കാല്‍പ്പന്തിന്റെ മാന്ത്രികന് വിട;സംസ്‌കാരം ഇന്ന്

കാല്‍പ്പന്തിന്റെ മാന്ത്രികന് വിട;സംസ്‌കാരം ഇന്ന്

കാല്‍പ്പന്തുകളിയുടെ രാജാവ് വിടവാങ്ങുന്നു. അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ സംസ്‌കാരം ഇന്ന് നടക്കും. പെലെ ദീര്‍ഘകാലം കളിച്ച സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി സെമിത്തേരിയിലെത്തിക്കും. സംസ്‌കാര ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 നാണ് സാന്റോസിലെ സ്‌റ്റേഡിയത്തിലേക്ക് പെലെയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് എത്തിച്ചത്. ഫുട്‌ബോള്‍ മാന്ത്രികന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കളിക്കാരും ആരാധകരും അടക്കം ലക്ഷക്കണക്കിന് പേരാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്.

ഫുട്‌ബോള്‍ ഇതിഹാസത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നവരുടെ നിര സ്‌റ്റേഡിയത്തിന് പുറത്ത് കിലോമീറ്ററുകളോളം നീണ്ടു. പൂക്കളും ജേഴ്‌സിയുമായാണ് ആരാധകരുടെ കാത്തുനില്‍പ്പ്. നൂറുവയസ്സുള്ള അമ്മ സെലെസ്റ്റി മകനെ അവസാനമായി കാണാനെത്തി. ഭാര്യ മാര്‍ഷ്യ അവോകി വിങ്ങിപ്പൊട്ടി. ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ ആശ്വസിപ്പിച്ചു. എല്ലാ രാജ്യങ്ങളും ഒരു സ്‌റ്റേഡിയത്തിന് പെലെയുടെ പേരിടണമെന്ന് ഫിഫ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10 മണി വരെയാണ് സാന്റോസ് സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സാന്റോസിലെ വീഥിയിലൂടെ വിലാപയാത്രയായി സെമിത്തേരിയിലേക്ക്. പെലെയുടെ വീടിന് മുന്നിലൂടെയാണ് വിലാപയാത്ര കടന്നുപോകുന്നത്. ലക്ഷക്കണക്കിന് പേര്‍ വിലാപയാത്രയില്‍ അണിചേരും. സാന്റോസ് മെമ്മോറിയല്‍ നെക്രോപോള്‍ എക്കുമെനിക്കല്‍ സെമിത്തേരിയിലാണ് സംസ്‌കാരം.

മലയാളിയുടെ ന്യൂ ഇയർ അടി! വൻ വിൽപ്പന; 10 ലക്ഷവും കടന്ന് 268 ഔട്ട്‍ലെറ്റുകൾ

മലയാളിയുടെ ന്യൂ ഇയർ അടി! വൻ വിൽപ്പന; 10 ലക്ഷവും കടന്ന് 268 ഔട്ട്‍ലെറ്റുകൾ

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് റം ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 268 ഔട്ട്‍ലെറ്റുകളിലും പത്തു ലക്ഷത്തിന് മുകളിൽ മദ്യം വിറ്റഴിഞ്ഞു. 2022ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിൽ 10 ദിവസത്തെ വിൽപ്പന 649.32 കോടിയായിരുന്നു. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് ഔട്ട്‍ലെറ്റാണ്. 1.12 കോടിയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ ആശ്രമത്താണ്. 96.59 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്.

ഇതിനിടെ ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ് വന്നിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്‍ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്. അതേസമയം, 22, 23, 24 എന്നീ ദിദിവസങ്ങൾ മൊത്തത്തിൽ നോക്കുമ്പോൾ മദ്യവിൽപ്പന ഈ വര്‍ഷം കൂടി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ വിറ്റത്.

കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 215 .49 കോടിയുടെ മദ്യമാണ് വിറ്റത്. മദ്യത്തിന് രണ്ട് ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില്‍ 65.07 ലക്ഷം രൂപയുടെ വിൽപ്പനയും ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ 61.41 ലക്ഷം ക്ഷം രൂപയുടെ വിൽപ്പനയും നടന്നു.

