by admin | Oct 16, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.






by admin | Oct 16, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് മറിഞ്ഞു. കാരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ആർക്കും കാര്യമായ പരിക്കില്ല.
by admin | Oct 16, 2021 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചെമ്പകമംഗലത്ത് കൈലത്തുകോണത്ത് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് നാല് പേർക്ക് പരിക്ക്. കൈലാത്തുകോണത്ത് പ്രിജിത ഭവനിൽ ബിനുകുമാർ, ഭാര്യ സജിത മക്കളായ അഭിജിത്ത് (9), അഭിത (12) എന്നിവർക്കാണ് പരിക്കേറ്റത്. ശക്തമായ മഴയിൽ രാത്രി 12 മണിയോടു കൂടി ഇവർ കിടന്നുറങ്ങിയ മുറിയുടെ മൺചുമർ ഇടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു.

നിലവിളി കേട്ട് ഓടി എത്തിയ അയൽവാസികളാണ് വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുടുംബം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ ലൈഫ് പദ്ധതി വഴി വീടിന് മംഗലപുരം പഞ്ചായത്തിനെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. സംഭവമറിഞ്ഞ് റവന്യു ഉദ്യോഗസ്ഥർ സ്ഥലതെത്തി.






by admin | Oct 16, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു.

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 105.8 രൂപ, ഡീസൽ 99.41 രൂപയും കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് വില.






by admin | Oct 16, 2021 | Latest News, ജില്ലാ വാർത്ത
വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും, കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും കണക്കിലെടുത്ത്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അറബിക്കടലിൽ ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പുള്ളത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട് ജില്ലകളില് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.






Recent Comments