കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഒഡിഷക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യൂന മർദ്ദ പാത്തിയുമാണ് കാലവർഷക്കാറ്റുകളെ ശക്തമാക്കുന്നത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട്, വയനാട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ ഇന്ന് (ജൂലൈ 11 തിങ്കൾ) അങ്കണവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കും അവധിയാണെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച എസ്എസ്എൽസി സേ പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ടെറസില്‍ കുടുങ്ങിയ മദ്ധ്യവയസ്‌കനെ പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി

ടെറസില്‍ കുടുങ്ങിയ മദ്ധ്യവയസ്‌കനെ പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി

പാലാ; വീടിന്റെ ടെറസിന് മുകളില്‍ ചപ്പുചവറുകള്‍ അടിച്ചുവാരാന്‍ കയറിയ മദ്ധ്യവയ്‌സക്കന്‍ പായലില്‍ തെന്നി വീണ് പരിക്കുപറ്റി. ടെറസില്‍ കുടുങ്ങിയ കുടുങ്ങിയ മദ്ധ്യവയസ്‌കനെ പോലീസും, ഫയര്‍ ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ചേറ്റുകുളം വൈക്കത്തുമല തെക്കേകുന്നുംപാറയില്‍ റ്റി.സി. തോമസ്(65) ആണ് പരിക്കുപറ്റി ടെറസില്‍ കുടുങ്ങിയത്.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വീഴ്ച്ചയില്‍ തലയിടിച്ച് വീണ തോമസിന് ബോധം നഷ്ടപ്പെടുകയായിരുന്നു. കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ തോമസിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും കോണിയിലൂടെ താഴെ ഇറക്കുവാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് രാമപുരം എസ്.ഐ. അരുണ്‍ കുമാറിന്റെ നേതൃത്വത്തലുള്ള പോലീസും, കൂത്താട്ടുകുളത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരോടൊപ്പം വല ഉപയോഗിച്ചാണ് തോമസിനെ താഴെയിറക്കിയത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു

രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു

കഴിഞ്ഞ ദിവസങ്ങളില്‍ 18,000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികള്‍. എന്നാല്‍ ഇന്നലെ 16,678 ആയി കേസുകളുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞതാകാം കേസുകളുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ഇന്നലെ 26 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ചികിത്സയിലുള്ളവര്‍ 1,30,713 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം അഞ്ചില്‍ താഴെയായിരുന്നു ടിപിആര്‍. ഇന്നലെ അത് 5.99 ശതമാനമായി ഉയര്‍ന്നു. 14,629 പേര്‍ കൂടി രോഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ശ്രീലങ്കയിലെ ജനങ്ങൾക്ക് ഒപ്പമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം: കൂടുതൽ സഹായം നൽകും

ശ്രീലങ്കയിലെ ജനങ്ങൾക്ക് ഒപ്പമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം: കൂടുതൽ സഹായം നൽകും

കൊളംബോ : ശ്രീലങ്കയിലെ ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ലങ്കയുടെ അഭിവ്യദ്ധിക്കായുള്ള ജനങ്ങളുടെ ആഗ്രഹത്തിനൊപ്പമാണ് ഇന്ത്യയെന്നും കൂടുതൽ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാനുഷിക പിന്തുണയും സഹായവും ഉറപ്പ് വരുത്തും.ഭക്ഷണ സാമഗ്രികള്‍, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കുന്നതിലടക്കം ആലോചനകള്‍ പുരോഗമിക്കുകയാണ്. 3.8 ബില്യണ്‍ ഡോളറിന്‍റെ സഹായം ഇതിനോടകം നല്‍കി കഴിഞ്ഞു. ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകള്‍ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോര്‍ട്ടുള്ളത്.

അതേ സമയം, ശ്രീലങ്കക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസും രംഗത്തെത്തി. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിസന്ധി ശ്രീലങ്ക് മറികടക്കുമെന്നും സോണിയ ഗാന്ധി പ്രതീക്ഷ പങ്കുവെച്ചു.

