by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ യുവ മാന്ത്രിക നിരയിൽ ഏറെ ശ്രദ്ധേയനും സന്ദേശ പ്രചരണങ്ങൾക്ക് വേണ്ടി സ്വജീവിതം പണയപ്പെടുത്തി ഇന്ത്യയിൽ ഏറ്റവും അധികം എസ്‌ക്കേപ്പ് മാജിക്കുകൾ അവതരിപ്പിച്ച, വേഗതയേറിയ മജീഷ്യനുള്ള ലോക റെക്കോർഡ് കരസ്ഥമാക്കിയ മജീഷ്യൻ ഹാരിസ് താഹക്ക് ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുൽ കലാം മെമ്മോറിയൽ യൂത്ത് ഐക്കൺ അവാർഡ് സമ്മാനിച്ചു.

തിരുവനന്തപുരം വക്കം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്നേഹ സാഗരം ചാരിറ്റബിൾ ട്രസ്റ്റ് ആണ് അവാർഡ് സമ്മാനിച്ചത്. മാജിക്കിൽ ഉപരി അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറുമായ ഹാരിസ് താഹ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടിയും കുട്ടികൾ നേരിടുന്ന പീഡനങ്ങൾക്കെതിരെയും മലിനമായി കിടക്കുന്ന ജലാശയങ്ങൾ ഒറ്റയ്ക്ക് സംരക്ഷിക്കുന്നതും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നിരന്തരം ചെയ്യുന്നതും കഴിഞ്ഞ 26 വർഷമായി രക്തദാന രംഗത്ത് വലിയ സംഭാവനകൾ നൽകിയതും
ഇന്ത്യയിൽ ആദ്യമായി 365 ദിവസം 365 മാജിക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചലഞ്ച് ഏറ്റെടുത്തതും കേരളത്തിൽ ആദ്യമായി സ്വന്തമായി അറ്റംപ്റ്റ് ചെയ്ത് നാഷണൽ റെക്കോർഡും വേൾഡ് റെക്കോർഡും നേടിയതും ഇന്ത്യയിൽ ആദ്യമായി സംഘാടകരുടെ ബഡ്ജറ്റിന് അനുസരിച്ച് പ്രോഗ്രാം അവതരിപ്പിക്കുന്ന പോർട്ടബിൾ ഇല്യൂഷൻ മാജിക് ഷോ ചെയ്യുന്നതും പരിഗണിച്ചാണ് യൂത്ത് ഐക്കൺ അവാർഡ് നൽകിയത്.

മണനാക്ക് ടർഫിൽ നടന്ന ചടങ്ങിൽ വെച്ച് ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് അവാർഡ് സമ്മാനിച്ചു. സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഡ്വ:ഷൈലജ ബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ സജീവ്, കടക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ മുഹമ്മദ്, സിപിഐഎം വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി റ്റി. ഷാജു, വക്കം ഷാജഹാൻ, അൻവർ, നദീംഷ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.


by Midhun HP News | Aug 31, 2026 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ശതാബ്‌ദി ആഘോഷിക്കുന്ന ഒറ്റൂർ പഞ്ചായത്തിലെ ശ്രീനാരായണപുരം ഗവ. യുപിഎസിലെ ശതാബ്ദി കവാടത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് 1.30 ന് കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻ ഡയറക്‌ടർ ഡോ.എ.റസ്സലുദീൻ നിർവ്വഹിക്കും.

പിടിഎ പ്രസിഡൻ്റ് ജി.എസ്.താരാമോൾ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദർശിനി, മറ്റ് പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.
ചരിത്ര സ്‌മരണകൾ ഉറങ്ങുന്ന സ്‌കൂൾ 100 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ നടന്നു വരികയാണ്. പരിമിതികളിൽ വീർപ്പുമുട്ടിയിരുന്ന സ്‌കൂളിന് സൗകര്യങ്ങളോട് കൂടിയ പുതിയ ബഹുനില മന്ദിരത്തിൻ്റെ പണി അവസാന ഘട്ടത്തിലാണ്. ഇതിനായി ഒ.എസ്. അംബിക എംഎൽഎയുടെ ശ്രമഫലമായി ഒരു കോടി രൂപ അനുവദിച്ചിരുന്നു.

കൂടാതെ പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ബാക്കി ഫണ്ടും ഉൾപ്പെടുത്തിയാണ് നിർമാണം പുരോഗമിക്കുന്നത്. 1982 ൽ 6,7 ക്ലാസുകൾ ആരംഭിച്ചതോടെയാണ് യുപി സ്‌കൂളായി ഉയർന്നത്. ഇപ്പോൾ ഒന്നുമുതൽ 7 വരെയും പ്രീ പ്രൈമറി ക്ലാസും പ്രവർത്തിക്കുന്ന സ്‌കൂളിൽ 460 ഓളം കുട്ടികൾ പഠിക്കുന്നു. ഒറ്റൂരിനെ കൂടാതെ ചെറുന്നിയൂർ, ചെമ്മരുതി പഞ്ചായത്തുകളിലെ കുട്ടികളും ഇവിടെ പഠിക്കാൻ എത്തുന്നു. തികച്ചും ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ മികച്ച പഠന അന്തരീക്ഷരം ഒരുക്കുന്നതിൽ പിടിഎയും അധ്യാപകരും നാട്ടുകാരും മുന്തിയ പരിഗണനയാണ് നൽകുന്നത്.