പാ​തി​രാ​ത്രി​യി​ൽ  കൊ​ക്കയി​​ൽ നി​​ന്ന് ഉ​യ​ർ​ന്ന​തു കൂ​ട്ട നി​ല​വി​ളി

പാ​തി​രാ​ത്രി​യി​ൽ കൊ​ക്കയി​​ൽ നി​​ന്ന് ഉ​യ​ർ​ന്ന​തു കൂ​ട്ട നി​ല​വി​ളി

അ​​ടി​​മാ​​ലി: തി​ങ്ക​ൾ​കാ​ട് എ​സ് വ​ള​വി​ൽ പാ​തി​രാ​ത്രി​യി​ൽ ഉ​യ​ർ​ന്ന​തു കൂ​ട്ട നി​ല​വി​ളി. വി​ദ്യാ​ർ​ഥി​ക​ൾ ടൂ​റി​നു വ​ന്ന ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ​ത് പാ​തി രാ​ത്രി​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​തീ​വ ദു​ഷ്ക​ര​മാ​യി​രു​ന്നു. മ​​ല​​പ്പു​​റം തി​​രൂ​​ർ ആ​​ദ​​വ​​നാ​​ട് പ​​രി​​ധി ചേ​​നാ​​ട​​ൻ വീ​​ട്ടി​​ൽ സൈ​​നു​ദീ​​ന്‍റെ മ​​ക​​ൻ മു​​ഹ​​മ്മ​​ദ് മി​​ൽ​​ഹാ​​ജ് (20) ബ​സി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് മ​രി​ച്ച​ത്. നാ​ലു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് മി​ൽ​ഹാ​ജി​നെ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

തി​​രൂ​​ർ റീ​​ജ​​ണ​ൽ ഐ​​ടി​​ഐ​​യി​​ലെ എ​സി മെ​​ക്കാ​​നി​​ക് വി​ദ്യാ​ർ​ഥി​ക​ൾ ബ്രീ​​സ് ക്ല​​ബി​​ന്‍റെ നേ​​തൃ​​ത്വ​ത്തി​​ലാ​​ണ് വി​​നോ​​ദ​യാ​​ത്രയ്ക്കായി വ​​ന്ന​​ത്. ഡി​​സം​​ബ​​ർ 29ന് ​​തി​​രൂ​​രി​​ൽ​നി​​ന്നു യാ​​ത്ര പു​​റ​​പ്പെ​​ട്ട് 30ന് ​​കൊ​​ടൈ​​ക്ക​നാ​​ലിൽ എ​​ത്തി. അ​​വി​​ടെ നി​​ന്ന് 31ന് ​​തി​​രി​​ച്ച് രാ​​മ​​ക്ക​​ൽ​​മേ​​ട്ടി​​ൽ എ​​ത്തി. തു​ട​ർ​ന്ന് തി​​ങ്ക​​ൾ​​കാ​​ട് വ​​ഴി തി​​രി​​കെ പോ​​കു​​ന്ന​​തി​​നി​​ടെ ആ​​യി​​രു​​ന്നു അ​​പ​​ക​​ടം.​ ക​​ല്ലാ​​ർ​​കൂ​​ട്ടി മ​​യി​​ലാ​​ടും​​പാ​​റ റൂ​​ട്ടി​​ൽ മു​​നി​​യ​​റ​​യി​​ൽ​നി​​ന്ന് ഒ​​ന്ന​​ര കി​​ലോ​​മീ​​റ്റ​​ർ മാ​​റി തി​​ങ്ക​​ൾ​​കാ​​ട് എ​​സ് വ​​ള​​വി​​നു സ​​മീ​​പ​​മാ​ണ് ബ​​സ് മ​​റി​​ഞ്ഞ​​ത്.

