by Midhun HP News | Jul 25, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സമിതി യുവജന സമ്മേളനം സംഘടിപ്പിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ത്വാഹ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല കേശവദാസപുരം ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ഹാരിസ് മദനി കായക്കൊടി മുഖ്യ പ്രഭാഷണം നടത്തി. പൊതു ഇടങ്ങളിലെ സദാചാര വിരുദ്ധ പ്രവർത്തനങ്ങൾക്ക് അധികാരികളും സാംസ്കാരിക രാഷ്ട്രീയ നായകരും സമൂഹവും കൂട്ട് നിൽക്കരുതെന്ന് വിസ്ഡം യൂത്ത് അറിയിച്ചു.

ഐയുഎംഎൽ ചിറയീൻകീഴ് മണ്ഡലം സെക്രട്ടറി ഷഹീർ ജീ.അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു.
അഡ്വ. വി.ജോയ് എം.എൽ.എ സമ്മേളനത്തിന് ഓൺലൈനായി ആശംസ അറിയിച്ചു.
സി ഇ ടി എഞ്ചിനിയറിംഗ് കോളേജ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് ജെൻഡർ ന്യൂടൽ ബസ് ഷെൽറ്റർ സ്ഥാപിക്കാനുള്ള നഗരസഭയുടെ തീരുമാനം ആശ്ചര്യമുളവാക്കുന്നതാണെന്നും അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ അവസരങ്ങളും കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിച്ച് ക്രിയാത്മകമായ യുവതയുടെ വളർച്ചയും ആണ് ലക്ഷ്യമാക്കേതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനത്തിൽ ഹലാവത്തുൽ ഖുറാൻ, ക്വിസ് പ്രോഗ്രാം, യൂത്ത് ടോക്ക് എന്നീ സെഷനുകൾ സംഘടിപ്പിച്ചു. മുഹമ്മദ് സ്വാദിഖ് മദീനി, മുസ്തഫ മദനി, ജംഷീർ സ്വലാഹി, സുഹൈൽ പി.യു, അക്ബർഷാ അൽ ഹികമി, ഹാരിസ് ആറ്റൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ നസീം നെടുമങ്ങാട്,നസീൽ കണിയാപുരം,ജമീൽ പാലാംകോണം. ജോ:സെക്രട്ടറിമാരായ ഹൻസീർ മണനാക്ക്, ഷാകിർ നേമം, ഹാറൂൺ വള്ളക്കടവ്, ഷാഫി വൊമ്പായം, ജില്ല സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വലാഹി, ജില്ലാ ട്രഷറർ മുഹമ്മദ് ഷാൻ സലഫി തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി.
by Midhun HP News | Jul 24, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സിബിഎസ്ഇ സിലബസ് പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A1 നേടിയ അനാമിക അജിത്തിന് ഡി വൈ എഫ് ഐ പച്ചംകുളം യൂണിറ്റിന്റെ സ്നേഹോപഹാരം ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു നൽകി. ഡി വൈ എഫ് ഐ പച്ചംകുളം യൂണിറ്റ് സെക്രട്ടറി സതീഷ്, യൂണിറ്റ് പ്രസിഡന്റ് അഖിൽ തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Jul 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചാന്ദ്രരഹസ്യങ്ങളിലേക്കുള്ള മനുഷ്യ പ്രയാണത്തിന്റെ ഓർമ്മപ്പെടുത്തലുമായി എത്തുന്ന ചാന്ദ്രദിനത്തെ ഇത്തവണ “തിങ്കളും താരങ്ങളും” എന്ന പേരിൽ ആകാശഗോളങ്ങളുടെ ആവിഷ്കാരം നടത്തിയാണ് മടവൂർ ഗവൺമെന്റ് എൽപിഎസ് എതിരേറ്റത്. ചാന്ദ്രവാരാചരണത്തിലൂടെ കാഴ്ചകളുടെയും അറിവിന്റെയും വിസ്മയ പ്രപഞ്ചം തീർക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചിട്ടുള്ളത്. ആകാശ ഗോളങ്ങളായ സൂര്യൻ, ചന്ദ്രൻ , അഷ്ടഗ്രഹങ്ങൾ തുടങ്ങിയവയെ സിമിലേഷനിലൂടെ കുട്ടികൾ അവതരിപ്പിച്ചു. അമ്പിളി മാമന് കത്തെഴുത്ത് , അമ്പിളിപ്പാട്ടുകളുടെ ആലാപനം, ആകാശവിസ്മയങ്ങളുടെ ചിത്ര ഗാലറി, ചുമർപത്രം തുടങ്ങിയ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രധാനാധ്യാപകൻ എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.
by Midhun HP News | Jul 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം: കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഏപ്രിൽ മാസം മുതൽ പ്രവർത്തനം ആരംഭിച്ച പാലിയേറ്റീവ് മെഡിക്കൽ കെയർ യൂണിറ്റ് ഇതുവരെ 54 സൗജന്യ ഗൃഹ സന്ദർശനം പൂർത്തിയാക്കി. ഡോക്ടർ, നഴ്‌സ്, സന്നദ്ധസേവകർ എന്നിവർ അടങ്ങിയ ഒരു ടീമാണ് കിടപ്പുരോഗികളെ സന്ദർശിക്കുന്നത്. സുമനസ്സുകൾ സംഭാവന ചെയ്ത വീൽ ചെയർ വാർഡ് മെമ്പർ മുഹമ്മദ് റാഷിദ് ഒരു രോഗിക്ക് കൈമാറി.

ചടങ്ങിൽ എസ്. ആർ. എ.പ്രസിഡന്റ് ശശിധരൻ ഇടായവണത്തു മഠം, സെക്രട്ടറി ഖാലിദ് പനവിള, പാലിയേറ്റീവ് യൂണിറ്റ് ക്യാപ്റ്റൻമാരായ ഡോക്ടർ ഷാഹിൻ ഷാനവാസ്, സിസ്റ്റർ സഫീല ബീവി, ഹസീന നജീം, ലിജി സജീവ്, സന്നദ്ധ സേവകരായ ആരിഫ് ഖാൻ,യാസർ അറഫാത്, സോണി, പത്രപ്രവർത്തകൻ വി. മഹേഷ് എന്നിവർ പങ്കെടുത്തു.

by Midhun HP News | Jul 24, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ എൽഎംഎസ് റെസിഡൻസ് അസോസിയേഷന്റെയും ആറ്റിങ്ങൽ മൂന്നുമുക്ക് അനൂപ് ഇൻ സൈറ്റ് ന്റെയും അഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശാന്തകുമാരിയുടെ അധ്യക്ഷതയിൽ വലിയകുന്ന് താലൂക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രീത സോമൻ നിർവഹിച്ചു.
എൽഎംഎസ് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി വി സി അഖിലേഷ് സ്വാഗതവും, പ്രസിഡന്റ് പ്രതാപചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധൻ ഡോ.അജിത് ഗോപൻ ക്യാമ്പിനു
നേതൃത്വം നൽകി.

Recent Comments