ആക്രിക്കാരന്റെ ചവിട്ടേറ്റ്: കഴക്കുട്ടത്ത് ഗൃഹനാഥന്‍ മരിച്ചു

ആക്രിക്കാരന്റെ ചവിട്ടേറ്റ്: കഴക്കുട്ടത്ത് ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരം:കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. നെട്ടയക്കോണം സ്വദേശി കെ ഭുവനചന്ദ്രന്‍ (65) ആണ് കൊല്ലപ്പെട്ടത്.വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കരള്‍ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന്‍ എന്നും പൊലീസ് പറയുന്നു.
ഭുവനചന്ദ്രൻ ജോലി ചെയ്തിരുന്ന വീടിനു സമീപത്തെ കരിക്കു കടയിൽ സംസാരിച്ചു നിൽക്കവെ അതുവഴി പോയ ആക്രിക്കാരനുമായി വാക്കുതർക്കമുണ്ടായി.ഇതിനിടെ ആക്രിക്കാരൻ ഭുവനചന്ദ്രനെ ചവിട്ടുകയായിരുന്നു.കരൾ രോഗത്തിന് ഓപ്പറേഷൻ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ.വയറിൽ ശക്തമായ ചവിട്ടേറ്റ് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മരണകാരണം ആന്തരീക രക്തസ്രാവമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇയാളെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി 6000 കിട്ടാൻ ഇനിയും അപേക്ഷിക്കാം

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി 6000 കിട്ടാൻ ഇനിയും അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അഥവാ പിഎം കിസാന്‍ പദ്ധതിയുടെ 11-ാം ഗഡുവായി 2000 രൂപ വീതം 10 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. പദ്ധതിക്ക് കീഴില്‍, അര്‍ഹതയുള്ള കര്‍ഷക കുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. പ്രധാനമന്ത്രി കിസാന്‍ സ്‌കീമിന് കീഴില്‍ കര്‍ഷകര്‍ക്ക് കേന്ദ്രം ഇതുവരെ 2 ലക്ഷം കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. വര്‍ഷത്തില്‍ മൂന്ന് തുല്യ ഗഡുക്കളായാണ് പിഎം കിസാന്‍ തുക വിതരണം ചെയ്യുന്നത്. പിഎം കിസാന്റെ അടുത്ത ഗഡുവും മറ്റ് ഗഡുക്കളും ലഭിക്കുന്നതിന്, കര്‍ഷകര്‍ അവരുടെ പിഎം കിസാന്‍ ഇകെവൈസി പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്.പിഎം കിസാന്റെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്കായി ഇകെവൈസി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി സര്‍ക്കാര്‍ നീട്ടി. മെയ് 31 ന് സമയപരിധി അവസാനിച്ചിരുന്നു. പിഎം കിസാന്‍ വെബ്സൈറ്റ് അനുസരിച്ച് എല്ലാ പിഎം കിസാന്‍ ഗുണഭോക്താക്കള്‍ക്കുമുള്ള ഇ.കെ.വൈ.സി സമയപരിധി 2022 ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.പിഎം കിസാന്‍ ഇകെവൈസി പ്രക്രിയ ഓണ്‍ലൈനായി എങ്ങനെ പൂര്‍ത്തിയാക്കാം?ഘട്ടം 1: പിഎം കിസാന്റെ ഔദ്യോഗിക വെബ്പേജ് https://pmkisan.gov.in/ സന്ദര്‍ശിക്കുകഘട്ടം 2: ഹോം പേജിന്റെ വലതുവശത്തുള്ള eKYC ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകഘട്ടം 3: eKYC പേജില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്‍കി സെര്‍ച്ച് ക്ലിക്ക് ചെയ്യുകഘട്ടം 4: ഇതിനുശേഷം, ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുകഘട്ടം 5: ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയ ശേഷം, ‘Get OTP” എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കും. നിര്‍ദ്ദിഷ്ട ബോക്‌സില്‍ ഈ ഒടിപി നല്‍കുക.ജൂലൈ 31-നകം ഇകെവൈസി പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, പിഎം കിസാന്റെ അടുത്ത ഗഡു നിങ്ങള്‍ക്ക് ലഭിക്കില്ല.പിഎം കിസാന്‍ ഇകെവൈസി ഓഫ്ലൈനായി എങ്ങനെ ചെയ്യാം?പ്രധാനമന്ത്രി കിസാന്‍ ഇകെവൈസി ബയോമെട്രിക് ഒഥന്റിക്കേഷന്‍ ഉപയോഗിച്ച് ഓഫ്ലൈനായും ചെയ്യാം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്സി) സന്ദര്‍ശിച്ച് തങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കിയാല്‍ ഇത് ചെയ്യാവുന്നതാണ്. ഇകെവൈസി ഓഫ്ലൈനായി ചെയ്തതിന് ശേഷം 2,000 2,000 രൂപ അര്‍ഹരായ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഗുണഭോക്താവായ കര്‍ഷകന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍, കൈമാറ്റം ചെയ്യപ്പെട്ട ആനുകൂല്യത്തിന് അയാള്‍ മറുപടി നല്‍കേണ്ടി വരും. കൂടാതെ അതിനുള്ള പിഴയും അടയ്ക്കേണ്ടി വരും