by Midhun HP News | Nov 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: അടിമാലിയിൽ പത്താംക്ലാസുകാരിയെ ഗർഭിണിയാക്കിയ രണ്ടാനച്ഛൻ പിടിയിൽ. തൃശൂരിൽവച്ചാണ് പ്രതി പിടിയിലായത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു പ്രതി. വയറുവേദന എന്ന പേരിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. ഏതാനും നാളുകളായി രണ്ടാനച്ഛൻ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്.
വ്യാഴാഴ്ചയാണ് പെൺകുട്ടിയെ കടുത്ത വയറുവേദനയെ തുടർന്ന് അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് അറിയുന്നത്. ഉടനെ തന്നെ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി പെൺകുട്ടിയുടെ മൊഴി എടുക്കുന്ന സമയം രണ്ടാനച്ഛൻ ആശുപത്രിയിൽ നിന്ന് കടന്ന് കളയുകയായിരുന്നു.
by Midhun HP News | Nov 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലയണല്‍ മെസിയടക്കം ഏഴ് മുന്നേറ്റ താരങ്ങളാണ് ടീമിലുള്ളത്. എമിലിയാനോ മാര്‍ട്ടിനെസാണ് ഒന്നാം നമ്ബര്‍ ഗോള്‍ കീപ്പര്‍. ജെറോനിമോ റുള്ളി, ഫ്രാങ്കോ അര്‍മാനി എന്നിവരാണ് മറ്റ് ഗോള്‍ കീപ്പര്‍മാര്‍. 26 അംഗ ടീമിനെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. അഞ്ചാം ലോകകപ്പിനാണ് മെസി കളിക്കാനൊരുങ്ങുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും ഇതിഹാസ താരം പ്രതീക്ഷിക്കുന്നില്ല. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന 1930ലും 1990ലും 2014ലും ഫൈനലിലെത്തിയിട്ടുണ്ട്.

തന്ത്രശാലിയായ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസിമയും നേടിയാണ് ഖത്തറിലേക്ക് വരുന്നത്. അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് ടീമുകളാണ് അര്‍ജന്റീനയ്‌ക്കൊപ്പം മാറ്റുരയ്ക്കുന്നത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും.
ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റുള്ളി, ഫ്രാങ്കോ അര്‍മാനി.
പ്രതിരോധം: നഹുവേല്‍ മൊളിന, ഗോണ്‍സാലോ മോണ്ടിയല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസ്സെല്ല, നിക്കോളാസ് ഒടാമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യുന, നിക്കോളാസ് ടഗ്ലിയാഫിക്കോ, യുവാന്‍ ഫോയ്ത്.
മധ്യനിര: റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പാരെഡെസ്, അലെക്‌സിസ് മാക്ക് അല്ലിസ്റ്റര്‍, ഗുയ്‌ഡോ റോഡ്രിഗസ്, അലസാന്ദ്രോ ഗോമസ്,എന്‍സോ ഫെര്‍ണാണ്ടസ്, എസെക്യുയേല്‍ പലാസിയോസ്.
മുന്നേറ്റം: ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ, ലൗടാരോ മാര്‍ട്ടിനെസ്, ജൂലിയന്‍ ആല്‍വരെസ്, നിക്കോളാസ് ഗോണ്‍സാലെസ്, ജോക്വിന്‍ കൊറേയ, പൗളോ ഡിബാല.
by Midhun HP News | Nov 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വി. ശശി എംഎൽഎ നിർവഹിച്ചു. ഒന്നരക്കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് എംഎൽഎ നാടിന് സമർപ്പിച്ചത്. കുടിവെള്ള പദ്ധതി, ആറാട്ട്കടവ് നടപ്പാതയും ഫുട്പാത്തും , ഹൈമാവതിവിളാകം റോഡ്, ശാസ്താംനട റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. അതോടൊപ്പം പുതുതായി നിർമ്മിക്കുന്ന സ്മാർട്ട് അംഗൻവാടി കെട്ടിടത്തിന്റെ തറക്കല്ലിടലും ശിലാസ്ഥാപനവും എം. എൽ. എ നിർവഹിച്ചു. മൂന്ന് മാസത്തിനുള്ളിൽ കെട്ടിടനിർമ്മാണം പൂർത്തിയാകും.
പരിപാടിയിൽ എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയ കയർ തൊഴിലാളികളുടെ മക്കളെ കയർഫെഡ് ചെയർമാൻ എൻ. സായികുമാർ ആദരിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ തൃതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.
by Midhun HP News | Nov 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാവും. ഇടിയോടുകൂടിയ ശക്തമായ മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. 9 ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും മഴ തുടരും.
ഇടുക്കിയടക്കം 9 ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടുണ്ട്. കേരളാതീരത്ത് ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്തായി ഉണ്ടായ ന്യൂനമർദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം.

by Midhun HP News | Nov 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4820 ആയി.
ഇന്നലെ പവന് 360 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെ ഉണ്ടായ വര്‍ധന 680 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലാണ് സ്വര്‍ണവില. ഒരാഴ്ചക്കിടെ 1680 രൂപയാണ് വര്‍ധിച്ചത്.

by Midhun HP News | Nov 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കൊളാഷിന്റെ സഹായത്തോടെ ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ടൗൺ യുപിഎസിന് എതിർവശമുള്ള ചിറയിൻകീഴ് താലൂക്ക് ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഹാളിൽ നവംബർ 13 (ഞായർ) രാവിലെയാണ് മത്സരം നടത്തുന്നത്. നഴ്സറി കുട്ടികൾക്ക് ക്രയോൺ കളറിംഗ്), എൽ പി, യു പി കുട്ടികൾക്ക് (ക്രയോൺ), ഹൈസ്കൂൾ കുട്ടികൾക്ക് (വാട്ടർ കളർ).
മത്സര വിജയികൾക്ക് ട്രോഫിയും മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്. പേപ്പർ ഒഴികെ മറ്റ് വരപ്പ് സാധനങ്ങൾ കൊണ്ടുവരേണ്ടതാണ്. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ: 9496813931, 9946953070

Recent Comments