by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
അക്ഷരവൃക്ഷങ്ങൾ നട്ടുവളർത്തി മഹാസാഹിത്യകാരന് കുട്ടികൾ സ്മൃതിവനമൊരുക്കി. കിഴുവിലം ജി. വി.ആർ. എം. യൂ. പി.സ്കൂളിൽ എം ടി യുടെ വിവിധ കഥാപാത്രങ്ങളുടെ പേരിൽ ഫലവൃക്ഷങ്ങളും ചെടികളും നട്ടുകൊണ്ടാണ് സ്കൂൾ അങ്കണത്തിൽ പ്രത്യേക സ്മൃതിവനം നിർമ്മിച്ചത്.
നാലുകെട്ടിലെ അപ്പുണ്ണി, മഞ്ഞിലെ വിമല ടീച്ചർ, അസുരവിത്തിലെ ഗോവിന്ദൻകുട്ടി, പരിണയത്തിലെ താത്രികുട്ടി, ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ എന്നിങ്ങനെ കഥാപാത്രങ്ങൾ സ്മൃതിവനത്തിൽ നിരന്നിട്ടുണ്ട്.
എംടിയുടെ എല്ലാ കഥാപാത്രങ്ങളെയും സ്കൂൾ അങ്കണത്തിലേക്ക് വൃക്ഷരൂപത്തിൽ നട്ടുവളർത്താനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതരും പി. ടി. എ യും. പിടിഎ പ്രസിഡന്റ് ശ്യാം കൃഷ്ണ അധ്യക്ഷനായ ചടങ്ങിൽ കവിയും ഗാനരചയിതാവും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം, എം.ടി.സ്മൃതിവനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ശ്രീജ സ്വാഗതവും മാനേജർ നാരായണൻ ആശംസയും വിദ്യാരംഗം കോർഡിനേറ്റർ രഞ്ജുഷ കൃതജ്ഞതയും രേഖപ്പെടുത്തി.
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ വിഷ്ണുമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ 15-ാംപുന:പ്രതിഷ്ഠാ വാർഷികവും പഞ്ചദിന രോഹിണി മഹോത്സവവും 2025 ഫെബ്രുവരി 3 മുതൽ 7 വരെ വരെ നടക്കും. 3 ന് പുന:പ്രതിഷ്ഠാദിനത്തിൽ രാവിലെ 6 മണിയ്ക്ക് സമൂഹ ധന്വന്തരി ഹോമം, കലശപൂജ, കലശാഭിഷേകം, നാഗരൂട്ട് എന്നിവയും നടക്കും. വൈകിട്ട് 5.15 ന് ഭജന, 6.45 ന് നടനം 2025, രാത്രി 8.15 ന് വിൽപ്പാട്ട്.
രണ്ടാം ഉത്സവ ദിവസം 4 ന് രാവിലെ 6.30 മുതൽ ഹരിനാമ കീർത്തനയജ്ഞം, 6.45 ന് നൃത്തനൃത്ത്യങ്ങൾ, 7.45 ന് ആദ്ധ്യാത്മിക പ്രഭാഷണം, 8.45 ന് കുട്ടികളുടെ കലാപരിപാടികൾ.
മൂന്നാം ദിവസമായ 5 ന് രാവിലെ 6.30 മുതൽ അഖണ്ഡനാമജപ യജ്ഞം, 6.45 ന് ലാസ്യധ്വനി, രാത്രി 8.15 ന് കൈകൊട്ടിക്കളിയും ഡാൻസും.
നാലാം ദിവസമായ 6 ന് രാവിലെ മൃത്യുഞ്ജയ ഹോമം, 7.30 ന് ഭാഗവത പാരായണം, 5.30 ന് സമൂഹ നീരാഞ്ജനം, 6.45 ന് തിരുവാതിര, 8.15 ന് ഈശ്വരനാമഘോഷം.
അഞ്ചാം ദിവസം 7 ന് രാവിലെ 6 ന് സമൂഹ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8.45 ന് സമൂഹ പാൽപ്പായസ പൊങ്കാല, 9.30ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 5.30 ന് കുലവാഴച്ചിറപ്പ് ഘോഷയാത്ര, 6.30.ന് ഹിന്ദു മത ആദ്ധ്യാത്മിക പ്രഭാഷണം, 7.30 ന് ഉരുൾ വഴിപാട്, വീരനാട്യം, 9 മണിയ്ക്ക് നാടകം ലക്ഷ്മണരേഖ. 3 മുതൽ 6 വരെയുള്ള ഉത്സവ ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും, ഉച്ചയ്ക്ക് അന്നദാനവും സമാപന ദിവസം ഉച്ചയ്ക്ക് സമൂഹസദ്യയും ഉണ്ടായിരിക്കും.
