തകര്‍പ്പന്‍ തുടക്കത്തിനു ശേഷം കൊല്‍ക്കത്ത തകര്‍ന്നു; ചെന്നൈക്ക് നാലാം കിരീടം

നാലാം തവണയും ഐ പി എൽ കിരീടം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് കീഴടക്കിയാണ് ധോനിയും സംഘവും കിരീടം ചൂടിയത്. ചെന്നൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത ഒമ്പത് വിക്കറ്റിന് 165 റൺസിൽ ഒതുങ്ങി. ബാറ്റിംഗിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഫാഫ് ഡുപ്ലെസിസാണ് ചെന്നൈയുടെ വിജയതാരം.

സ്കോർ:
ചെന്നൈ: 192/3 (20)
കൊൽക്കത്ത: 165/9 (20)

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഫാഫ് ഡുപ്ലെസിസിൻ്റെ(59 പന്തിൽ പുറത്താകാതെ 86) ബാറ്റിംഗ് കരുത്തിലാണ് കൂറ്റൻ സ്കോർ കണ്ടെത്തിയത്‌. ഒന്നാം വിക്കറ്റിൽ ഋതുരാജ് ഗെയ്ക്ക് വാദുമായി ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്ത ഡുപ്ലെസിസിന് റോബിൻ ഉത്തപ്പ(15 പന്തിൽ 31), മോയിൻ അലി (20 പന്തിൽ 37) എന്നിവരും മികച്ച പിന്തുണ നൽകി.

കൊൽക്കത്തയ്ക്ക് പ്രതീക്ഷയേകുന്ന തുടക്കമാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വെങ്കിടേഷ് അയ്യരും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൺസ് ചേർത്തു. എന്നാൽ വെങ്കിടേഷ് അയ്യരെ(32 പന്തിൽ 50 ) പുറത്താക്കി ചെന്നൈ കളിയിലേയ്ക്ക് തിരികെയെത്തി. അർദ്ധ സെഞ്ച്വറി നേടിയയുടൻ ഗില്ലും(43 പന്തിൽ 51) പുറത്തായി. പിന്നാലെയെത്തിയവരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ ചെന്നൈ ബൗളർമാർ മടക്കി. ഒടുവിൽ കൊൽക്കത്തയുടെ ഇന്നിംഗ്സ് 165 റൺസിൽ അവസാനിച്ചു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ പോലുമെത്താതിരുന്ന ധോനിക്കും സംഘത്തിനുമിത് നാലാം കിരീടനേട്ടം. ചെന്നൈയ്ക്കായി ഷർദുൽ ഠാക്കൂർ മൂന്നും ഹേസൽവുഡ്,ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ബഷീറ ബീവി (70) നിര്യാതയായി

പെരുമാതുറ : പെരുമാതുറ തടി മില്ലിന് സമീപം കിഴക്കതിൽ വീട്ടിൽ അബ്ദുൽ റഹീമിന്റെ ഭാര്യ ബഷീറ ബീവി (70) നിര്യാതയായി.
മക്കൾ : റിയാദ്, റിജിത, റസാദ്, റിനാദ്(ഇനാപ്പി)
മരുമക്കൾ : സുജി, ഷാഫി, ഫാത്തിമ, ആഫിയ.
ഖബറടക്കം പെരുമാതുറ വലിയ പള്ളി ഖബർസ്ഥാനിൽ നടന്നു.

ആറ്റിങ്ങൽ നഗരത്തിൽ 96 പേർ കൊവിഡ് ബാധിതർ

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 96 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 86 പേർ ഹോം ഐസൊലേഷേനിലും, 6 പേർ ആശുപത്രിയിലും, 4 പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 20 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 67 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

*വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം*

വാർഡ് 1 ൽ 3 പേർ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 6 പേർ
വാർഡ് 4 ൽ 0 പേർ
വാർഡ് 5 ൽ 2 പേർ
വാർഡ് 6 ൽ 5 പേർ
വാർഡ്‌ 7 ൽ 1 ആൾ
വാർഡ് 8 ൽ 13 പേർ
വാർഡ് 9 ൽ 2 പേർ
വാർഡ് 10 ൽ 4 പേർ
വാർഡ് 11 ൽ 6 പേർ
വാർഡ് 12 ൽ 1 ആൾ
വാർഡ് 13 ൽ 0 പേർ
വാർഡ് 14 ൽ 9 പേർ
വാർഡ് 15 ൽ 1 ആൾ
വാർഡ് 16 ൽ 0 പേർ
വാർഡ് 17 ൽ 3 പേർ
വാർഡ് 18 ൽ 0 പേർ
വാർഡ് 19 ൽ 6 പേർ
വാർഡ് 20 ൽ 0 പേർ
വാർഡ് 21 ൽ 3 പേർ
വാർഡ് 22 ൽ 0 പേർ
വാർഡ് 23 ൽ 13 പേർ
വാർഡ് 24 ൽ 1 ആൾ
വാർഡ് 25 ൽ 4 പേർ
വാർഡ് 26 ൽ 1 ആൾ
വാർഡ് 27 ൽ 3 പേർ
വാർഡ് 28 ൽ 6 പേർ
വാർഡ് 29 ൽ 3 പേർ
വാർഡ് 30 ൽ 0 പേർ
വാർഡ് 31 ൽ 0 പേർ

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,27,682 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,17,060 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 781 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 94,756 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1462, കൊല്ലം 690, പത്തനംതിട്ട 544, ആലപ്പുഴ 572, കോട്ടയം 680, ഇടുക്കി 370, എറണാകുളം 1641, തൃശൂര്‍ 1296, പാലക്കാട് 582, മലപ്പുറം 750, കോഴിക്കോട് 377, വയനാട് 91, കണ്ണൂര്‍ 681, കാസര്‍ഗോഡ് 136 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 94,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,16,728 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,45,318), 44.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,20,06,707) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,37,890)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 8867 പുതിയ രോഗികളില്‍ 7428 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2331 പേര്‍ ഒരു ഡോസ് വാക്‌സിനും 2797 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2300 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 8 മുതല്‍ 14 വരെയുള്ള കാലയളവില്‍, ശരാശരി 1,04,626 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 16,588 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 20%, 15%, 36%, 11%, 15%, 20% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

രാജൻ പിള്ള (81) നിര്യാതനായി

ചിറയിൻകീഴ്, വലിയ ഏല, ചന്ദ്രാ ഭവൻ (സ്രാമ്പയിൽ) രാജൻ പിള്ള (81) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ, മക്കൾ: ഷീജ, കലാബിന്ദു, മരുമക്കൾ: അനിൽ.കെ, ഉണ്ണികൃഷ്ണൻ നായർ. സഞ്ചയനം: വ്യാഴo രാവിലെ 8:30 മണിക്ക്.