by Midhun HP News | Jul 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: അങ്കണവാടി അധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ സ്വദേശി മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കാനായി രാവിലെ ആറു മണിയോടെ അടുക്കളയിലേക്ക് പോയ മഹിളാ മണിയെ ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരഞ്ഞപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞ് മഹിളാ മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു. മൂന്നാഴ്ച മുമ്പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മഹിളാ മണിക്ക് ചില മാനസിക പ്രശ്നങ്ങള്‍ അനുഭവപെട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
by Midhun HP News | Jul 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൾ : ‘തിരിച്ചറിവിന്റ യൗവ്വനം’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ജില്ലാ യുവജന സമ്മേളനം ഇന്ന് രാവിലെ 9.30 മുതൽ ആലംകോട് ഹാരിസൺസ് പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
അഡ്വ. വി.ജോയ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് പ്രൊഫ. അബ്ദുറഷീദ്
സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ത്വാഹ അബ്ദുൽ ബാരി അധ്യക്ഷത വഹിക്കും.
മുഹമ്മദ് സ്വാദിഖ് മദീനി, ഹാരിസ് മദനി കായക്കൊടി, മുസ്തഫ മദനി, ജംഷീർ സ്വലാഹി, സുഹൈൽ പി.യു, അക്ബർഷാ അൽ ഹികമി, ഹാരിസ് ആറ്റൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സമ്മേളനത്തിൽ വീഡിയോ പ്രദര്‍ശനം, ക്വിസ് പ്രോഗ്രാം,യൂത്ത്ടോക്ക്.. എന്നിവ ഉണ്ടാകുമെന്ന് മീഡിയ കൺവീനർമാരായ ഷഹീർ സലിം പെരുമാതുറ, ജമീൽ പാലാംകോണം എന്നിവർ അറിയിച്ചു.
by Midhun HP News | Jul 23, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും രേണു രാജിനെ എറണാകുളം കളക്ടറായും നിയമിച്ചു. എം.ജി രാജമാണിക്യം റൂറല്‍ ഡെവലപ്മെന്‍റ് കമ്മീഷണര്‍, നവ്ജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി, എസ്.ഹരികിഷോര്‍ കെഎസ്ഐഡിസി എംഡി, ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടര്‍ ആയും സ്ഥാനമേറ്റു.

by liji HP News | Jul 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നഗരസഭ കർശനമായി നിരോധിച്ചിട്ടുളളതാണ്. ഇത്തരത്തിൽ നഗരസഭ പരിധിയിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുകയാണെങ്കിൽ നഗരസഭയിലെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുന്നതും ആദ്യ പ്രാവശ്യം 10000/- രൂപ പിഴ ചുമത്തുന്നതും രണ്ടാമതും ശ്രദ്ധയിൽപ്പെടുന്ന പക്ഷം 25000/- രൂപ പിഴ ചുമത്തുന്നതും, വീണ്ടും പരിശേധന നടത്തുന്ന പക്ഷം പ്ലാസ്റ്റിക് പിടിച്ചെടുത്താൽ 50000/- രൂപ പിഴ ചുമത്തി ലൈസൻസ് ക്യാൻസൽ ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും എന്ന് പൊതുജനങ്ങളെ ആറ്റിങ്ങൽ നഗരസഭ സെക്രട്ടറി അറിയിക്കുന്നു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പരിശോധിക്കുവാൻ OSTE നടപടി സ്വീകരിച്ചിട്ടുള്ളതാണെന്നും നഗരസഭ അറിയിച്ചു.