കൊ​​ടും​​വ​​ള​​വും കു​​ത്തി​​റ​​ക്ക​​വു​​മു​​ള്ള പ്ര​​ദേ​​ശ​​മാ​​ണ്. ഇ​​റ​​ക്ക​​ത്തി​​ൽ ഡ്രൈ​​വ​​ർ ബ്രേ​​ക്ക് ച​​വി​​ട്ടി​​യ​​പ്പോ​​ൾ ബ്രേ​​ക്ക്പാഡ് ജാ​​മാ​​യി. ഇ​​തോ​​ടെ വാ​​ഹ​​ന​​ത്തി​​ന്‍റെ നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ടു കൊ​​ക്ക​​യി​​ലേ​​ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നുവെ​ന്നാ​​ണ് പോ​​ലീ​​സ് ന​​ൽ​​കു​​ന്ന പ്രാ​​ഥ​​മി​​ക വി​​വ​​രം. ത​​ല​​കീ​​ഴാ​​യി മ​​റി​​ഞ്ഞ അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു ബ​​സ്.​ വ​​ലി​​യ ശ​​ബ്ദ​വും നി​ല​വി​ളി​യും കേ​​ട്ട് ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​രാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ആ​​ദ്യം നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്.

പി​​ന്നാ​​ലെ പോ​​ലീ​​സും അ​​ഗ്നി​ര​​ക്ഷാ സേ​​ന​​യും എ​​ത്തി. മ​ണി​ക്കൂ​റു​ക​ൾ നീ​​ണ്ട ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് പ​​രി​​ക്കേ​​റ്റ​​വ​​രെ വാ​​ഹ​​ന​​ത്തി​​നു​​ള്ളി​​ൽ​നി​​ന്നു പു​​റ​​ത്തെ​​ടു​​ത്ത​​ത്. അ​​ടി​​മാ​​ലി, രാ​​ജാ​​ക്കാ​​ട്, നെ​​ടു​​ങ്ക​​ണ്ടം, വെ​​ള്ള​​ത്തൂ​​വ​​ൽ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്ന് ആം​​ബു​​ല​​ൻ​​സു​​ക​​ളും പോ​​ലീ​​സും എ​​ത്തി. ഒ​​രു വാ​​ഹ​​ന​​ത്തി​​ൽ നാ​​ലും അ​​ഞ്ചും പേ​രെ വീ​തം ക​യ​റ്റി​യാ​ണ് പ​​രി​​ക്കേ​​റ്റ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്. ഇ​​രു​​ട്ടാ​​യ​​തി​​നാ​​ൽ ബ​​സി​​ന്‍റെ അ​​ടി​​യി​​ൽ മി​​ൽ​​ഹാ​​ജ് കി​​ട​​ക്കു​​ന്ന വി​​വ​​രം ര​​ക്ഷാ​പ്ര​​വ​​ർ​​ത്ത​​ക​​ർ​ക്ക് ആ​ദ്യം മ​ന​സി​ലാ​ക്കാ​നാ​യി​ല്ല.

പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ പ​​രി​​ക്കേ​​റ്റ കു​​ട്ടി​​ക​​ൾ ന​​ൽ​​കി​​യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് മൃ​​ത​​ദേ​​ഹം ബ​​സി​​ന്‍റെ അ​​ടി​​യി​​ൽ​നി​​ന്നു ക​​ണ്ടെ​​ത്തി​​യ​​ത്. 32 പേ​​രെ അ​​ടി​​മാ​​ലി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലും ഒ​​ൻ​​പ​​തു പേ​​രെ അ​​ടി​​മാ​​ലി മോ​​ണിം​​ഗ് സ്റ്റാ​​ർ ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചു പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ ന​​ൽ​​കി​​യ​ ശേ​​ഷം സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ 16 പേ​​രെ കോ​​ല​​ഞ്ചേ​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​ക്കു മാ​​റ്റി. ആ​​രു​​ടെ​​യും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​ക്യ​​ത​​ർ അ​​റി​​യി​​ച്ചു.

കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കല്ലമ്പലം : തോട്ടയ്ക്കാട് പാലത്തിനു സമീപം കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തോട്ടയ്ക്കാട് പുത്തൻ വീട്ടിൽ സിഎംപി എന്ന് അറിയപ്പെടുന്ന നസീർ എം (58) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കവേ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

