കെ ആർ സാവിത്രി അമ്മ (85) അന്തരിച്ചു

കെ ആർ സാവിത്രി അമ്മ (85) അന്തരിച്ചു

ആറ്റിങ്ങൽ: മടത്തറ കൂരാപ്പള്ളി വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ ആർ സാവിത്രി അമ്മ (85) അന്തരിച്ചു.

പരേതയുടെ സംസ്കാര ചടങ്ങുകൾ നാളെ വെള്ളിയാഴ്ച്ച രാവിലെ 09:30 ന് പനമൂട്ട് വീട്ടിൽ വെച്ച് നടക്കും.

മക്കൾ: ജയകുമാർ, ജയകുമാരി, ജയകല.
മരുമക്കൾ: രാധിക (Rtd ടീച്ചർ ദർശന സ്‌കൂൾ)
സുരേന്ദ്രൻ പിള്ള (Rtd KSRTC സൂപ്രണ്ട്)
ശ്രീകുമാർ (Alphabets)

ഇറാൻ നാവിക കമാൻഡറെ വധിച്ചു

ഇറാൻ നാവിക കമാൻഡറെ വധിച്ചു

ടെഹ്റാൻ: ബന്ദർ അബ്ബാസിൽ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് അടച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു അലിറേസ ടങ്സിരി. അതേസമയം ഇറാൻ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മത്സര രംഗത്ത് 6 പേർ

ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മത്സര രംഗത്ത് 6 പേർ

ആറ്റിങ്ങൽ: നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട സമയം അവസാനിച്ചപ്പോൾ ആറ്റിങ്ങലിൽ ഇടത് മുന്നണി സ്ഥാനാർത്ഥി ഒ. എസ്. അംബിക, യു. ഡി . എഫ് സ്ഥാനാർത്ഥി സന്തോഷ് ഭദ്രൻ, എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ: പി സുധീർ, ഡി.എച്ച്.ആർ.എം സ്ഥാനാർത്ഥി സുനിത, ബി.എസ്. പി സ്ഥാനാർത്ഥി ചിത്ര, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ജയരാജൻ എന്നിവരാണ് മത്സര രംഗത്ത്.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

തിരുവനന്തപുരം: 890 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു.കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് മത്സരരംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 11 വീതം സ്ഥാനാര്‍ഥികളുമാണ് മത്സരരംഗത്തുണള്ളത്.

നേമം, ചങ്ങനാശേരി, കളമശേരി, മണലൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ പത്ത് വീതം പേരുമാണ് സ്ഥാനാര്‍ഥികള്‍.കഴിഞ്ഞ തവണ 957 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായത്. സ്ഥാനാര്‍ഥി പട്ടിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു

‘മമ്മൂക്കയും മോഹൻലാലുമുള്ള വേദിയിൽ നിന്ന് ജോജു ഇറങ്ങിപ്പോയി; അദ്ദേഹത്തെ അവിടെ കയറ്റാതിരിക്കാൻ കളിച്ചത് പിഷാരടി’

‘മമ്മൂക്കയും മോഹൻലാലുമുള്ള വേദിയിൽ നിന്ന് ജോജു ഇറങ്ങിപ്പോയി; അദ്ദേഹത്തെ അവിടെ കയറ്റാതിരിക്കാൻ കളിച്ചത് പിഷാരടി’

യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ നടന്ന ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തങ്ങൾക്കിടയിലെ തർക്കങ്ങൾക്ക് കാരണമായതെന്ന് അഖിൽ മാരാർ വെളിപ്പെടുത്തി.

അബുദാബിയിൽ നടന്ന ഒരു പരിപാടിക്കിടെ നടൻ ജോജു ജോർജിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് പിഷാരടിയോടുള്ള ദേഷ്യത്തിന് പിന്നിലെന്ന് അഖിൽ മാരാർ മനോരമ ന്യൂസിനോട് പറഞ്ഞു. “പിഷാരടി എന്ന വ്യക്തിയെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ട്വന്റി 20 രാഷ്ട്രീയ പാർട്ടിയിൽ വന്നത് ചിലർ പരിഹസിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരു പൊതു ചോദ്യം ചോദിച്ചതാണ്.