by liji HP News | Jul 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി. ആയിരം രൂപയുടെ മുകളിൽ വരുന്ന ബില്ലുകൾ ഓണ്‍ലൈനായി മാത്രം അടച്ചാൽ മതിയെന്നാണ് ഉപഭോക്താകൾക്കുള്ള കെഎസ്ഇബിയുടെ നിര്‍ദേശം.
ഓൺലൈൻ ബാങ്കിങ്ങും യുപിഐ ഡിജിറ്റൽ വാലറ്റുകളും ഇല്ലാത്തവരും ഉപയോഗിക്കാൻ അറിയാത്തവരും ശ്രദ്ധിക്കുക. ബില്ലു കിട്ടിയാൽ ഉടൻ പണവുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് ഓടേണ്ട. ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകളിൽ സ്വീകരിക്കില്ല. ഡിജിറ്റൽ പേയ്മെന്റായി മാത്രമേ പണം സ്വീകരിച്ചാൽ മതിയെന്നാണ് തീരുമാനം.
അടുത്ത തവണ മുതൽ ഇത് നിർബന്ധമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബുദ്ധിമുട്ടുള്ളവക്ക് വളരെ കുറച്ചു തവണ മാത്രം ഇളവ് നൽകിയാൽ മതിയെന്നും നിർദ്ദേശത്തിൽ പറയുന്നു. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളും കൗണ്ടറുകളിൽ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്തും. തീരുമാനം എല്ലാ തരം ഉപഭോക്താക്കൾക്കും ബാധകമാണ്. നിലവിൽ ഏതാണ്ട് പാതി ഉപഭോക്താക്കളും പണമടയ്ക്കുന്നത് ഡിജിറ്റലായെന്ന് കെഎസ്ഇബി പറയുന്നു. പണം പിരിവ് പൂർണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേർന്ന ബോർഡ് യോഗം നിർദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.
എന്നാൽ ഉപഭോക്താക്കളെ ഉപദ്രവിക്കാതെ വേണം തീരുമാനം നടപ്പാക്കാനെന്ന് കെഎസ്ഇബിയിലെ ജീവനക്കാരുടെ സംഘടനകൾ അണികൾക്ക് നിദ്ദേശം നൽകിയിട്ടുണ്ട്. കെഎസ്ഇബിയിൽ നിലവിൽ നല്ലൊരു ശതമാനം ഉപഭോക്താക്കളും ഡിജിറ്റലായാണ് പണം അടയ്ക്കുന്നതെന്നും നൂറു ശതമാനം ഇടപാടുകളും ഈ നിലയിൽ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കെഎസ്ഇബി പുതിയ പരിഷ്കാരത്തെക്കുറിച്ച് വിശദീകരിക്കുന്നു. അൻപത് ശതമാനത്തോളം ഉപഭോക്താക്കൾ നിലവിൽ ഓണ്‍ലൈൻ വഴി പണമടയ്ക്കുന്നുവെന്നാണ് കെഎസ്ഇബിയുടെ കണക്ക്. അതേസമയം പ്രീപെയ്ഡ് കണക്ഷനുകൾ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് ഒരു വിഭാഗം ജീവനക്കാര്‍ പുതിയ പരിഷ്കാരത്തെ കാണുന്നത്.
by liji HP News | Jul 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: അമ്മയുടെ കാറില്‍നിന്ന് ഇറങ്ങി സ്‌കൂള്‍ ബസില്‍ കയറാന്‍ റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍തട്ടി മരിച്ചു. കിഷോര്‍ – ലിസി ദമ്പതികളുടെ മകള്‍ നന്ദിതയാണ് മരിച്ചത്.

കണ്ണൂര്‍ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നന്ദിത. കണ്ണൂര്‍ ഭാഗത്തേക്ക് വന്ന പരശുറാം എക്സ്പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. സ്‌കൂള്‍ ബസില്‍ കയറാന്‍ രാവിലെ അമ്മയ്ക്കൊപ്പം കാറില്‍ വന്ന വിദ്യാര്‍ഥിനി റെയില്‍വെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറില്‍നിന്ന് ഇറങ്ങി റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. സ്‌കൂള്‍ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
വിദ്യാര്‍ഥിനി പാളം മുറിച്ചുകടന്നുവെങ്കിലും ബാഗ് തീവണ്ടിയില്‍ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അമ്മയുടെ കണ്‍മുന്നിലാണ് അപകടം നടന്നത്. നാട്ടുകാര്‍ ഉടന്‍തന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലിസിയുടെ ഭര്‍ത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.
Recent Comments