by Midhun HP News | Aug 31, 2026 | Latest News, കേരളം
സെപ്റ്റംബറില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പദ്ധതി ഉണ്ടോ? സെപ്റ്റംബറില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്.
കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ശ്രീകൃഷ്ണ ജയന്തിക്കും ശ്രീനാരായണ ഗുരു സമാധി ദിനത്തിലും ബാങ്കിന് അവധിയാണ്. സെപ്റ്റംബറില്‍ മൊത്തം കേരളത്തില്‍ എട്ട് ദിവസമാണ് ബാങ്ക് അവധിയുള്ളത്. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് സെപ്റ്റംബര്‍ മാസത്തില്‍ മൊത്തം 14 ദിവസം ബാങ്ക് അവധി വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
സെപ്റ്റംബര്‍ 4- വെള്ളിയാഴ്ച- ശ്രീകൃഷ്ണ ജയന്തി- കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അവധി
സെപ്റ്റംബര്‍ ആറ്- ഞായറാഴ്ച
സെപ്റ്റംബര്‍ 11- വെള്ളിയാഴ്ച- രാജസ്ഥാനില്‍ അവധി
സെപ്റ്റംബര്‍ 12- രണ്ടാം ശനിയാഴ്ച
സെപ്റ്റംബര്‍ 13- ഞായറാഴ്ച
സെപ്റ്റംബര്‍ 14- തിങ്കളാഴ്ച- വിനായക ചതുര്‍ഥി- മഹാരാഷ്ട്ര, ഒഡിഷ, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ അവധി
സെപ്റ്റംബര്‍ 15- ചൊവ്വാഴ്ച- ഗണേശ ചതുര്‍ഥി- ഗുജറാത്ത്, ഒഡിഷ, ഗോവ എന്നി സംസ്ഥാനങ്ങളില്‍ അവധി
സെപ്റ്റംബര്‍ 20- ഞായറാഴ്ച
സെപ്റ്റംബര്‍ 21- തിങ്കളാഴ്ച- ശ്രീനാരായണഗുരു സമാധി ദിനം- കേരളത്തില്‍ അവധി
സെപ്റ്റംബര്‍ 22- ചൊവ്വാഴ്ച- കര്‍മ്മ പൂജ- ഝാര്‍ഖണ്ഡില്‍ അവധി
സെപ്റ്റംബര്‍ 23- ബുധനാഴ്ച- മഹാരാജ ഹരി സിങ്ങിന്റെ ജന്മദിനം- ജമ്മു കശ്മീരില്‍ അവധി
സെപ്റ്റംബര്‍ 25- വെള്ളിയാഴ്ച- സിക്കിമില്‍ അവധി
സെപ്റ്റംബര്‍ 26- നാലാമത്തെ ശനിയാഴ്ച
സെപ്റ്റംബര്‍ 27- ഞായറാഴ്ച




by Midhun HP News | Aug 31, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറു വയസ്സുകാരി ബസിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ സ്ലീപ്പര്‍ ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്.
ഓഗസ്റ്റ് നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടുകാര്‍ അറിയാതെ നോയിഡയിലുള്ള ബന്ധുവിനെ കാണാന്‍ ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. കനത്ത മഴയും ഇരുട്ടും മൂലം പെണ്‍കുട്ടി അബദ്ധത്തില്‍ പാരി ചൗക്കില്‍ ഇറങ്ങി. അപ്പോഴാണ് ഒഴിഞ്ഞ സ്ലീപ്പര്‍ ബസ് അതുവഴി കടന്നുപോയത്.
നോയിഡയിലേക്ക് ലിഫ്റ്റ് തരാം എന്നു വാഗ്ദാനം ചെയ്ത് പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റി. തുടര്‍ന്ന് ഡ്രൈവർ കുല്‍ദീപ്, കണ്ടക്ടര്‍ സന്ദീപ് എന്നിവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പീഡനശേഷം പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ്, പീഡനം നടന്ന ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




by Midhun HP News | Aug 31, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഓണം കഴിഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാള വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ സവാള വില കിലോഗ്രാമിന് 80 രൂപ വരെയായി. വരുംദിവസങ്ങളിലും വില ഉയര്‍ന്ന് നൂറ് കടക്കുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍.

ചില്ലറ വിപണിയില്‍ സവാളയ്ക്ക് കിലോയ്ക്ക് 50 മുതല്‍ 80 രൂപ വരെയാണ് വില. ചെറിയുള്ളിയുടെ വിലയും 80 രൂപയാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ലഭിച്ചിരുന്ന സവാളയുടെ വിലയാണ് ഇപ്പോള്‍ ഇരട്ടിയായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാളയുടെ വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളിലും സവാള വില ഉയരുമെന്നാണ് വിലയിരുത്തല്‍.



by Midhun HP News | Aug 31, 2026 | Latest News, കേരളം
ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനും മലയാളിയുമായ ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. ഇദ്ദേഹം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ആയിരിക്കുമ്പോഴാണ് തിരുവനന്തപുരം റൂറൽ ഷാഡോ ടീം രൂപീകരിക്കുന്നത്. സി ഐ ടി യു നേതാവ് കെ ഒ ഹബീബിന്റെ മകനാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലം കേരളത്തിലും ജോലി ചെയ്തു. കാൻസർ രോഗ ബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു.




Recent Comments