by admin | Oct 15, 2021 | മരണം
ആറ്റിങ്ങൽ മാമം ശാരദാനിവാസിൽ രവീന്ദ്രൻ പിള്ള (70) അന്തരിച്ചു.
വർക്കല മുനിസിപ്പാലിറ്റി പെരുംകുളം വാർഡ് മുൻ കൗൺസിലറും സിപിഐ (എം) പാർട്ടി മെമ്പറും വേളിക്കാട് ക്ഷേത്ര പ്രസിഡന്റുമായിരുന്നു.
ഭാര്യ: സുധ
മക്കൾ: താര , മീര
മരുമക്കൾ: അരുൺ , അഭിലാഷ്
സഞ്ചയനം: 20 / 10 / 2021 ബുധനാഴ്ച രാവിലെ 8 മണിയ്ക്ക്.
by admin | Oct 15, 2021 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ ഭജനമഠം ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിജയദശമി ദിനത്തിൽ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സൂപ്രണ്ടും രസതന്ത്ര അദ്ധ്യാപകനും ആദ്ധ്യാത്മിക പ്രഭാഷകനുമായ ആര്യനാട് ജയചന്ദ്രൻ കുരുന്നുകൾക്ക് അക്ഷര വെളിച്ചം പകർന്നു.






by admin | Oct 15, 2021 | Latest News, ജില്ലാ വാർത്ത
മണനാക്ക് പി.എം.എ ഫൗണ്ടേഷൻ സംഘടിപ്പിച്ച വിദ്യാരംഭം പരിപാടിയിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു.







by admin | Oct 15, 2021 | Latest News, ജില്ലാ വാർത്ത
മുടപുരം: വിജയദശമി ദിനത്തിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. രാവിലെ നടന്ന പൂജയെടുപ്പു ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി മുഖ്യ കാർമ്മികത്ത്വം വഹിച്ചു. തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളുടെ രക്ഷകർത്താക്കൾ മേൽശാന്തിയിൽ നിന്നും പൂജിച്ച തട്ടം ഏറ്റുവാങ്ങി സരസ്വതി മണ്ഡപത്തിൽ വച്ഛ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. ധാരാളം കുട്ടികൾ വിദ്യാരംഭ ചടങ്ങുകൾക്ക് എത്തിയിരുന്നു.







by admin | Oct 15, 2021 | Latest News, ജില്ലാ വാർത്ത
കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെയും, ആശാൻ ഗ്രന്ഥ ശാലയുടെയും നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ കായിക്കര ആശാൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു. കാലത്ത് ഏഴുമണിക്ക് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.
ശ്രീനാരായണ ഗുരു സർവ കലാശാല സിൻഡികേറ്റ് അംഗം ഡോ. എം. ജയപ്രകാശ്, കൊല്ലം എസ് എൻ കോളേജിൽ നിന്നും മലയാളം പ്രൊഫസർ ആയി വിരമിച്ച ഡോ. ബി ഭുവനേന്ദ്രൻ എന്നിവർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ.ചെറുന്നിയൂർ ജയപ്രകാശ്, സെക്രട്ടറി വി. ലൈജു, ശ്യാമ പ്രകാശ് എന്നിവർ നേത്ര്വത്വം നൽകി.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്.







Recent Comments