by Midhun HP News | Jan 31, 2025 | Latest News, സിനിമ
അല്ലു അർജുന്റെ കരിയറിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. 2000 കോടിയോളമാണ് ചിത്രം ബോക്സോഫീസിൽ നേടിയത്. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായെത്തിയത്. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഒടിടിയിൽ വന്നതോടെ ചിത്രത്തിന് ട്രോൾ പൂരമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
പുഷ്പ 2-ന്റെ ക്ലൈമാക്സ് സംഘട്ടന രംഗമാണ് പുതിയ ചർച്ചകൾക്കും ട്രോളുകൾക്കും കാരണമായിരിക്കുന്നത്. ഗുണ്ടകളിൽ നിന്നും തന്റെ സഹോദരന്റെ മകളെ രക്ഷിക്കുകയാണ് അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പ എന്ന കഥാപാത്രം. വില്ലന്മാരെ ഒന്നടങ്കം ഇല്ലാതാക്കുകയാണ് പുഷ്പ. തിയറ്ററുകളിൽ വലിയ കയ്യടി കിട്ടിയ സംഘട്ടനരംഗം ഒടിടിയിൽ രൂക്ഷമായ പരിഹാസമാണ് ഏറ്റുവാങ്ങുന്നത്.
ഇത് മാസ് ഹീറോ രംഗമാണോ അതോ കോമഡി രംഗമാണോ എന്ന തലക്കെട്ടിലാണ് ചർച്ചകൾ നടക്കുന്നത്. ‘ചിരിയടക്കാൻ പറ്റുന്നില്ലെന്നാ’ണ് ഒരാൾ കമന്റ് ചെയ്തത്. ‘നമുക്ക് സൂപ്പർ ഹീറോകളില്ല, കാരണം നമ്മുടെ മാസ് ഹീറോകൾ അവർ ചെയ്യുന്നതു പോലുള്ള ജോലി ചെയ്യുന്നുണ്ട്. അതും യാതൊരുതരത്തിലുള്ള സൂപ്പർ പവറുകളോ അതിന് സഹായിക്കുന്ന ഉപകരണങ്ങളോ ഇല്ലാതെ വളരെ റിയലിസ്റ്റിക്കായ സിറ്റുവേഷനുകളിൽ’.
‘ഗുരുത്വാകർഷണത്തെയും ഭൗതികശാസ്ത്ര നിയമങ്ങളേയും ബഹുമാനിക്കുന്ന സംഘട്ടന സംവിധായകരെയാണ് നമുക്കാവശ്യം’. ‘ഇങ്ങനെയാണ് നിങ്ങളപ്പോൾ 1800 കോടി കളക്ഷനുണ്ടാക്കിയത്’, ‘എല്ലാ ഫിസിക്സ് അധ്യാപകരും ഈ വിജയത്തിന് ഉത്തരവാദികളാണ്’- എന്നൊക്കെ നീളുന്നു പരിഹാസ കമന്റുകൾ. ഫഹദ് ഫാസിലും ചിത്രത്തിൽ നിർണായക വേഷത്തിലെത്തിയിരുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുങ്ങുന്നുണ്ട്.
by Midhun HP News | Jan 31, 2025 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ വീടിന്റെ ഗേറ്റ് അടച്ചു. വൃന്ദാവനം വീട്ടിൽ സദാശിവൻ(79), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകൾ സിജി വീടിന് പുറത്താക്കി ഗേറ്റ് അടച്ചത്. അയിരൂർ പൊലീസ് സ്ഥലത്തെത്തിയിട്ടും മകൾ ഗേറ്റ് തുറക്കാൻ കൂട്ടാക്കിയില്ല.
പൊലീസ് മതിൽ ചാടിക്കടന്ന് മകളോട് സംസാരിച്ചുവെങ്കിലും മകൾ വഴങ്ങിയില്ല. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് പൂട്ടുന്നത്. ഇന്ന് സബ് കളക്ടർ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടർന്ന് രക്ഷിതാക്കൾക്ക് ആ വീട്ടിൽ താമസിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ച് വിടുകയായിരുന്നു. എന്നാൽ മകൾ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു. സദാശിവൻ ക്യാൻസർ രോഗിയാണ്. വസ്തുതർക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം.
by Midhun HP News | Jan 31, 2025 | Latest News, ദേശീയ വാർത്ത
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മൂന്നാം തലമുറ മോഡലുകള്‍(ഒല ജെന്‍ 3) പുറത്തിറക്കി. എസ്1 എക്‌സ്, എസ്1 എക്‌സ് പ്ലസ്, എസ്1 പ്രൊ, എസ്1 പ്രൊ പ്ലസ് എന്നീ നാല് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 79,999 രൂപ മുതല്‍ 1.70 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.
മികച്ച പെര്‍ഫോര്‍മന്‍സ്, കാര്യക്ഷമത, സുരക്ഷ എന്നിവയില്‍ ശ്രദ്ധേയമായ മാറ്റങ്ങളോടെയാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതുതലമുറ സ്‌കൂട്ടറുകള്‍ 2025 ഫെബ്രുവരി പകുതിയോടെ നിരത്തുകളിലെത്തും. മുന്‍ മോഡലിനെ അപേക്ഷിച്ച് ജെന്‍ 3ല്‍ പ്രകടമായ മാറ്റങ്ങളുണ്ട്. ചെയിന്‍ ഡ്രൈവോടെ എത്തുന്ന മിഡ് ഡ്രൈവ് മോട്ടോര്‍, ഇന്റഗ്രേറ്റഡ് മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ് (എംസിയു), ഡ്യുവല്‍ എബിഎസ് എന്നിവയും മികച്ച ഫീച്ചറുകളാണ്. ജെന്‍ 2 മോഡലുകളെ അപേക്ഷിച്ച് പീക്ക് പവറില്‍ ചാര്‍ജില്‍ 20 ശതമാനം വര്‍ധനവും 20 ശതമാനം റെയ്ഞ്ചും 11 ശതമാനം കുറഞ്ഞ ചെലവും വാഗ്ദാനം ചെയ്യുമെന്ന കമ്പനി അവകാശപ്പെടുന്നു.
പുതിയ ബ്രേക്ക്‌ബൈവയര്‍ സിസ്റ്റം റീജനറേറ്റീവ്, മെക്കാനിക്കല്‍ ബ്രേക്കിങുകള്‍. മെച്ചപ്പെട്ട കാര്യക്ഷമതയും നേട്ടങ്ങളാണ്. ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന MoveOS 5 ബീറ്റയുടെ ലോഞ്ചും ഓല പ്രഖ്യാപിച്ചു. ഏറ്റവും പുതിയ മോഡലില്‍
സ്മാര്‍ട്ട് വാച്ച് ആപ്പ്, സ്മാര്‍ട്ട് പാര്‍ക്ക്, റോഡ് ട്രിപ്പ് മോഡ്, ലൈവ് ലൊക്കേഷന്‍ ഷെയറിങ്, എമര്‍ജന്‍സി എസ്ഒഎസ് എന്നിവയുള്‍പ്പെടെ നിരവധി പുതിയ സ്മാര്‍ട്ട് സവിശേഷതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജെന്‍ 3യിലെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ട1 പ്രോ പ്ലസിന് 320 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റു വേരിയന്റുകള്‍ക്ക് 242 കിലോ മീറ്റര്‍ റേഞ്ച് ലഭിക്കും.
ടോപ് വേരിയന്റ് 13kW മോട്ടോര്‍ നല്‍കുന്ന ട1 Pro+ (5.3kWh) ആണ്. 320 കിലോമീറ്റര്‍ IDC റേഞ്ചും 141 കിലോമീറ്റര്‍ വേഗതയും ഇത് വാഗ്ദാനം ചെയ്യുന്നു. S1 Pro+ (4kWh), 242 കിലോമീറ്റര്‍ റേഞ്ചും 128 കിലോമീറ്റര്‍ വേഗതയും നല്‍കുന്നു. 4kWh, 3kWh ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമായ S1 Pro യുടെ എക്‌സ്‌ഷോറൂം വില യഥാക്രമം 1.35 ലക്ഷം രൂപയും 1.15 ലക്ഷം രൂപയുമാണ്.
ട1 X സീരീസും ഒന്നിലധികം ബാറ്ററി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. അടിസ്ഥാന ട1 X (2kWh) 79,999 രൂപയില്‍ ആരംഭിക്കുന്നു, തുടര്‍ന്ന് ട1 X (3kWh) 89,999 രൂപയിലും ട1 X (4kWh) 1 ലക്ഷം രൂപയിലും വരുന്നു. അധിക സവിശേഷതകളോടെ വരുന്ന S1 X+ (4kWh) ന് 1.08 ലക്ഷം രൂപയാണ് വില. എല്ലാം എക്‌സ് ഷോറും പ്രൈസാണ്.
ജെന്‍ 3 ശ്രേണി സ്റ്റാന്‍ഡേര്‍ഡായി 3 വര്‍ഷം/40,000 കിലോമീറ്റര്‍ വാറണ്ടിയോടെയാണ് വരുന്നത്, അതേസമയം ഉപഭോക്താക്കള്‍ക്ക് 14,999 രൂപ അധികമായി നല്‍കിയാല്‍ ബാറ്ററി വാറന്റി 8 വര്‍ഷമോ 1,25,000 കിലോമീറ്ററോ വരെ നീട്ടാന്‍ കഴിയും.
by Midhun HP News | Jan 31, 2025 | Latest News, കായികം
പുനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യ പരമ്പര ഉറപ്പിക്കാനും ഇംഗ്ലണ്ട് ഒപ്പമെത്താനുമായാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. മുഹമ്മദ് ഷമിയ്ക്ക് പകരം അര്‍ഷ്ദീപ് സിങ് തിരിച്ചെത്തി. ധ്രുവ് ജുറേലിനു പകരം റിങ്കു സിങും വാഷിങ്ടന്‍ സുന്ദറിനു പകരം ശിവം ദുബെയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തി.
ഇംഗ്ലണ്ട് രണ്ട് മാറ്റവുമായാണ് കളത്തിലിറങ്ങുന്നത്. മാര്‍ക് വുഡിനു പകരം സാഖിബ് മഹ്മൂദും ജാമി സ്മിത്തിനു പകരം ജേക്കബ് ബേതേലും ടീമിലിടം കണ്ടു.
ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.
Recent Comments