സ്‌കൂള്‍ കായിക മേള; ആദ്യ ദിനം പിറന്നത് മൂന്ന് മീറ്റ് റെക്കോര്‍ഡുകള്‍, തിരുവനന്തപുരം മുന്നില്‍

സ്‌കൂള്‍ കായിക മേള; ആദ്യ ദിനം പിറന്നത് മൂന്ന് മീറ്റ് റെക്കോര്‍ഡുകള്‍, തിരുവനന്തപുരം മുന്നില്‍

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം 646 പോയിന്റുമായി തിരുവനന്തപുരം മുന്നില്‍. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഒളിംപിക്‌സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങള്‍ നടന്നു.

ആദ്യ ദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലും മൂന്ന് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. 14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്‌സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.

കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

ശബരിമല: ഭക്തർ ഇരുമുടികെട്ടിൽ അനാവശ്യ സാധനങ്ങൾ ഒഴിവാക്കണമെന്ന് തന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ ഇരുമുടികെട്ടിൽ ആവശ്യമില്ലാത്ത പൂജാ സാധനങ്ങള്‍ നിറച്ചുകൊണ്ടുവരരുതെന്ന് തന്ത്രി. ഇരുമുടികെട്ടിൽ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നും ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെയാണെന്നും ഒഴിവാക്കേണ്ടവ ഏതൊക്കെയാണെന്നും വിശദമാക്കി തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റിന് കത്തയച്ചു.

പിൻകെട്ടിൽ അരി മാത്രം കരുതിയാൽ മതിയെന്നും മുൻകെട്ടിൽ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കണമെന്നും തന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകെട്ടിൽ ഉണക്കലരി, നെയ്യ് തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം കരുതിയാൽ മതിയെന്നും തന്ത്രി അറിയിച്ചു. തന്ത്രിയുടെ നിര്‍ദേശ പ്രകാരം ദേവസ്വം ബോര്‍ഡ് എല്ലാ സബ്ഗ്രൂപ്പ് ഓഫീസര്‍മാരെയും ഇക്കാര്യം അറിയിച്ചു. ക്ഷേത്രങ്ങളിൽ കെട്ടുനിറയ്ക്കുന്നവര്‍ അനാവശ്യമായ സാധനങ്ങള്‍ ഉപേക്ഷിക്കണമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു.

ആസൂത്രിതമായ ​ഗൂഢാലോചന; നിയമപരമായി നേരിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

ആസൂത്രിതമായ ​ഗൂഢാലോചന; നിയമപരമായി നേരിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: തനിക്കെതിരെ പരാതി കിട്ടിയതായി പൊലീസ് പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് അര്‍ധരാത്രിയില്‍ യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് നടത്തിയ പരിശോധനയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ബിജെപിയും സിപിഎമ്മും ഒരുമിച്ച് ഇത് ചെയ്യണമെങ്കിൽ ആസൂത്രിതമായ ​ഗൂഢാലോചനയില്ലേയെന്നും രാഹുൽ ചോദിച്ചു. ഗൂഢാലോചനയൊക്കെ പരാജയഭീതി മൂലമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും പാലക്കാട്ടെ ജനത 20-ാം തീയതി പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

“എനിക്കെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന് ഞാൻ നോർത്ത് സർക്കിൾ ഇൻസ്പെക്ടറെ വിളിച്ച് ചോദിച്ചു. പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണോ, ഒന്നുമില്ലെന്നാണ് പറഞ്ഞത്. പതിവ് പരിശോധനയാണ്. ന​ഗരത്തിലെ എല്ലാ ഹോട്ടലുകളും പരിശോധിക്കുന്നുണ്ടെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞൊരു വിഷയം പെട്ടെന്ന് എന്റെ നേർക്ക് തിരിച്ചു വിടണമെന്നുണ്ടെങ്കിൽ അതിനകത്ത് ആസൂത്രിതമായൊരു ​ഗൂഢാലോചനയില്ലേ.

ബിജെപിയും സിപിഎമ്മും ഒരുമിച്ച് അത് ചെയ്യണമെങ്കിൽ ആസൂത്രിതമായ ​ഗൂഢാലോചനയില്ലേ. ഗൂഢാലോചനയൊക്കെ പരാജയഭീതി മൂലമാണ്. പരാജയം അവർ ഉറപ്പിച്ചു. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. അനധികൃതമായിട്ടുള്ള പണം തടയാൻ വേണ്ടിയിട്ടാണ് നടത്തിയതെങ്കിൽ സിപിഎം നേതാക്കളുടെ മുറിയും പരിശോധിച്ചിട്ടുണ്ട്. അനധികൃതമായി സിപിഎം നേതാക്കൻമാർ പണം കടത്തുന്നുവെന്ന ആക്ഷേപവുമുണ്ട്.

