by Midhun HP News | Nov 27, 2024 | Latest News, കേരളം
തിരുവനന്തപുരം: പണമില്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്‌കൂളുകളില്‍ പഠനയാത്രകള്‍, സ്‌കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേല്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
സ്‌കൂള്‍ പഠനയാത്രകള്‍ വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വന്‍തോതിലുള്ള തുകയാണ് ചില സ്‌കൂളുകളില്‍ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കഴിയാതെ അവരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാല്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
സ്‌കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്.
സ്‌കൂളുകളില്‍ ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. സമ്മാനങ്ങള്‍ കൊണ്ടുവരാത്ത കുട്ടികളെ വേര്‍തിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് സ്‌കൂള്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
by Midhun HP News | Nov 27, 2024 | Latest News, കേരളം
കൊച്ചി: ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന നിർദേശവുമായി കേരള ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
2022ല്‍ കാസര്‍ഗോഡ് ഷവര്‍മ്മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നൽകി. അതേസമയം സംസ്ഥാനത്ത് ഷവർമ്മ കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.
സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് മാർഗനിർദേശങ്ങൾ ഉൾപ്പെടെ സർക്കാർ പുറത്തിറക്കുകയും ചെയ്തിരുന്നു. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും നിർദേശിക്കുന്ന വിവിധ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.
by Midhun HP News | Nov 27, 2024 | Latest News, ജില്ലാ വാർത്ത
മുദാക്കൽ പഞ്ചായത്തിൽ കട്ടയിൽക്കോണം വാർഡിലെ അംഗണവാടി കെട്ടിടം പണി പൂർത്തികരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അത് തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പിടിപ്പ് കേട് മൂലം ആണ് കെട്ടിട പണി പൂർത്തി കരിച്ചിട്ടും ഉദ്ഘാടനം നീണ്ട് പോയത്. തുടർന്ന് നടന്ന ചർച്ചയിൽ അടിയന്തിരമായി ഉദ്ഘാടനം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാം എന്ന സെക്രട്ടറിയുടെ കത്തിൻമേൽ ഉപരോധസമരം അവസാനിപ്പിച്ചു. ഉപരോധ സമരത്തിന് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ആർ അഭയൻ, കോൺഗ്രസ് ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ് ശരുൺ കുമാർ, വാർഡ് മെമ്പർമാരായ സുജേതകുമാർ, വിഷ്ണു രവീന്ദ്രൻ, ബാദുഷ, കോൺഗ്രസ് ഭാരവാഹികൾ ആയ കോരാണി വിജയൻ, ഷിബു പാണചേരി, നിതിൻ പാലോട്, സുമ പ്രദീപ്, അനീഷ്, അനിൽ കുമാർ, ലിഷു എന്നിവർ നേതൃത്വം നൽകി.
by Midhun HP News | Nov 27, 2024 | Latest News, ജില്ലാ വാർത്ത
പഞ്ചായത്ത് കേന്ദ്രങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു. തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പുവരുത്തുക, പ്രതിദിനകൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാക്കുക, അപ്രായോഗികമായ എൻ എം എം എസ് ജിയോടാഗ് എന്നിവ പിൻവലിക്കുക,യഥാസമയം കൂലിയും സാധന സാമഗ്രികളുടെ വിലയും ലഭ്യമാക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബഡ്‌ജറ്റ് അനുവദിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുക. കൂടുതൽ തുക അനുവദിക്കുക, ക്ഷേമ നിധി ഉടൻ പ്രാബല്യത്തിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തൊഴിലുറപ്പ് മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികൾ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പണി മുടക്കി പഞ്ചായത്ത് കേന്ദ്രങ്ങളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ്, ചിറയിൻ കീഴ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സിപിഐഎം ഏരിയ സെക്രട്ടറി എം പ്രദീപ്, കടയ്ക്കാവൂർ നിലയ്ക്കമുക്കിൽ സി പിഐഎം ജില്ലാ കമ്മിറ്റിഅംഗം
വി എ.വിനീഷ്, വക്കം പഞ്ചായത്ത് ഓഫീസിനു മുന്നിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം, അഞ്ചുതെങ്ങ് ജംഗ്ഷനിൽ യൂണിയൻ ഏരിയ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഓരോ സമര കേന്ദ്രങ്ങളിലും നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
by Midhun HP News | Nov 27, 2024 | Latest News, കേരളം
കിളിമാനൂർ: ഉപജില്ല സ്കൂൾ കലോത്സവത്തിലും, ശാസ്ത്ര – ഗണിത ശാസ്ത്രമേളകളിലും മികച്ച വിജയം നേടിയ കിളിമാനൂർ ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥി പ്രതിഭകളെ എസ്.എം.സി – പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കിളിമാനൂർ ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അൻസി അധ്യക്ഷത വഹിച്ചു. കവിയും സാഹിത്യകാരനുമായ കൂടി യേല ശ്രീകുമാർ കുട്ടികളുമായി സംവദിച്ചു. എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട്, സ്കൂൾ വികസന സമിതി ചെയർമാൻ ബി.എസ് റെജി, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കുള്ള ആദരങ്ങൾ കുടിയേല ശ്രീകുമാർ സമ്മാനിച്ചു. സ്കൂൾ പ്രഥമാധ്യാപിക ലേഖകുമാരി സ്വാഗതവും അധ്യാപക പ്രതിനിധി കെ.സി ലാലി നന്ദിയും പറഞ്ഞു.
by Midhun HP News | Nov 27, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ മന്ത്രിസഭ തള്ളുകയായിരുന്നു.
നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു.
വിവിധ സര്‍വീസ് ചട്ടങ്ങള്‍ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും പ്രൊബേഷന്‍ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ ലക്ഷ്യം പൂര്‍ത്തിയായാല്‍ അവസാനിപ്പിക്കും. ഈ വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കും. സ്ഥലം മാറ്റം സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍വ്വീസ് സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കില്‍ അത് ആര്‍ജിക്കാന്‍ അര്‍ഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിച്ചു. നിയമനാധികാരികള്‍ എല്ലാ വര്‍ഷവും ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ റദ്ദു ചെയ്യാന്‍ പാടില്ല. തസ്തികകള്‍ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ എംപ്ലോയ്‌മെന്റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകള്‍ സ്പാര്‍ക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെന്‍ഷന്‍ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ലഘൂകരിക്കും.
സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏര്‍പ്പെടുത്തും. ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ള എല്ലാ നിയമനങ്ങളും പി എസ് സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി, തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്റെ കാലാവധി കഴിയുമ്പോള്‍ അവസാനിക്കമെന്നും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
Recent Comments