ആരാണ് യോഗ്യനും അയോഗ്യനും എന്ന് ജനം തീരുമാനിക്കാകട്ടെ എന്ന്. പാലക്കാട് ചെന്ന് തോൽക്കാൻ പോകുന്ന അയാളെ ഞാൻ എന്തിനാണ് പരിഹസിക്കുന്നത്. പിഷാരടിയോട് വ്യക്തിപരമായി ദേഷ്യം തോന്നാൻ ഇടയായ ഒരു സംഭവമുണ്ട്. അത് നാളിതുവരെ പറയണ്ട എന്ന് ഞാൻ വിചാരിച്ചിരുന്ന കാര്യമാണ്.

അബുദാബിയില്‍ മമ്മൂക്കയും മോഹൻലാലും മുഖ്യമന്ത്രിയും ഉൾപ്പടെയുള്ള ഒരു പരിപാടി നടക്കുമ്പോള്‍ വേദിയില്‍ നിന്നും ജോജു ജോര്‍ജ് ഇറങ്ങി പോയത് എന്തിനാണെന്ന് ചോദിക്കണം. ജോജു ജോർജ് എന്താണ് ആ വേദിയിൽ കയറാതിരുന്നതെന്ന് നിങ്ങൾ ചോദിക്കണം. അതിന് എത്ര വൃത്തികെട്ട മനസോടെയാണ് ഈ രമേഷ് പിഷാരടി അവിടെ കളിച്ചത് എന്ന് ചോദിക്കണം.

എനിക്ക് ആ ഒരു ദേഷ്യമുണ്ട് മനസിൽ. ജോജുവിന് വേദിയില്‍ കയറാന്‍ പറ്റിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും വിളിച്ചിട്ടാണ് അന്ന് ജോജു ആ പരിപാടിയിൽ പങ്കെടുത്തത്. പക്ഷേ ജോജുവിനെ ആ പരിപാടിയിൽ കയറ്റാതിരിക്കാനായി ചില കളികൾ കളിച്ചതിൽ പ്രധാനി ഈ പിഷാരടി ആയിരുന്നു.” അഖിൽ മാരാർ പറഞ്ഞു. പിഷാരടിക്ക് എന്ത് കണ്ടിട്ടാണ് ആളുകൾ വോട്ട് ചെയ്യേണ്ടത് എന്ന് അഖിൽ മാരാർ മുൻപ് പറഞ്ഞിരുന്നു. എന്നാല്‍ അഖില്‍ മാരാര്‍ പറയുന്നത് താന്‍ ശ്രദ്ധിക്കാറില്ലെന്ന് പിഷാരടി പറഞ്ഞിരുന്നു. ഒരാഴ്ച കഴിഞ്ഞാല്‍ താന്‍ മഹാന്‍ ആണെന്ന് അഖില്‍ തിരുത്തി പറയുമെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിലെ ആദ്യമത്സരം തിരുവനന്തപുരത്ത്; ആവേശത്തില്‍ ആരാധകര്‍

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിലെ ആദ്യമത്സരം തിരുവനന്തപുരത്ത്; ആവേശത്തില്‍ ആരാധകര്‍

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡിസിന്റെ ഇന്ത്യന്‍ പര്യടനത്തിന് സെപ്റ്റംബറില്‍ തുടക്കം. പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഉള്ളത്. ഏകദിന പരമ്പരയിലെ ആദ്യമത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ 27നാണ് മത്സരം.

രണ്ടാം ഏകദിന മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലും അവസാന ഏകദിന മത്സരം ഒക്ടോബര്‍ മൂന്നിന് ചണ്ഡിഗഡിലും നടക്കും.അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഒക്ടോബര്‍ ആറിനാണ് ആദ്യ മത്സരം. അവസാന മത്സരം ഒക്ടോബര്‍ പതിനേഴിനാണ്. ലഖ്‌നൗ, റാഞ്ചി, ഇന്‍ഡോര്‍, ഹൈദരബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍.