരുടെ ബാഗിൽ നിന്ന് വില കൂടിയ ആറ് ആഡംബര വാച്ചുകൾ കണ്ടെത്തിയതോടെയാണ് കസ്റ്റംസ് നടനേയും സംഘത്തേയും തടഞ്ഞു വച്ചത്. 18 ലക്ഷം രൂപയോളം വില വരുന്ന വാച്ചുകളാണ് പിടിച്ചെടുത്തത്.

കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 6.83 ലക്ഷം രൂപ അടച്ചതിന് പിന്നാലെ ഷാരൂഖിനേയും അദ്ദേഹത്തിന്റെ മാനേജരേയും രാത്രി തന്നെ വിട്ടയച്ചു. അതേസമയം ഷാരൂഖിന്റെ അംഗരക്ഷകരുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായി രാത്രിയിലും കസ്റ്റംസ് തടഞ്ഞു നിർത്തി. ഇന്ന് രാവിലെയാണ് ഇവരെ പോകാൻ അനുവദിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
by Midhun HP News | Nov 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കളിയ്ക്കുന്നതിനിടെ കിണറ്റില്‍ വീണ് പതിനാല് വയസുകാരന്‍ മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകന്‍ ആര്യനന്ദ് ആണ് മരിച്ചത്. പതിനാലുവയസായിരുന്നു. വൈകീട്ട് നാലുമണിയോടെയാണ് അപകടം. കൂട്ടുകാരുമൊത്ത് കളിയ്ക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേയ്ക്ക് കുട്ടി വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റിയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Recent Comments