എസ്. പി. സി ക്യാമ്പിന്  സമാപനം

എസ്. പി. സി ക്യാമ്പിന് സമാപനം

തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുദിവസം നീണ്ടുനിന്ന എസ്പിസി ക്യാമ്പിന് സമാപനമായി. ക്യാമ്പിന്റെ ഭാഗമായി എസ് പി സി കേഡറ്റുകൾ വേങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സമീപം കമ്മ്യൂണിറ്റി പാർക്ക് സ്ഥാപിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ തോന്നക്കൽ രാജേന്ദ്രൻ പാർക്ക് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രഥമ അധ്യാപകൻ ശ്രീ സുജിത് എസ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ ,പി ടി എ അംഗങ്ങളായ ശ്രീ വിനയ് എംഎസ്, ഷമികുമാർ, ഓട്ടോ ഡ്രൈവർമാർ, എസ്പിസി കേഡറ്റുകൾ, രക്ഷിതാക്കൾ, സി പിഒ ഷഫീഖ് എ എം, എ സി പി ലാലി ആർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. തുടർന്ന് തോന്നയ്ക്കൽ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ മംഗലപുരം എസ് എച്ച് ഒ ശ്രീ സജീഷ് എച്ച് എൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രഥമാധ്യാപകൻ ശ്രീ സുജിത്ത് എസ്, രക്ഷകർതൃ സമിതി കൺവീനർ രജിതകുമാരി, സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കൽ, ഷെഫീഖ് എ എം, ലാലി ആർ, രാമഭദ്രൻ എന്നിവർ സംസാരിച്ചു.

നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി

നോട്ട് നിരോധനം: കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആർ ഗവായ് വായിച്ചു. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്ന വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭൂരിപക്ഷ വിധി

നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആർ ഗവായ് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. അതിനാൽ നടപടി റദ്ദാക്കാനാവില്ല. നിരോധനത്തിൽ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അർത്ഥം നൽകാനാവില്ല. രേഖകൾ വ്യക്തമാക്കുന്നത് മതിയായ കൂടിയാലോചനകൾ നടത്തിയെന്നാണ്. ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന് തീരുമാനമെടുക്കാം. കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

വിയോജിച്ചുള്ള വിധി

നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്നം ചൂണ്ടിക്കാട്ടി. സെക്ഷൻ 26 (2) പ്രകാരം ഒരു പ്രത്യേക കറൻസി നോട്ട് നിരോധിക്കാം. ഒരു മൂല്യത്തിൻ്റെ മുഴുവനായി കറൻസി നിരോധിക്കാനാകില്ല. അതുകൊണ്ടാണ് തീരുമാനത്തെ ഇഴകീറി പരിശോധിക്കണമെന്ന തീരുമാനത്തിൽ കോടതിയെത്തിയത്. ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടിയിരുന്നു. നിയമം പാലിച്ചായിരുന്നു നടപടികൾ മുന്നോട്ട് പോകേണ്ടിയിരുന്നത്. ആർബിഐയുടെ ബോർഡിൽ ഏകാഭിപ്രായമായിരുന്നോ? തീരുമാനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നോ? പാർലമെൻറ് മുഖേനയുള്ള നിയമനിർമ്മാണം വേണ്ടിയിരുന്നു. പാർലമെൻറിനെ ഒഴിച്ച് നിർത്തിയുള്ള നടപടി ആശാസ്യമല്ല. ഒറ്റ ദിവസം കൊണ്ട് ശുപാർശ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കാനാവില്ലെന്നും ജസ്റ്റിസ് ബിവി നാഗരത്നത്തിന്റെ ന്യൂനപക്ഷ വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. 2016 ഡിസംബർ 16 ന് നിരോധനത്തിനെതിരായ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.

ഈ കേസുകളിൽ 2022 സിസംബർ ഏഴിന് വാദം കേൾക്കൽ പൂർത്തിയാക്കി. തുടർന്ന് കേസ് വിധി പറയാനായി മാറ്റി. 2016 നവംബർ എട്ടിലെ വിജ്ഞാപനം ഭരണഘടനയുടെ ആർട്ടികിൾ 14, 19 എന്നിവയുടെ ലംഘനമോയെന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. വിജ്ഞാപനം നടപ്പിലാക്കിയ രീതി ഭരണഘടന വിരുദ്ധമാണോയെന്നും സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടൽ എവിടെ വരെയാകാമെന്നും നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ നിന്ന് ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി ശരിയോ എന്ന വിഷയവും ബെഞ്ച് പരിഗണിച്ചിരുന്നു.