വനിതാ പൊലീസുമായി വരണമെന്ന് പറയുന്നത് എങ്ങനെയാണ് തടസപ്പെടുത്തുന്നത് ആകുന്നത്. വനിതാ പൊലീസില്ലാതെ വനിതകൾ ഒറ്റയ്ക്ക് താമസിക്കുന്ന മുറിയിലേക്ക് കടന്നുവരുന്നത് ശരിയാണോ. സാമാന്യ നീതിയുടെ ലംഘനമല്ലെ അത്. അവർ അവിടുന്ന് ഒളിച്ചോടി പോയിട്ടൊന്നുമില്ലല്ലോ. മുൻ എംഎൽഎ ആണെന്ന് പറഞ്ഞ് മുറി തുറന്നു കൊടുക്കാറുണ്ടോ. കൊള്ളരുതായ്മകളെ ന്യായീകരിക്കണമെന്ന ബാധ്യത സിപിഎമ്മിനും ബിജെപിക്കുമുണ്ട്.

മാധ്യമപ്രവർത്തകർ ഈ ചോദ്യങ്ങൾ അവരോടാണ് ചോദിക്കേണ്ടത്. കെകെ ഷൈലജയുടെ മുറിയിൽ നാല് പൊലീസുകാർ ഇങ്ങനെ കയറിയാൽ, അവർ ആ പൊലീസ് സ്റ്റേഷൻ കത്തിക്കത്തില്ലേ. പരാജയം ഉറപ്പിച്ചിട്ട് എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ. ഇതൊക്കെ ജനം കാണുന്നുണ്ട്. പാലക്കാട്ടെ ജനത 20-ാം തീയതി പ്രതികരിക്കും. സ്ഥാനാർഥിയെന്ന നിലയിൽ എനിക്കെതിരെ അടിസ്ഥാനരഹിതമായി ഒരു ആരോപണം ഉന്നയിച്ചാൽ ഞാൻ നിയമപരമായി നേരിടും.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായിട്ടുള്ള പരാതിയാണെങ്കിൽ എന്തിനാണ് ബിജെപി നേതാക്കളുടെ മുറി റെയ്ഡ് ചെയ്യുന്നത്. ഈ സ്ക്രിപ്റ്റ് പാളിപ്പോയതാണ്. അല്ലെങ്കിൽ റഹീമിനും പ്രഫുല്ലിനും അബദ്ധം പറ്റില്ലായിരുന്നു. കോൺ​ഗ്രസിന്റെ ഭാ​ഗത്തു നിന്ന് ഒരു തടസവും ഉണ്ടായിട്ടില്ല. പൊലീസിന് വേണമെങ്കിൽ എന്റെ ഫോൺ റെക്കോർഡുകൾ പരിശോധിക്കാം. “- രാഹുൽ പറഞ്ഞു.

ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് മാമാങ്കത്തിനു ഡിസംബറിൽ തുടക്കമാകും

ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് മാമാങ്കത്തിനു ഡിസംബറിൽ തുടക്കമാകും

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് മാമാങ്കത്തിനു തിരികൊളുത്തുന്നു. സ്വയംവര സിൽക്‌സ് അവതരിപ്പിക്കുന്ന ചലഞ്ചേഴ്സ് കപ്പ്‌ 2024 ഡിസംബർ 13,14,15 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കുന്നു..

ടൂർണമെന്റിന്റെ ഒന്നാം സമ്മാനമായ 1,11,111/- രൂപ സ്പോൺസർ ചെയ്യുന്നത് സിറ്റി മൊബൈൽ, ബ്ലൂ കൂൾ & സൺ ഓഡിറ്റോറിയം

രണ്ടാം സമ്മാനമായ 55,555/- രൂപ സ്പോൺസർ ചെയ്യുന്നത് ആനോൺ ഹോംസ് & വിശ്വാസ് മെഡിക്കൽസ്

സെമിഫൈനലിസ്റ്റ് ക്യാഷ് പ്രൈസായ 11,111/- രൂപ സ്പോൺസർ ചെയ്യുന്നത് ഫിസ മെൻസ് വെയർ & സിഗ്നേചർ സ്പോർട്സ്

ക്വാർട്ടർ ഫൈനൽ എത്തുന്ന ടീമുകളുടെ സമ്മാനതുകയായ 5,555/- രൂപ സ്പോൺസർ ചെയ്യുന്നത് എ വി മോട്ടോഴ്സ് & സഞ്ചു ട്രാവൽസ്

