സയൻസ് ടാലെന്റ്റ് സെർച്ച് എക്സാമിൽ ഒന്നാം സ്ഥാനം നേടി അനുനന്ദ ഒ. ജി
ആറ്റിങ്ങൽ: എച്ച് എസ് വിഭാഗം ജില്ലാ സയൻസ് ടാലെന്റ്റ് സെർച്ച് എക്സാമിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അനുനന്ദ ഒ. ജി

ആറ്റിങ്ങൽ: എച്ച് എസ് വിഭാഗം ജില്ലാ സയൻസ് ടാലെന്റ്റ് സെർച്ച് എക്സാമിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ അനുനന്ദ ഒ. ജി

കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയ്ക്ക് പാകിസ്താനെതിരേ ഇന്ത്യയുടെ പ്രതികാരം. വിരാട് കോലി എന്ന റണ്‍ മെഷീന്‍ നിറഞ്ഞാടിയ 2022 ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഒറ്റയ്ക്ക് നിന്ന് പൊരുതിയ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ജയപരാജയങ്ങള്‍ മാറിമറഞ്ഞ മത്സരത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയം നേടിയത്. കോലി 82 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

160 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍.രാഹുലും അതിവേഗത്തില്‍ പുറത്തായതോടെ ഇന്ത്യ തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ രാഹുല്‍ പുറത്തായി. നസീം ഷാ താരത്തിന്റെ വിക്കറ്റ് പിഴുതു. നാല് റണ്‍സെടുത്ത രാഹുലിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റിലിടിക്കുകയായിരുന്നു. ഈ സമയം ഇന്ത്യയുടെ സ്‌കോര്‍ വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു.
രാഹുലിന് പകരം സൂപ്പര്‍താരം വിരാട് കോലി ക്രീസിലെത്തി. പിന്നാലെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടെ വിക്കറ്റും നഷ്ടപ്പെട്ടു. നാലാം ഓവറിലെ രണ്ടാം പന്തില്‍ രോഹിതിനെ ഹാരിസ് റൗഫ് സ്ലിപ്പില്‍ നിന്ന ഇഫ്തിഖറിന്റെ കൈയ്യിലെത്തിച്ചു. രോഹിത്തിനും നാല് റണ്‍സ് മാത്രമാണ് നേടാനായത്. രോഹിത്തിന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി.
കണ്ണൂര്‍: പാനൂര്‍ വള്ള്യായില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചുവര്‍ഷമായി വിഷ്ണുപ്രിയയുമായി അടുപ്പത്തിലായിരുന്നു. യുവതി മറ്റൊരാളുമായി അടുപ്പത്തിലായതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നും കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് പൊലീസിന് മൊഴിനല്‍കി. കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടില്‍ എത്തിയത്. പിന്‍വാതിലില്‍ കൂടിയാണ് വീടിനുള്ളില്‍ പ്രവേശിച്ചത്. ആദ്യം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. അടിയേറ്റ് ബോധരഹിതയായപ്പോള്‍ കത്തി കൊണ്ട് കഴുത്തറുത്തെന്നും പ്രതി പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പാനൂരിലെ സ്വകാര്യ ലാബ് ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ.ബന്ധുക്കള്‍ അടുത്ത വീട്ടിലെ മരണത്തിന് പോയ സമയത്താണ് ശ്യാംജിത്ത് വീട്ടില്‍ കടന്നത്. പാനൂരിലെ ടെക്സ്റ്റയില്‍സ് ജീവനക്കാരനാണ് ശ്യാംജിത്ത്. ബന്ധുവായ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. വിഷ്ണുപ്രിയയുടെ കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. മുറിക്കുള്ളിലെ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലനടത്തിയ ശേഷം, സംഭവ സ്ഥത്ത് നിന്നു കടന്ന ശ്യാംജിത്ത്, പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബർ നിർമ്മാണത്തിലെ ആശാസ്ത്രീയത പഠിക്കാൻ
സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തി. അഞ്ചുതെങ്ങ് മുതലപ്പൊഴി വിഷയത്തിൽ വീണ്ടും പഠനം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ.
ഹാർബറിന്റെ നിർമ്മാണത്തിലെ ആശാസ്ത്രീയതയും പ്രശ്‌നങ്ങളും പഠിക്കാൻ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉത്തരവിറക്കി.
ഹാർബർ ഭാഗത്ത് അടിയ്ക്കടിയുണ്ടാകുന്ന അപകടങ്ങളും മറ്റ് പ്രശ്‌നങ്ങളും പഠിച്ച് റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. പഠനറിപ്പോർട്ട് ലഭ്യമായ ശേഷം തുടർനടപടികളുണ്ടാകുമെന്ന് വകുപ്പ് അറിയിച്ചു.

ആറ്റിങ്ങൽ: എസ്. എസ് ഹരിഹരയ്യർ ഫൌണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച വിദ്യാഭ്യാസ പരിശീലകക്കുള്ള ദേശിയ അവാർഡ് ലഭിച്ച കേരള എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിലെ ഡോ. സിന്ധ്യക്ക് കർമ്മശ്രേഷ്ഠ അവാർഡും, പാരമ്പര്യ വിഷ ചികിത്സാ മേഖലയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജബ്ബാർ സജ്ജീവനി വൈദ്യ കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ട നൗഷാദ് വൈദ്യർക്കും കർമ്മ സേവാ അവാർഡും പതിനായിരത്തിയൊന്നു രൂപ വീതവും നൽകി ആദരിയ്ക്കുവാൻ തീരുമാനിച്ചു.

നവംബർ ഒന്ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ഫൌണ്ടേഷൻ പ്രസിഡന്റ് ഡോ. വി. എസ് അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരൻ എം. പി ഉത്ഘാടനം ചെയ്യും. അടൂർ പ്രകാശ് എം. പി അവാർഡുകൾ വിതരണം ചെയ്യും. പരിപാടിയുടെ വിജയത്തിലേക്ക് 201 പേരടങ്ങുന്ന സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി. ഡി. രാജേന്ദ്രൻ(ചെയർമാൻ), എസ്. ശ്രീരംഗൻ (ജനറൽ കൺവീനർ), കെ. സുബാഷ് ബാബു, ആലംകോട് സഫീർ, എം. കബീർ ദാസ്(വൈസ് ചെയർമാൻമാർ ) കെ. സുരേന്ദ്രൻ നായർ, ശാസ്തവട്ടം രാജേന്ദ്രൻ, പാണന്റെമുക്ക് സലിം, രതീഷ് ത്രിവർണ, വി. ചന്ദ്രിക, വക്കം സുധ (കൺവീനർമാർ ) എച്ച് . ബഷീർ, ആർ. വിജയകുമാർ, വി. പ്രമോദ് കുമാർ (ജോയിന്റ് കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
പെരുംകുളം: പൊതുവിദ്യാഭ്യാസ വകുപ്പ് നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും ചരിത്ര വിജയം നേടി പെരുംകുളം എ. എം എൽ പി. എസ്. പരീക്ഷ എഴുതിയ 27 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായതിലൂടെ മികച്ച പഠന മികവിനൊരു പൊൻ തൂവൽ കൂടി കരസ്ഥമാക്കുവാൻ കഴിഞ്ഞു. അധ്യാപകരുടെ മികച്ച ക്ലാസുകളും ചിട്ടയായ പരിശീലനവും എൽ.എസ്.എസ് വിജയത്തിന് മാറ്റുകൂട്ടി.

Recent Comments