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ചലഞ്ചേഴ്സ് കപ്പ് തത്സമയം വീക്ഷിക്കുന്നതിന് ‘YouTube Live’ സ്പോൺസർ ചെയ്യുന്നത് സ്വയംവര സിൽക്‌സ്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകള്‍ ട്രംപിന് അനുകൂലം

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലം. ഫ്‌ലോറിഡ, കെന്റക്കി, ഇന്ത്യാനയിലും ഡോണള്‍ഡ് ട്രംപിന് ജയം.അതേസമയം, ബര്‍മോണ്ടില്‍ ജയം കമലാ ഹാരിസിനാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ലീഡ് ചെയ്യുമ്പോള്‍ 23 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് പാര്‍ട്ടി ലീഡ് ചെയ്യുന്നു.ട്രംപിന് നേരെയുണ്ടായ വധശ്രമം ഉള്‍പ്പെടെ അമേരിക്കയെ പിടിച്ചുകുലുക്കിയ സംഭവ വികാസങ്ങളുടെ വന്‍ നിര ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരുന്നു. ജോ ബൈഡനെ മാറ്റി കളത്തിലിറങ്ങിയ കമലയ്ക്ക് ആദ്യം മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍, വെടിവെപ്പിന് ശേഷം ട്രംപിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചു.

ട്രംപ് പ്രസിഡന്റായാല്‍ രാജ്യം അരാജകത്തിലേക്ക് കൂപ്പുകുത്തും എന്നായിരുന്നു കമലയുടെ പ്രധാന പ്രചാരണം.അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലം. ഫ്‌ലോറിഡ, കെന്റക്കി, ഇന്ത്യാനയിലും ഡോണള്‍ഡ് ട്രംപിന് ജയം.അതേസമയം, ബര്‍മോണ്ടില്‍ ജയം കമലാ ഹാരിസിനാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ലീഡ് ചെയ്യുമ്പോള്‍ 23 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് പാര്‍ട്ടി ലീഡ് ചെയ്യുന്നു.

ട്രംപിന് നേരെയുണ്ടായ വധശ്രമം ഉള്‍പ്പെടെ അമേരിക്കയെ പിടിച്ചുകുലുക്കിയ സംഭവ വികാസങ്ങളുടെ വന്‍ നിര ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരുന്നു. ജോ ബൈഡനെ മാറ്റി കളത്തിലിറങ്ങിയ കമലയ്ക്ക് ആദ്യം മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍, വെടിവെപ്പിന് ശേഷം ട്രംപിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ട്രംപ് പ്രസിഡന്റായാല്‍ രാജ്യം അരാജകത്തിലേക്ക് കൂപ്പുകുത്തും എന്നായിരുന്നു കമലയുടെ പ്രധാന പ്രചാരണം.

‘നടന്നത് പതിവ് പരിശോധന, 12 മുറികൾ പരിശോധിച്ചു’; ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്

‘നടന്നത് പതിവ് പരിശോധന, 12 മുറികൾ പരിശോധിച്ചു’; ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്ന് പാലക്കാട് എഎസ്പി അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്.

സാധാരണ നടക്കുന്ന പതിവ് പരിശോധനയാണിത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ട്. കള്ളപ്പണം കൊണ്ടുവന്നതായോ പണമിടപാട് നടക്കുന്നതായോ വിവരമൊന്നും കിട്ടിയിട്ടില്ല. പരിശോധനയ്ക്കിടെ ഒരു സ്ത്രീ വനിതാ ഉദ്യോഗസ്ഥയുടെ സഹായം ആവശ്യപ്പെട്ടു. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം അവരുടെ ഭര്‍ത്താവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍വെച്ചാണ് പരിശോധന നടന്നത്.

ഹോട്ടലിലെ 12 മുറികളും പരിശോധിച്ചു. ഇതില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെ മുറികളുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. സംഭവം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. സംഘര്‍ഷാവസ്ഥയില്ല. പുറത്തുവന്ന കാര്യങ്ങളില്‍ പലതും അഭ്യൂഹങ്ങളാണെന്നും എഎസ്പി വ്യക്തമാക്കി. സെർച്ച് ലിസ്റ്റ് ഹാജരാക്കി കഴിഞ്ഞു. ഇനി തുടർനടപടിയില്ല. ഇവർക്ക് പരാതിയുണ്ടെങ്കിൽ ബാക്കി അപ്പോൾ നോക്കുമെന്നും എഎസ്പി കൂട്ടിച്ചേർത്തു.